ബസിലിക്കയിൽ ‘ജ്വലനം’ സ്നേഹ സംഗമം
1588334
Monday, September 1, 2025 1:38 AM IST
തൃശൂർ: ബസിലിക്കയിൽ ബധിര- മൂക കുട്ടികൾക്കുവേണ്ടി സ്നേഹ സംഗമം ‘ജ്വലനം' സംഘടിപ്പിച്ചു. അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്തു. മുന്നൂറിലധികം കുട്ടികളും മാതാപിതാക്കളും പങ്കെടുത്തു.
തുടർച്ചയായ പത്താം വർഷമാണു കുട്ടികളുടെ വൈകാരികവും ബൗദ്ധികവുമായ വികാസത്തെ പ്രോത്സാഹിപ്പിക്കാൻ സംഗമം സംഘടിപ്പിക്കുന്നത്. വിദഗ്ധർ നയിച്ച സെമിനാറുകളും നടന്നു. ബസിലിക്ക റെക്ടർ ഫാ. തോമസ് കാക്കശേരി, കണ്‍വീനർ എബി ചെറിയാൻ എന്നിവർ പ്രസംഗിച്ചു.