ലഹരിക്കെതിരേ ജില്ലാതല ക്യാമ്പ്
1588815
Wednesday, September 3, 2025 1:11 AM IST
ചാവക്കാട്: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നടപ്പാക്കുന്ന ലഹരിമുക്ത കേരളം പദ്ധതിയുടെ ജില്ലാതല കാമ്പയിന് കടപ്പുറത്ത് നടത്തി. എന്‍.കെ. അക്ബര്‍ എംഎല്‍എ ഉദ്ഘാടനംചെയ്തു.
ഫിഷറീസ്, വിദ്യാഭ്യാസ, തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പുകളുടെ സഹകരണത്തോടെയായിരുന്നു കാമ്പയിന്. നഗരസഭ ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്ത് അധ്യക്ഷയായി. മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും പെണ്മക്കള്ക്കുള്ള വിവാഹധനസഹായം വിതരണംചെയ്തു. മത്സ്യമേഖലയില്‍ വിവിധതലങ്ങളിലുള്ള വ്യക്തികളെ ആദരിച്ചു.
എക്സൈസ് വിമുക്തി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഫെഫീഖ് യൂസഫ് ക്ലാസ് എടുത്തു. എസ്. ജയശ്രീ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യൂണിയന് പ്രതിനിധികളായ ടി.എ. ഹനീഫ, കെ.പി. സതീശന്, കെ.വി. ശ്രീനിവാസന്, സി.വി. സുരേന്ദ്രന് മരക്കാന്, എം.കെ. ഷംസുദ്ദീന്, ചാവക്കാട് എഫ്ഇഒ ആര്. രേഷ്മ, മത്സ്യബോര്‍ഡ് അംഗം കെ.കെ. രമേശന്, ഫിഷറീസ് ഓഫീസര്‍ വി.വി. സുജിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.