മാങ്കുറ്റിപ്പാടം വാര്‍ഡില്‍ "ആദരവ് 2025' സംഘടിപ്പിച്ചു
1588333
Monday, September 1, 2025 1:38 AM IST
കോടാലി: അറുപതു പിന്നിട്ടവരേയും തൊഴിലുറപ്പു തൊഴിലാളികളേയും ആദരിക്കുന്നതിനായി മറ്റത്തൂര്‍ പഞ്ചായത്തിലെ മാങ്കുറ്റിപ്പാടം വാര്‍ഡില്‍ "ആദരവ് 2025' സംഘടിപ്പിച്ചു. സാമൂഹിക പ്രവര്‍ത്തക പ്രഫ. കുസുമം ജോസഫ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തംഗം ശിവരാമന് പോതിയില്‍ അധ്യക്ഷത വഹിച്ചു. മുന്‍ പ്രധാനധ്യാപകന് കെ.പി. ശ്രീധര പിഷാരടി, മാധ്യമപ്രവര്ത്തകന് കെ.പ്രസാദ്, വയോജന ക്ലബ് സെക്രട്ടറി ജോണി ഓണപറമ്പില്‍, മുന്‍ പഞ്ചായത്തംഗം ബീന നന്ദകുമാര്‍, സാദത്ത് ചെറിയടത്ത്പറമ്പില്, കെ.കെ.മനോജ്, ചന്ദ്രന് വെട്ടിയാട്ടില്‍, നന്ദകുമാര്‍ ചക്കമല്ലിശേരി, ജോസഫ് മലേക്കുടി എന്നിവര്‍ പ്രസംഗിച്ചു.