പു​തു​ക്കാ​ട്: ആ​മ്പ​ല്ലൂ​രി​ലെ വാ​ട​ക വീ​ട്ടി​ൽ ചാ​രാ​യം വാ​റ്റി​യ വ​ര​ന്ത​ര​പ്പി​ള്ളി റൊ​ട്ടി​പ്പ​ടി സ്വ​ദേ​ശി​യെ എ​ക് സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. അ​ര​ങ്ങ​ത്ത് വീ​ട്ടി​ൽ ബെ​ന്നി (62) യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളു​ടെ വീ​ട്ടി​ൽ​നി​ന്ന് ആ​റു ലി​റ്റ​ർ ചാ​രാ​യ​വും 250 ലി​റ്റ​ർ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു.