വോട്ടുതട്ടിപ്പിലൂടെ അധികാരത്തിലെത്തിയ മോദിസർക്കാർ രാജിവയ്ക്കണം: ആർജെഡി
1588534
Tuesday, September 2, 2025 12:58 AM IST
തൃശൂർ: കേന്ദ്രസർക്കാർ അധികാരത്തിൽ വന്നതു വോട്ടർപട്ടികയിലെ തട്ടിപ്പിലൂടെയാണെന്നു വ്യക്തമായ സാഹചര്യത്തിൽ നരേന്ദ്ര മോദി രാജിവയ്ക്കണമെന്ന് ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറേലി പറഞ്ഞു. പരീക്ഷയ്ക്കു കോപ്പിയടിച്ചു വിജയിച്ച കുട്ടിയെപ്പോലെയാണ് മോദി അധികാരത്തിൽ വന്നത്. ബീഹാറിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കുവാനുള്ള മോദിനീക്കത്തെ ചെറുത്തുതോല്പിച്ച് ആർജെഡി അധികാരത്തിൽ വരും.
കള്ളവോട്ടുകൾ ചേർത്തു വിജയിച്ച സുരേഷ് ഗോപിക്ക് അധികാരത്തിൽ തുടരാൻ ധാർമികമായി അവകാശമില്ലെന്നും വോട്ടുകൊള്ളയ്ക്കെതിരേ ആർജെഡി ജില്ലാ കമ്മിറ്റി നടത്തിയ ഏജീസ് ഓഫീസ് മാർച്ചും ധർണയും ഉദ്ഘാടനംചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
സാഹിത്യ അക്കാദമി ജംഗ്ഷനിൽനിന്ന് ആരംഭിച്ച മാർച്ച് ഏജീസ് ഓഫീസിനുമുന്പിൽ പോലീസ് തടഞ്ഞു. തുടർന്നാണ് ധർണ നടത്തിയത്. ജില്ലാ പ്രസിഡന്റ് ജെയ്സണ്‍ മാണി അധ്യക്ഷത വഹിച്ചു.
കെ.സി. വർഗീസ്, അജി ഫ്രാൻസിസ്, വിൻസന്റ് പുത്തൂർ, പി.ഐ. സൈമണ്‍, ജോർജ് വി. ഐനിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.