ADVERTISEMENT

Close
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Special Banner
Videos

Deepika Editorial

Editorial

07-07-2026

ശ​ത്രു​സം​ഹാ​ര​ത്തി​ന്‍റെ പോ​ക്സോ ക​ഥ​ക​ൾ

Editorial

06-07-2026

പി​ൻ​വാ​തി​ലു​ള്ള പി​എ​സ്‌​സി വേ​ണ്ട

Editorial

04-07-2026

വി​ഴി​ഞ്ഞ​ത്തെ വി​വാ​ദ​ക്ക​ട​ൽ ക​ട​യു​മ്പോ​ൾ

Editorial

03-07-2026

കോ​ട​തി​വി​ധി​ക്ക് ഒ​ന്ന​ര മാ​സം, അ​ക്ര​മി​നാ​യ​ക​ളെ കൊ​ല്ല​ണം

Editorial

02-07-2026

നി​റ​മേ​താ​യാ​ലും കീ​റ​ണം ഗു​ണ്ട​ക​ളു​ടെ കൊ​ടി​ര​ക്ഷ

Editorial

01-07-2026

കൈ​യാ​ങ്ക​ളി​ക്കാ​ർ​ക്കെ​ന്താ, പോ​യ​ത് തി​രു​വ​ന​ന്ത​പു​ര​ത്തി​ന്

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Palakkad

വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ൽ തെരുവ്നാ​യകൾ പെ​രു​കി

വ​ട​ക്ക​ഞ്ചേ​രി: പ​ട്ടി​യു​ണ്ട് സൂ​ക്ഷി​ക്കു​ക എ​ന്ന് വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ലും ബോ​ർ​ഡ് സ്ഥാ​പി​ക്കേ​ണ്ട സ്ഥി​തി​യാ​ണി​പ്പോ​ൾ. തെ​രു​വു​നാ​യ്ക്ക​ൾ അ​ത്ര​യേ​റെ ടൗ​ണി​ൽ പെ​രു​കി​യി​രി​ക്കു​ക​യാ​ണ്. സ്കൂ​ളു​ക​ൾ​ക്കു മു​ന്നി​ലെ​ല്ലാം നാ​യ​പ്പ​ട​യാ​ണ്.

സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും നാ​യ്ക്ക​ളു​ടെ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​വും ടൗ​ണി​ലേ​ക്ക് ഉ​ണ്ടെ​ന്നാ​ണ് ടൗ​ൺ നി​വാ​സി​യാ​യ പി.​കെ. ഗു​രു പ​റ​യു​ന്ന​ത്.

ഓ​രോ നാ​യ്ക്കൂ​ട്ട​ങ്ങ​ൾ​ക്കും ടൗ​ണി​ൽ പ്ര​ത്യേ​ക കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. ഇ​വി​ടേ​ക്ക് മ​റ്റു നാ​യ്ക്ക​ൾ ക​ട​ന്നു​വ​ന്നാ​ൽ പി​ന്നെ നാ​യ്ക്ക​ലി​യാ​കും അ​ര​ങ്ങേ​റു​ക. ഇ​തി​നി​ട​യി​ൽ കു​ട്ടി​ക​ളോ മ​റ്റു യാ​ത്ര​ക്കാ​രോ പെ​ട്ടാ​ൽ അ​പ​ക​ട​മു​ണ്ടാ​കും. രാ​ത്രി​യാ​യാ​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് നേ​രെ​യും നാ​യ്ക്ക​ൾ കു​ര​ച്ച് പാ​ഞ്ഞെ​ത്തും.

വാ​ഹ​നം നി​ർ​ത്തി​യാ​ൽ കൂ​ട്ട​ത്തോ​ടെ ഓ​ടി​യെ​ത്തി ആ​ക്ര​മ​ണ​സ്വ​ഭാ​വം കാ​ണി​ക്കും.
ബ​സ് സ്റ്റാ​ൻ​ഡി​ലും കി​ഴ​ക്ക​ഞ്ചേ​രി റോ​ഡി​ലും ഗ്രാ​മം റോ​ഡി​ലും റോ​യ​ൽ ജം​ഗ്ഷ​നി​ലും സ്റ്റാ​ൻ​ഡി​ന​ടു​ത്തെ മെ​യി​ൻ റോ​ഡി​ലും നാ​യ്ക്കൂ​ട്ട​ങ്ങ​ളു​ണ്ട്. നാ​യ്ക്ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Thiruvananthapuram

