ജൂബിലിയിൽ 5 ജി കണക്റ്റഡ് ഡി ലെവൽ ആംബുലൻസ്
1588552
Tuesday, September 2, 2025 12:59 AM IST
തൃശൂർ: 5 ജി കണക്റ്റഡ് ഡി ലെവൽ ആംബുലൻസ് പുറത്തിറക്കി ജൂബിലി മിഷൻ മെഡിക്കൽ കോളജ്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ സിഎസ്ആർ പദ്ധതിയുടെ ഭാഗമായി ഒരുക്കിയ ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് ജൂബിലി മിഷൻ ചെയർമാനും ആർച്ച്ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത് നിർവഹിച്ചു.
5 ജി സാങ്കേതികവിദ്യ ഉപയോഗിച്ച് രോഗിയുടെ ആരോഗ്യവിവരങ്ങൾ ആശുപത്രിയിലെ എമർജൻസി വിഭാഗത്തിലേക്ക് ഉടൻ കൈമാറാനാകുമെന്നതാണു വാഹനത്തിന്റെ മുഖ്യസവിശേഷത. വിവരങ്ങൾ പരിശോധിച്ച് വിദഗ്ധർക്കു ചികിത്സാനടപടികൾ വാഹനം സഞ്ചരിക്കുന്പോൾതന്നെ ആരംഭിക്കാനാകും.
ആശുപത്രിയിലെത്തുംമുന്പേ മികച്ച പരിചരണം ലഭ്യമാക്കാൻ സംവിധാനം സഹായിക്കുമെന്നു ആശുപത്രി സിഇഒ ഡോ. ബെന്നി ജോസഫ് നീലങ്കാവിൽ പറഞ്ഞു.
ആശുപത്രി ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ, ഫ്ലോറ ഹോസ്പിറ്റാലിറ്റി ചെയർമാൻ വി.എ. ഹസൻ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഡയറക്ടർ മിഥുൻ സുകുമാർ, ജൂബിലി ആശുപത്രി അസി. ഡയറക്ടർ ഫാ. സിന്റോ കാരേപറന്പൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. ഷിബു കള്ളിവളപ്പിൽ, പ്രോജക്ട് മാനേജർ ഫ്രാങ്കോ പി. ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.