ബാത്ത്റൂം പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞുവീണു മരിച്ചു
1588231
Sunday, August 31, 2025 11:11 PM IST
പഴയന്നൂർ: ചീരക്കുഴിയിൽ പഴയ ബാത്ത്റൂം പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞുവീണ് പരിക്കേറ്റ മധ്യവയസ്കൻ മരിച്ചു മരിച്ചു. ചീർകുഴി സ്വദേശി കാഞ്ഞൂർ വീട്ടിൽ കുഞ്ഞിക്കണ്ണന്റെ മകൻ രാമൻകുട്ടി(51) ആണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻതന്നെ ചേലക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.