ജീ​ർ​ണി​ച്ച കെ​ട്ടി​ട​ത്തി​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി എ​ക്‌​സ് റേ ​വി​ഭാ​ഗം

അ​ടൂ​ർ: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ എ​ക്‌​സ് റേ ​വി​ഭാ​ഗം പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ പ​ഴ​ക്കം 56 വ​ർ​ഷം. രോ​ഗി​ക​ളും ജീ​വ​ന​ക്കാ​രും ദി​വ​സേ​ന ഈ ​കെ​ട്ടി​ടം ഉ​പ​യോ​ഗി​ക്കേ​ണ്ടി​വ​രു​ന്ന​ത് സു​ര​ക്ഷാ ആ​ശ​ങ്ക ഉ​യ​ർ​ത്തു​ക​യാ​ണ്.

എ​ക്‌​സ്-​റേ ബ്ലോ​ക്ക് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ ​കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലാ​ണ് എ​ക്‌​സ്-​റേ യൂ​ണി​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മു​ക​ളി​ലെ നി​ല​യി​ൽ മെ​ഡി​ക്ക​ൽ റെ​ക്കോ​ർ​ഡ് ലൈ​ബ്ര​റി​യു​മു​ണ്ട്.1969 ജ​നു​വ​രി 31ന് ​അ​ന്ന​ത്തെ ആ​രോ​ഗ്യ മ​ന്ത്രി വെ​ല്ലിം​ഗ്ട​ൺ ത​റ​ക്ക​ല്ലി​ട്ട കെ​ട്ടി​ടം 1970 ഏ​പ്രി​ൽ 22ന് ​ആ​രോ​ഗ്യ മ​ന്ത്രി കെ. ​എം. ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്ത​താ​ണ്.

ജീ​ർ​ണാ​വ​സ്ഥ​യി​ലു​ള്ള ഈ ​കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റാ​ൻ എ​ക്‌​സ് റേ ​വി​ഭാ​ഗം പു​തി​യ ഡ​യ​ഗ്നോ​സ്റ്റി​ക് സെ​ന്‍റ​ർ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റേ​ണ്ട​തു​ണ്ട്. എ​ന്നാ​ൽ പു​തി​യ കെ​ട്ടി​ടം ഇ​തേ​വ​രെ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി​ട്ടി​ല്ല.

മാ​ർ​ച്ച് ആ​റി​നു പു​തി​യ ഡ​യ​ഗ്നോ​സ്റ്റി​ക് സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തി​രു​ന്നെ​ങ്കി​ലും ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ വി​ഭാ​ഗ​ത്തി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചി​ട്ടി​ല്ല. കൂ​ടാ​തെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ ഫ​ർ​ണി​ച്ച​റു​ക​ൾ, മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ, മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യും
ക്ര​മീ​ക​രി​ക്കാ​നു​ണ്ട്. ഇ​തെ​ല്ലാം സ​ജ്ജീ​ക​രി​ച്ച​ശേ​ഷ​മേ കെ​ട്ടി​ടം പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ക്കാ​നാ​കൂ.

ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും പു​തി​യ കെ​ട്ടി​ടം പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കാ​ൻ ന​ട​പ​ടി​ക​ൾ വൈ​കു​ന്ന​തി​ൽ രോ​ഗി​ക​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കും ആ​ശ​ങ്ക ഉ​യ​രു​ക​യാ​ണ്. പ​ഴ​യ​തും അ​പ​ക​ടാ​വ​സ്ഥ​യി​ലു​മാ​യ കെ​ട്ടി​ട​ത്തി​ൽ എ​ക്‌​സ് റേ ​വി​ഭാ​ഗം തു​ട​രു​ന്ന​തി​ലെ ആ​ശ​ങ്ക രോ​ഗി​ക​ളും ജീ​വ​ന​ക്കാ​രും പ​ങ്കു​വ​യ്ക്കു​ക​യാ​ണ്.

