എടക്കഴിയൂർ മാതൃകാ മത്സ്യഗ്രാമത്തിനു കേന്ദ്രമന്ത്രി തറക്കല്ലിട്ടു
1588220
Sunday, August 31, 2025 7:51 AM IST
പുന്നയൂർക്കുളം: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ നടപ്പാക്കുന്ന എടക്കഴിയൂർ മാതൃകാ മത്സ്യഗ്രാമം പദ്ധതിക്കു കേന്ദ്രമന്ത്രി ജോർജ് കുര്യൻ ശിലാസ്ഥാപനം നടത്തി. എൻ.കെ. അക്ബർ എംഎൽഎ അധ്യക്ഷത വഹിച്ചു. ആധുനിക രീതിയിൽ ഒരുക്കുന്ന മത്സ്യഗ്രാമം പദ്ധതിക്കു 6.92 കോടി രൂപയാണു ചെലവ്. ഇതിൽ 3.57 കോടി കേന്ദ്ര സർക്കാരും 3.34 കോടി സംസ്ഥാന സർക്കാരുമാണ്.
പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ്് ടി.വി. സുരേന്ദ്രൻ, വൈസ് പ്രസിഡന്റ്് സുഹറ ബക്കർ, എ.എസ്. ശിഹാബ്, ജിസ്ന ലത്തീഫ്, എം.കെ. അറാഫത്ത്, സെലീന നാസർ, റസീന ഉസ്മാൻ, രജനി തുടങ്ങിയവർ പ്രസംഗിച്ചു.
എന്നാൽ, മാതൃക മത്സ്യഗ്രാമം പദ്ധതിയുടെ ഉദ്ഘാടനത്തിനു ക്ഷണിച്ചില്ലെന്നും നോട്ടീസിൽ പ്രതിപക്ഷ അംഗങ്ങളുടെ പേരുകൾ ഉൾപ്പെടുത്തിയില്ലെന്നും ആരോപിച്ച് യുഡിഎഫ് ഉദ്ഘാടനം ബഹിഷ്കരിച്ചു.
സിപിഎം - ബിജെപി കൂട്ടുകെട്ടിന്റെ ഭാഗമാണെന്നും വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ബാന്ധവമാണെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു.