സിഐ അധിക്ഷേപിച്ചതായി ആരോപണം
1588812
Wednesday, September 3, 2025 1:11 AM IST
വടക്കാഞ്ചേരി: സർക്കിൾ ഇൻസ്പെക്ടർ കെഎസ്യു ജില്ലാ സെക്രട്ടറിയുടെ വീട്ടിൽകയറി അധിക്ഷേപിച്ചതായി ആരോപണം.
കഴിഞ്ഞദിവസം അർധരാത്രി വീട്ടിലെത്തി ഗണേഷ് ഗുണ്ടയാണെന്നും കൈകാര്യംചെയ്യുമെന്നും വടക്കാഞ്ചേരി എസ്എച്ച്ഒ ഷാജഹാൻ ഗണേഷിന്റെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. സംഭവത്തെത്തുടർന്നു ഗണേഷിന്റെ മുള്ളൂർക്കരയിലെ വീട് കെപിസിസി നേതാക്കൾ സന്ദർശിച്ചു.
കെപിസിസി സെക്രട്ടറിമാ
രായ സി.സി. ശ്രീകുമാർ, ജോൺ ഡാനിയൽ എന്നിവരാണ് ഗണേഷിന്റെ മാതാപിതാക്കളെ കണ്ടത്. ഇതു പോലീസിന്റെ ഗുണ്ടായിസമാണെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും സി.സി. ശ്രീകുമാറും ജോൺ ഡാനിയലും പറഞ്ഞു. അന്വേഷണം നീതിപൂർവമല്ലെങ്കിൽ പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള സമരത്തിനു നേതൃത്വംകൊടുക്കുമെന്ന് നേതാക്കൾ പറഞ്ഞു.
കെഎസ്യു ജില്ലാ കമ്മിറ്റി അംഗം ബ്രഹ്മദത്തൻ, കെഎസ്യു ബ്ലോക്ക് പ്രസിഡന്റ് സൂരജ് പി.നായർ, കോൺഗ്രസ് വാർഡ് ഭാരവാഹികളായ അഹ്സാൻ ഷെയ്ക്ക്, നിഹാൽ റഹ്മാൻ എന്നിവരുമുണ്ടായിരുന്നു.