Kollam

ആ​ര്യ​ങ്കാ​വി​ല്‍ മ​രം വീ​ണു; നാലു മണിക്കൂർ ഗതാഗതം തടസപ്പെട്ടു

ആ​ര്യ​ങ്കാ​വ്:  ആ​ര്യ​ങ്കാ​വ് മു​രു​ക​ന്‍​പാ​ഞ്ചാ​ലി​ല്‍ ദേ​ശീ​യപാ​ത​യി​ൽ കൂ​റ്റ​ന്‍ മ​രം വീ​ണ​തി​നെ​ത്തു​ട​ര്‍​ന്ന് നാ​ല് മ​ണി​ക്കൂ​റി​ല​ധി​കം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ പു​ല​ര്‍​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. എ​തി​ര്‍ദി​ശ​യി​ലെ വീ​ടു​ക​ള്‍​ക്കും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും മു​ക​ളി​ലേ​ക്കാണ് മ​രം വീ​ണ​ത്.

വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ട​വും സം​ഭ​ച്ചി​ട്ടു​ണ്ട്. മ​രം വീ​ണ സ​മ​യ​ത്ത് പാ​ത​യി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ ഒ​ഴി​വാ​യ​ത് വ​ലി​യ അ​പ​ക​ട​മാ​ണ്. വീ​ടു​ക​ള്‍​ക്കും സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും വി​ള്ള​ലും കേ​ടു​പാ​ടു​ക​ളും സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

കെ​എ​സ്ഇ​ബി വൈ​ദ്യു​തി പോ​സ്റ്റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ത​ക​ര്‍​ന്നു. നാ​ട്ടു​കാ​രും ഫ​യ​ര്‍​ഫോ​ഴ്‌​സും പോ​ലീ​സും ചേ​ര്‍​ന്ന് മ​രം മു​റി​ച്ച് നീ​ക്കി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു.

പാ​ത​യി​ല്‍ ഇ​നി​യും അ​പ​ക​ടാ​വ​സ്ഥ​യി​ല്‍ നി​ര​വ​ധി മ​ര​ങ്ങ​ളും മ​ര​ച്ചി​ല്ല​ക​ളു​മു​ണ്ടെ​ന്നും ഇ​വ​യെ​ല്ലാം അ​ടി​യ​ന്ത​ര​മാ​യി മു​റി​ച്ച് നീ​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​രും പൊ​തു​പ്ര​വ​ര്‍​ത്ത​ക​രും ആ​വ​ശ്യ​പ്പെ​ട്ടു.

Pathanamthitta

റോ​ട്ട​റി ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു

ത​ല​യോ​ല​പ്പറ​മ്പ്: ത​ല​യോ​ല​പ​റ​മ്പ് റോ​ട്ട​റി ക്ല​ബി​ൻ​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും പു​തി​യ ക്ഷേ​മ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു. പ്ര​സി​ഡ​ന്‍റ് റെ​ജി​മോ​ൻ ആ​റാ​ക്ക​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗം റോ​ട്ട​റി മു​ൻ ഡി​സ്ട്രി​ക് ഗ​വ​ർ​ണ​ർ എം. ​സു​ധി ജ​ബ്ബാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​

സെ​ക്ര​ട്ട​റി അ​ഡ്വ. ശ്രീ​കാ​ന്ത് സോ​മ​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
തു​ട​ർ​ന്ന് റോ​ട്ട​റി ക്ല​ബ്ബിന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി വി.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ (പ്ര​സി​ഡ​ന്‍റ്),വി​നോ​ദ് ബാ​ബു(​സെ​ക്ര​ട്ട​റി), പ്ര​കാ​ശ​ൻ​ച​ക്കാ​ല (ട്ര​ഷ​റ​ർ) എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു.

യോ​ഗ​ത്തി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച റെ​ജി ആ​റാ​ക്ക​ൻ, അ​ഡ്വ. ശ്രീ​കാ​ന്ത് സോ​മ​ൻ, എ​സ്.​ദി​ൻ​രാ​ജ് തു​ട​ങ്ങി​യ​വ​രെ ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് ചി​കി​ൽ​സാ ധ​ന​സ​ഹാ​യ​വും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൈ​ക്കി​ളും വി​ത​ര​ണം ന​ട​ത്തി. റോ​ട്ട​റി കോ​ട്ട​യം റ​വ​ന്യു ജി​ല്ല 3211 ചെ​സ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​ന​വും ന​ട​ന്നു.


