ഓണക്കിറ്റുകള്‍ സമ്മാനിച്ച് സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ മാതൃകയായി
1588820
Wednesday, September 3, 2025 1:11 AM IST
മറ്റത്തൂര്‍: വിദ്യാലയത്തിന്റെ ചുറ്റുവട്ടത്തുള്ള വിവിധ വാര്‍ഡുകളിലെ 30 കുടുംബങ്ങള്‍ക്ക് ഓണമുണ്ണാനുള്ള അഞ്ചുകിലോ അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറിയും സമ്മാനിച്ച് ചെമ്പുച്ചിറ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സ്റ്റുഡന്റ്് പോലീസ് കേഡറ്റുകള്‍ മാതൃകയായി.
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ടിന്റെ ഭാഗമായി വിദ്യാലയത്തില്‍ സംഘടിപ്പിച്ച ത്രിദിന ഓണാവധി ക്യാമ്പിന്റെ ഭാഗമായാണ് ഓണകിറ്റുകള്‍ സമ്മാനിച്ചത്. ക്യാമ്പിന്റെ സമാപനചടങ്ങില്‍ വെള്ളിക്കുളങ്ങര പോലീസ് എസ്എച്ഒ കെ. കൃഷ്ണന് കിറ്റുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് പി.എസ്. പ്രശാന്ത് അധ്യക്ഷത വഹിച്ചു.
എസ്പിസി റൂറല്‍ ജില്ല അഡീ. ഡിസ്ട്രിക്ട് നോഡല്‍ ഓഫിസര്‍ ഒ.എച്. ബിജു മുഖപ്രഭാഷണം നടത്തി. പഞ്ചായത്തംഗം സീബ ശ്രീധരന്, എസ്പിസി പ്രോജക്ട് എഎസ്ഐ ബിജു, എസ്പിസി പിടിഎ പ്രസിഡന്റ്് ടി.എസ്.സുരേഷ്, പ്രധാനധ്യാപിക കൃപകൃഷ്ണന്‍, സീനിയര്‍ അധ്യാപിക കെ.ജി.ഗീത എന്നിവര്‍ പ്രസംഗിച്ചു.