തിരക്കനുഭവപ്പെടാതെ ഗുരുവായൂരിൽ 218 വിവാഹങ്ങൾ
1588336
Monday, September 1, 2025 1:38 AM IST
ഗുരുവായൂർ: ദേവസ്വവും പോലീസും ചേർന്നൊരുക്കിയ മികച്ച ക്രമീകരണത്തിൽ ക്ഷേത്രസന്നിധിയിൽ തിക്കും തിരക്കുമില്ലാതെ 218 വിവാഹങ്ങൾ നടന്നു.
`
പുലർച്ചെ അഞ്ചു മുതലാണ് കിഴക്കേനടയിൽ അഞ്ചു മണ്ഡപങ്ങളിലായി താലികെട്ട് ആരംഭിച്ചത്. രാവിലെ എട്ടോടെ നൂറുവിവാഹങ്ങൾ നടത്തി. പത്തരയോടെ ഭൂരിഭാഗം വിവാഹങ്ങളും കഴിഞ്ഞു. ദേവസ്വം കൂടുതൽ സെക്യൂരിറ്റി ജീവനക്കാരെയും ടെമ്പിൾ സ്റ്റേഷനിൽനിന്ന് കൂടുതൽ പോലീസിനേയും നിയോഗിച്ചു. ഇന്നർ - ഔട്ടർ റിംഗ് റോഡുകളിൽ വൺവേ സംവിധാനം കർശനമാക്കുകയും പാർക്കിംഗ് കേന്ദ്രങ്ങൾ ഒരുക്കുകയും ചെയ്തതോടെ നഗരത്തിൽ നഗരത്തിൽ ഗതാഗതക്കുരുക്കും ഉണ്ടായില്ല.