ഹരിതകർമസേനാംഗങ്ങളെ ആദരിച്ചു
1588549
Tuesday, September 2, 2025 12:59 AM IST
എരുമപ്പെട്ടി: ഇന്ത്യൻ സേനകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് വിവിധ പരീക്ഷകൾക്കുവേണ്ടി സൗജന്യ പരിശീലനം നൽകുന്ന എരുപ്പെട്ടി റീച്ച് ഫോർ ദ സ്റ്റാർസ് ഹരിതകർമ സേനാംഗങ്ങളെ ആദരിച്ചു. എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാൽ ഉദ്ഘാടനംചെയ്തു. ചീഫ് കോ-ഓർഡിനേറ്റർ മേജർ കെ.പി. ജോസഫ് അധ്യക്ഷനായി. എരുമപ്പെട്ടി ഫൊറോന പള്ളി വികാരി ഫാ. ജോഷി ആളൂർ, സാമൂഹികപ്രവർത്തക ലളിത സ്വാമി, കേണൽ ആന്റണി, എരുമപ്പെട്ടി പ്രസ് ക്ലബ് പ്രസിഡന്റ് റഷീദ് എരുമപ്പെട്ടി, ആക്ട് ഭാരവാഹി കെ.എ. ഫരീദലി എന്നിവർ സംസാരിച്ചു.