സമൂഹനിർമിതിയിലെ ക്രൈസ്തവസംഭാവനകൾ തമസ്കരിക്കപ്പെടുന്നു: മാർ ആൻഡ്രൂസ് താഴത്ത്
1588339
Monday, September 1, 2025 1:38 AM IST
തൃശൂർ: ജനസംഖ്യാപരമായി ന്യൂനപക്ഷമാണെങ്കിലും കേരളത്തിന്റെ സമഗ്രവളർച്ചയ്ക്കു ക്രൈസ്തവർ നൽകിയ സേവനങ്ങൾ അതുല്യമാണെന്നും എന്നാൽ അവ തമസ്കരിക്കപ്പെടുന്ന പ്രവണത ശക്തമാണെന്നും തൃശൂർ അതിരൂപത മെത്രാപ്പോ ലീത്ത മാർ ആൻഡ്രൂസ് താഴത്ത്. ലൂർദ് കത്തീഡ്രൽ ഇടവക നടത്തിയ സമുദായ ശാക്തീകരണ ജാഗ്രതാസദസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ, ആതുര ശുശ്രുഷ, സാമൂഹ്യക്ഷേമരംഗത്ത് ക്രിസ്ത്യൻ മിഷനറിമാർ ചെയ്തിട്ടുള്ള നിസ്തുല പ്രവർത്തനങ്ങൾ കേരളത്തിലെ സാധാരണക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുന്നതിനു കാരണമായിട്ടുണ്ടെന്നും ക്രൈസ്തവ സ്ഥാപനങ്ങളെല്ലാംതന്നെ നാനാജാതി മതസ്തർക്കും പ്രാപ്യമായ ഇടമാണെന്നും ഒരിക്കലും അതു ക്രൈസ്തവർക്കുമാത്രമായി മാറിയിട്ടില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.
കത്തീഡ്രൽ വികാരി ഫാ. ജോ സ് വല്ലൂരാൻ, അതിരൂപത വികാരി ജനറാൾ മോണ്‍. ജെയ്സണ്‍ കൂനംപ്ലാക്കൽ, കേരള കത്തോലിക്ക ഫെഡറഷൻ സംസ്ഥാന ട്രഷററും പാസ്റ്ററൽ കൗണ്‍സിൽ മുൻ സെക്രട്ടറിയുമായ അഡ്വ. ബിജു കുണ്ടുകുളം, ഫാ. പ്രജോവ് വടക്കെത്തല, ഫാ. ജീസ്മോൻ ചെമ്മണ്ണൂർ, കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത ഡയറക്ടർ ഫാ. ജീജോ വള്ളുപ്പാറ, പ്രസിഡന്റ് ഡോ. ജോബി കാക്കശേരി, ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡോ. കെ.എം. ഫ്രാൻസിസ്, നടത്തുകൈക്കാരൻ ജോർജ് കവലക്കാട്ട്, ജനറൽ കണ്‍വീനർ ജോസ് ചിറ്റട്ടുകരക്കാരൻ, കണ്‍വീനർ ജോബി കുഞ്ഞാപ്പു എന്നിവർ പ്രസംഗിച്ചു.