ഉമ്മൻചാണ്ടി ചികിത്സാ സഹായനിധി വിതരണം
1588813
Wednesday, September 3, 2025 1:11 AM IST
തൃശൂർ: യൂത്ത് കോൺഗ്രസ് നടത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അച്ഛനും അമ്മയ്ക്കുമൊരു ഓണപ്പുടവയും രണ്ടുലക്ഷം രൂപയുടെ ഉമ്മൻചാണ്ടി കാരുണ്യചികിത്സാസഹായനിധി വിതരണവും നടത്തി. ഭവനമില്ലാത്ത ഒരു കുടുംബത്തിനു മൂന്നുസെന്റ് സ്ഥലവും ചോർന്നൊലിക്കുന്ന ഒരു ഭവനം പുനരുദ്ധാരണം നടത്താൻ 50,000 രൂപയും നല്കി.
കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നടത്തറ മണ്ഡലം പ്രസിഡന്റ് ജിജോ കൊച്ചുപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് ഷിജു വെളിയത്ത്, ജനറൽ സെക്രട്ടറി എം.എൽ. ബേബി, ബ്ലോക്ക് പ്രസിഡന്റ് കെ.എൻ. വിജയകുമാർ, മണ്ഡലം പ്രസിഡന്റ് ജോബി കുഴിക്കാട്ടിൽ, മുതിർന്ന മാധ്യമപ്രവർത്തകൻ സേതുമാധവൻ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടി. നിർമല, യൂത്ത് കോൺഗ്രസ് നേതാക്കളായ കാവ്യ രഞ്ജിത്, അൽജോ ചാണ്ടി, ജിത്ത് ചാക്കോ, ശരത് മുളയം, ജിതിൽ, ഡിജിൻ, മിഥുൻ, മനു, ശ്രീരാഗ്, ജെയ്സൺ പുലിയളക്കൽ, വാർഡ് അംഗങ്ങളായ ടി.പി. മാധവൻ, മിനി വിനോദ്, ഇ.പി. സുധാകരൻ, ഇ.എസ്. അനിരുദ്ധൻ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മിനി നിജോ, മഹിളാ കോൺഗ്രസ് ഭാരവാഹികളായ ഷേർലി മോഹൻ, ശോഭന വിദ്യാസാഗർ, അമ്പിളി രാമചന്ദ്രൻ, റോണി കുര്യൻ തുടങ്ങിയവർ നേതൃത്വം നൽകി.