കളരിക്കുന്ന് നവീകരണത്തിന് ഒരുകോടി
1588337
Monday, September 1, 2025 1:38 AM IST
ഏങ്ങണ്ടിയൂർ: കളരിക്കുന്ന് നവീകരണത്തിന് അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരുകോടിരൂപ അനുവദിച്ചു.
ഏങ്ങണ്ടിയൂര്‍ പഞ്ചായത്തില്‍ പത്താം വാര്‍ഡില്‍ പട്ടികജാതി വിഭാഗക്കാര്‍ താമസിക്കുന്ന കളരിക്കുന്ന് നഗറിനെ നവീകരിക്കുന്നതിനാണ് ഫണ്ട് അനുവദിച്ചതെന്ന് എന്‍.കെ. അക്ബർ എംഎൽഎ അറിയിച്ചു.
വീട്, റോഡ് നവീകരണം, തെരുവുവിളക്കുകള്‍, കുടിവെള്ള സംവിധാനം, പൊതുസൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, ടോയ്ലറ്റ് നിര്‍മാണം, സാംസ്കാരിക സ്ഥാപനങ്ങളുടെ നിര്‍മാണം തുടങ്ങി കളരിക്കുന്ന് നഗറിന്റെ സമഗ്രവികസനത്തിനുള്ള പദ്ധതിക്കാണ് തുക അനുവദിച്ചത്. കഴിഞ്ഞവർഷം ഈ പഞ്ചായത്തിലെ ഏത്തായ് അംബേദ്കർ ഗ്രാമത്തിന്റെ നവീകരണത്തിന് ഒരുകോടി രൂപ അനുവദിച്ചിരുന്നു.