അ​സി​സ്റ്റ​ന്‍റ് ഗ​വ​ർ​ണ​ർ ശി​വ​പ്ര​സാ​ദ്, അ​രു​ൺ സെ​ബാ​സ്റ്റ്യ​ൻ, ബൈ​ജു സോ​മ​നാ​ഥ​ൻ, വി​നോ​ദ് ബാ​ബു, മാ​ന​സി​ദാ​സ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Idukki

ഭ​ക്ഷ്യ സു​ര​ക്ഷ: 618 സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന

തൊ​ടു​പു​ഴ: ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ല്‍ ഭ​ക്ഷ്യോ​ത്പാ​ദ​ക - വി​ത​ര​ണ മേ​ഖ​ല​യി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 2,50,500 രൂ​പ പി​ഴ ഈ​ടാ​ക്കി. 2026 മാ​ര്‍​ച്ച് മു​ത​ല്‍ ജൂ​ണ്‍ വ​രെ ഭ​ക്ഷ്യോ​ത്പാ​ദ​ക , വി​ത​ര​ണ മേ​ഖ​ല​യി​ലെ 618 സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വി​വി​ധ നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ലാ​യി പി​ഴ ഈ​ടാ​ക്കി​യ​ത്. 195 സ്റ്റാ​റ്റ്യൂ​ട്ട​റി സാ​മ്പി​ളു​ക​ളും 304 സ​ര്‍​വ​യ​ല​ന്‍​സ് സാ​മ്പി​ളു​ക​ളും ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു. സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​ന​ക​ളി​ല്‍ 13 എ​ണ്ണം സു​ര​ക്ഷി​ത​മ​ല്ലെ​ന്ന് ക​ണ്ടെ​ത്തി. ല​ഘു​വാ​യ ന്യൂ​ന​ത​ക​ള്‍ ക​ണ്ടെ​ത്തി​യ 149 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ഇ​വ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി നോ​ട്ടീ​സ് ന​ല്‍​കി.


18 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് സേ​വ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള നോ​ട്ടീ​സും ന​ല്‍​കി. മൊ​ബൈ​ല്‍ ഫു​ഡ് ലാ​ബി​ല്‍ 1186 പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി. 91 പ​രാ​തി​ക​ളി​ല്‍ 90 എ​ണ്ണം തീ​ര്‍​പ്പാ​ക്കി. അ​ഞ്ച് പ്രോ​സി​ക്യൂ​ഷ​ന്‍ കേ​സു​ക​ള്‍ ഫ​യ​ല്‍ ചെ​യ്തു.

തൊ​ടു​പു​ഴ സ​ര്‍​ക്കി​ളി​ല്‍ ലേ​ബ​ല്‍ വി​വ​ര​ങ്ങ​ളി​ല്ലാ​ത്ത വെ​ളി​ച്ചെ​ണ്ണ വി​ല്‍​പ്പ​ന ന​ട​ത്തി​യ​തി​ന് ഉ​ത്പാ​ദ​ക​രാ​യ തൃ​ശൂ​ര്‍ കോ​നൂ​സ് അ​ഗ്രോ ഓ​യി​ല്‍ മി​ല്‍ എ​ന്ന സ്ഥാ​പ​ന​ത്തി​ന് 10,000 രൂ​പ​യും ചി​ല്ല​റ​വി​ല്‍​പ്പ​ന ന​ട​ത്തി​യ കു​മാ​ര​മം​ഗ​ലം കൊ​ച്ചേ​രി​യി​ല്‍ ഏ​ജ​ന്‍​സീ​സി​ന് 5000 രൂ​പ​യും ഇ​ടു​ക്കി ആ​ര്‍​ഡി​ഒ പി​ഴ ചു​മ​ത്തി. ഗു​ണ​നി​ലാ​രം കു​റ​ഞ്ഞ സി​ന്ത​റ്റി​ക് വി​നാ​ഗ​ര്‍ വി​ല്‍​പ്പ​ന ന​ട​ത്തി​യ​തി​ന് ഉ​ത്പാ​ദ​ക​രാ​യ പാ​ല​ക്കാ​ട് തേ​ക്കു​മാ​രി യു​എം​എ​സ് എ​ന്‍റ​ര്‍​പ്രൈ​സ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന് 5000 രൂ​പ പി​ഴ ചു​മ​ത്തി.

