ബാലാമണിയമ്മ പുരസ്കാരം വി.ഡി. സതീശൻ സമർപ്പിച്ചു
1588536
Tuesday, September 2, 2025 12:58 AM IST
പുന്നയൂർക്കുളം: പ്രശസ്ത കവയിത്രി നാലപ്പാട്ട് ബാലാമണിയമ്മയുടെ പേരിൽ പുന്നയൂർക്കുളം സാഹിത്യസമിതി ഏർപ്പെടുത്തിയ പുരസ്കാരം കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണനു പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ സമർപ്പിച്ചു.
പുന്നയൂർക്കുളത്തിന്റെ അമ്മയായ ബാലാമണിയമ്മയുടെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരത്തിന് ഏറ്റവും അനുയോജ്യനായ ആലങ്കോട് ലീലാകൃഷ്ണനെ തെരഞ്ഞെടുത്തതിൽ പുന്നയൂർക്കുളം സാഹിത്യസമിതിയെ പ്രതിപക്ഷനേതാവ് അഭിനന്ദിച്ചു. സമിതി പ്രസിഡന്റ് ഉമ്മർ അറയ്ക്കൽ അധ്യക്ഷതവഹിച്ചു.
എൻ.കെ. അക്ബർ എംഎൽഎ, സാഹിത്യകാരനും റിട്ട. ജില്ലാ കളക്ടറുമായ കെ.വി. മോഹൻകുമാർ, പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷെഹീർ, പി. ഗോപാലൻ, ടി. ബാഹുലേയൻ, രാജേഷ് കടാമ്പുള്ളി, ഷാജൻ വാഴപ്പുള്ളിഎന്നിവർ പ്രസംഗിച്ചു.
അബ്ദുൾ പുന്നയൂർക്കുളം, വി.പി. മുഹമ്മദ്, ഗിരീശൻ ഭട്ടതിരിപ്പാട്, സജൻകുമാർ, ബൈജുകുമാർ എന്നിവരെ പ്രതിപക്ഷനേതാവ് ആദരിച്ചു.