ഓണത്തിനിടെ ഉഷാറായി മണ്ചട്ടിക്കച്ചവടവും
1588806
Wednesday, September 3, 2025 1:11 AM IST
തൃശൂർ: ഗൃഹാതുര ഓർമകളുമായെത്തുന്ന പൊന്നോണത്തി ന് രണ്ടു ദിവസംമാത്രം ബാക്കിനിൽക്കെ പൂരനഗരിയിലെ തെക്കേഗോപുരനടയിൽ പ്രതീക്ഷയുമായി മണ്‍പാത്രനിർമാതാക്കൾ സജീവം. മണ്‍ചട്ടി, കലങ്ങൾ, പരന്പരാഗത പാത്രങ്ങൾ തുടങ്ങി ഒട്ടേറെ ഉൽപ്പന്നങ്ങളുമായി നാട്ടിൻപുറങ്ങളിൽനിന്നുള്ള മണ്‍പാത്ര തൊഴിലാളികളാണ് നഗരത്തിലുള്ളത്. ചെറിയ വിലയിൽ നല്ല ഗുണമേന്മ ഉറപ്പുവരുത്തുന്നതിനാൽ കച്ചവടവും ഉഷാർ. ഓണക്കാലത്തു വീടുകളിൽ വിശേഷവിഭവങ്ങൾ പാകം ചെയ്യുന്നതിനു മണ്‍ചട്ടികൾക്കും മറ്റും പ്രത്യേക ഡിമാൻഡാണ്. പഴമയോടുള്ള പ്രേമം പലർക്കും ഉണരുന്നതും ഓണം വരുന്പോഴാണ്.
നമ്മുടെ മുഴുവൻവർഷത്തെ ആശകളും വരുമാനവും ഓണത്തെ ചുറ്റിപ്പറ്റിയാണ്. നാട്ടുകാർ ഇപ്പോഴും മണ്‍പാത്രങ്ങൾക്കു പ്രാധന്യം നൽകുന്നതുകൊണ്ട് വിൽപ്പനയിൽ നല്ല പ്രതീക്ഷയുണ്ടെന്നു പാടുക്കാട് സ്വദേശിനിയും മണ്‍പാത്ര തൊഴിലാളിയുമായ തങ്കമണി പറഞ്ഞു.
മണ്‍പാത്രങ്ങളോടൊപ്പം തൊഴിലാളികൾ അലങ്കാരസാധനങ്ങളും കൊണ്ടുവന്നിരിക്കുന്നതിനാൽ മൺപാത്രവിപണിയിലും നിറക്കൂട്ടേറെയാണ്.