കർഷകരെ ആദരിച്ച് കേരള കോൺഗ്രസ് വേളൂക്കര മണ്ഡലം സമ്മേളനം
1588332
Monday, September 1, 2025 1:38 AM IST
വേളൂക്കര: വേളൂക്കര മണ്ഡലത്തിൽ കൊറ്റനല്ലൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന കേരള കോൺഗ്രസ് മണ്ഡലം പ്രവർത്തക സമ്മേളനവും കർഷകരെ ആദരിക്കൽ ചടങ്ങും കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു.
വേളൂക്കര മണ്ഡലത്തിലെ കർഷകരായ എം.ഒ. ആന്റണി മാളിയേക്കൽ ( മുതിർന്ന കർഷകൻ), വിൻസി ബൈജു മാളിയേക്കൽ ( നെൽക്കർഷക), ഹരി. എൻ. കെ. നക്കര ( സമ്മിശ്ര കർഷകൻ), സുബ്രഹ്മണ്യൻ പനങ്ങാടൻ ( പച്ചക്കറി കർഷകൻ), സി.ഡി.ആന്റു ചെരടായി (ജൈവകർഷകൻ), ഷൈനി നോബിൾ കോങ്കോത്ത് (വനിതാ കർഷക ), വിജിതാ ശ്രീകുമാർ ചേരിയിൽ (യുവ കർഷക), കർഷക ഗ്രൂപ്പ് ആയ നടവരമ്പ് ഒന്നാം പാടശേഖര സമിതിയിലെ അംഗങ്ങൾ, ഫിലിപ്പ് പുല്ലൂർക്കര എന്നിവരെ ആദരിച്ചു.
സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് ജോൺസൻ കോക്കാട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, നിയോജക മണ്ഡലം പ്രസിഡന്റ്് റോക്കി ആളൂക്കാരൻ, ഭാരവാഹികളായ സേതുമാധവൻ പറയംവളപ്പിൽ, സിജോയ് തോമസ്, സതീഷ് കാട്ടൂർ, ജോൺസൻ തത്തം പിള്ളി, ജോഷി കോക്കാട്ട്, ബിജു തത്തമ്പിള്ളി, ആഞ്ചിയോ ജോർജ് പൊഴാലിപ്പറമ്പിൽ, ഡെന്നി തീതായി, സി.ടി. വർഗീസ് ചെരടായി, കുരിയപ്പൻ പേങ്ങിപ്പറമ്പിൽ, മാത്യു പട്ടത്തുപറമ്പിൽ, ഫാൻസിസ് പേങ്ങിപ്പറമ്പിൽ, ജിസ്മോൻ കുരിയപ്പൻ, കെ.കെ. ജോസ് കൂന്തിലി, ബിജു പേരാമ്പുള്ളി, ലോറൻസ് ചെരടായി,ആന്റണി വർഗീസ് കോക്കാട്ട്, ആന്റു പാറയ്ക്ക, വർഗീസ് പയ്യപ്പിള്ളി, സാന്റോ വർഗീസ്, ഷൈനി വിൽസൻ എന്നിവർ പ്രസംഗിച്ചു.