ഓണച്ചന്ത
1588550
Tuesday, September 2, 2025 12:59 AM IST
പുന്നംപറമ്പ്: തെക്കുംകര ഗ്രാമപഞ്ചായത്തും തെക്കുംകര കൃഷിഭവനും കുടുംബശ്രീയും സംയുക്തമായി നടത്തുന്ന ഓണച്ചന്തയ്ക്ക് തുടക്കമായി. തെക്കുംകര പഞ്ചായത്തിനുമുന്നിൽ പ്രത്യേകം തയാറാക്കിയ സ്റ്റാളുകളിൽ കുടുംബശ്രീയും കൃഷിഭവനുംചേർന്ന് തദ്ദേശീയർ ഉൽപാദിപ്പിക്കുന്നവയ്ക്ക് പ്രാധാന്യംനൽകിയാണ് ഇത്തവണ ചന്ത ഒരുക്കിയിട്ടുള്ളത്. ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽകുമാർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഇ. ഉമാലക്ഷ്മി അധ്യക്ഷതവഹിച്ചു. എം.കെ. ശ്രീജ, പി.ആർ. രാധാകൃഷ്ണൻ, സബിത സതീഷ്, വി.സി. സജീന്ദ്രൻ എന്നിവർ സംസാരിച്ചു.
പുതുക്കാട്: ഗ്രാമപഞ്ചായത്ത് കൃഷിഭവന് ഓണസമൃദ്ധി 2025 കര്‍ഷകച്ചന്ത ആരംഭിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രന് ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോജു, ബ്ലോക്ക് പഞ്ചായത്തംഗം സതി സുധീര്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷാജു കാളിയേങ്കര, സെബി കൊടിയന്‍, സി.പി. സജീവന്, കൃഷി ഓഫീസര്‍ സി.ആര്. ദിവ്യ എന്നിവര്‍ സംസാരിച്ചു.
പറപ്പൂക്കര: ഗ്രാമപഞ്ചായത്ത് കൃഷിഭവനില്‍ കര്‍ഷകച്ചന്ത ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രന് അധ്യക്ഷതവഹിച്ചു. എം.കെ. ശൈലജ, ഷീബ സുരേന്ദ്രന്, കെ.കെ. രാജന്, ശ്രുതി ശിവപ്രസാദ്, കൃഷി ഓഫീസര്‍ എം.ആര്. അനീറ്റ എന്നിവര്‍ സംസാരിച്ചു. പറപ്പൂക്കര കൃഷിഭവനിലും തൊട്ടിപ്പാള്‍ വിഎഫ്പിസികെയിലുമാണ് ചന്തകള്‍ പ്രവര്‍ത്തിക്കുന്നത്.
മുതുവറ: അടാട്ട് ഫാർമേഴ്സ് ബാങ്കിന്റെ ഓണച്ചന്തയുടെ ഉദ്ഘാടനവും ഓണക്കിറ്റ് വിതരണവും സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ.പി.ഡി. പ്രതീഷ് അധ്യക്ഷനായി. അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിമി അജിത്ത്കുമാർ, വി.എസ്. ശിവരാമൻ, സി.ആര്. പോൾസൺഎന്നിവർ സംസാരിച്ചു.