ചാലക്കുടി ഫൊറോന പള്ളിയിൽ തിരുനാൾ
1588330
Monday, September 1, 2025 1:38 AM IST
ചാലക്കുടി: സെന്റ്് മേരീസ് ഫൊറോന പള്ളിയിലെ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിതിരുനാളിന് ഫാ. പയസ് ചിറപ്പണത്ത് കൊടിഉയർത്തി. വികാരി ഫാ. വർഗീസ് പാത്താടൻ, അസി. വികാരിമാരായ ഫാ. ക്രിസ്റ്റി ചിറ്റക്കര, ഫാ. അഖിൽ തണ്ട്യേക്കൽ എന്നിവർ സഹകാർമികരായിരുന്നു. തുടർന്ന് വിശുദ്ധ കുർബാന പ്രദക്ഷിണം, ലദീഞ്ഞ്, നോവന. ആറിന് വൈകിട്ട് 6.30ന് ദീപാലങ്കാരം സ്വിച്ചോൺ കർമം നടക്കും. ഏഴിന് വൈകീട്ട് മാതാവിന്റെ തിരുസ്വരൂപം എഴുന്നള്ളിക്കൽ.
തിരുനാൾദിനമായ എട്ടിന് ആറിന് വിശുദ്ധ കുർബാന, ജന്മദിന കേക്ക് മുറിക്കൽ വികാരി ഫാ. വർഗീസ് പാത്താടൻ കാർമികത്വം വഹിക്കും. 7.15ന് നേർച്ച ഊട്ടുവെഞ്ചരിപ്പ്. വിശുദ്ധ കുർബാനയ്ക്ക് കോട്ടപ്പുറം രൂപത മെത്രാൻ ഡോ. അംബ്രോസ് പുത്തൻവീട്ടിൽ കാർമികത്വം വഹിക്കും.
'7.30 ന് മുതൽ 3 വരെ നേർച്ചഊട്ട് നടക്കും. 9.30ന് ആഘോഷമായ പൊന്തിഫിക്കൽ റാസ കുർബാനയ്ക്ക് ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ കാർമികത്വം വഹിക്കും. 12നും 2.30 നും 3.30 നും ദിവ്യബലി, 4.30 ന് മാതാവിന്റെ കൂടുതുറക്കൽ അഞ്ചിന് ദിവ്യബലി തുടർന്ന് പ്രദക്ഷിണം.