കുടുംബാരോഗ്യകേന്ദ്രം തുറന്നു; യുഡിഎഫ് ബഹിഷ്കരിച്ചു
1588814
Wednesday, September 3, 2025 1:11 AM IST
പുന്നയൂർക്കുളം: പുന്നയൂർ പഞ്ചായത്ത് 29 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച പുന്നയൂർ കുടുംബാരോഗ്യകേന്ദ്രം മന്ദലാംകുന്ന് സബ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു.
എൻ.കെ. അക്ബർ എംഎൽഎ ഉദ്ഘാടനംചെയ്തു. പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേന്ദ്രൻ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് ആരോഗ്യസമിതി അധ്യക്ഷന്‍ റഹീം വീട്ടിപ്പറമ്പിൽ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കെ.എ. വിശ്വനാഥൻ, എ.കെ. വിജയൻ, പഞ്ചായത്ത് അംഗങ്ങളായ ചിതു രാജേഷ്, വി.കെ. ഇർഷാദ്, പി.വി. ജാബിർ, ഡോ.ടി.ജി. നിത എന്നിവർ സംസാരിച്ചു.
ഉദ്ഘാടനച്ചടങ്ങ് യുഡിഎഫ് ബഹിഷ്കരിച്ചു. ഉദ്ഘാടന കമ്മിറ്റി രൂപീകരണത്തിൽനിന്ന് സംഘടനകളെയും രാഷ്ട്രീയപാർട്ടികളെയും അവഗണിച്ചെന്ന് ആരോപിച്ച് വാർഡ് മെംബർ അസീസ് മന്ദലംകുന്ന് ചടങ്ങിൽ പ്രതിഷേധം അറിയിച്ച് വേദിയിൽനിന്ന് ഇറങ്ങിപ്പോയി.