പീ​രു​മേ​ട് സ​ര്‍​ക്കി​ളി​ല്‍ ഗു​ണ​നി​ല​വാ​രം ഇ​ല്ലാ​ത്ത സി​ന്ത​റ്റി​ക് വി​ന​ഗ​ര്‍ വി​ല്‍​പ്പ​ന ന​ട​ത്തി​യ​തി​ന് ഉ​ത്പാ​ദ​ക​രാ​യ മ​രോ​ട്ടി​ക്ക​ല്‍ ട്രേ​ഡേ​ഴ്‌​സ്, കു​ഴി​വേ​ലി​പ്പ​ടി, ആ​ലു​വ എ​ന്ന സ്ഥാ​പ​ന​ത്തി​ന് 10,000 രൂ​പ പി​ഴ ചു​മ​ത്തി. ഗു​ണ​നി​ല​വാ​രം ഇ​ല്ലാ​ത്ത പ​പ്പ​ടം വി​ല്‍​പ്പ​ന ന​ട​ത്തി​യ​തി​ന് ഉ​ത്പാ​ദ​ക​രാ​യ അ​ന​കു​മാ​ര്‍ മാ​നു​ഫാ​ക്ച​റിം​ഗ് മ​ധു​ര എ​ന്ന സ്ഥാ​പ​ന​ത്തി​ന് 15,000 രൂ​പ​യും ചി​ല്ല​റ​വി​ല്‍​പ്പ​ന ന​ട​ത്തി​യ കു​മ​ളി അ​റ​ഫ ട്രേ​ഡിം​ഗ് ക​മ്പ​നി​ക്ക് 10,000 രൂ​പ​യും പി​ഴ ചു​മ​ത്തി.

ലേ​ബ​ല്‍ വി​വ​ര​ങ്ങ​ള്‍ ഇ​ല്ലാ​തെ കേ​ക്ക് വി​ല്‍​പ്പ​ന ന​ട​ത്തി​യ​തി​ന് വ​ണ്ടി​പ്പെ​രി​യാ​ര്‍ ലി​റ്റി​ല്‍ ട്രേ​ഡ്‌​സ് കേ​ക്ക് ഷോ​പ്പി​ന് 2500 രൂ​പ​യും പി​ഴ ചു​മ​ത്തി.

ദേ​വി​കു​ളം സ​ര്‍​ക്കി​ളി​ല്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ ലൈ​സ​ന്‍​സ് ഇ​ല്ലാ​തെ പ്ര​വ​ര്‍​ത്തി​ച്ച​തി​നും മ​ത്സ്യ അ​വ​ശി​ഷ്ടം നി​യ​മ​പ്ര​കാ​രം സം​സ്‌​ക​രി​ക്കാ​ത്ത​തി​നും അ​ടി​മാ​ലി ക​ള​രി​ക്ക​ല്‍ ഫി​ഷ​റീ​സി​ന് ദേ​വി​കു​ളം ആ​ര്‍​ഡി​ഒ 10,000 രൂ​പ പി​ഴ ചു​മ​ത്തി. ഉ​ടു​മ്പ​ന്‍​ചോ​ല സ​ര്‍​ക്കി​ളി​ല്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ പ്ര​വ​ര്‍​ത്തി​ച്ച​തി​ന് പാ​മ്പാ​ടും​പാ​റ ക​ല്ലാ​ര്‍ സ്വീ​റ്റ്‌​സി​ന് 25,000 രൂ​പ പി​ഴ ചു​മ​ത്തി. രാ​ജ​കു​മാ​രി ക്വീ​ന്‍​സ് കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ത്തി​ന് ഭ​ക്ഷ്യ​സു​ര​ക്ഷാ ലൈ​സ​ന്‍​സ് ഇ​ല്ലാ​തെ പ്ര​വ​ര്‍​ത്തി​ച്ച​തി​നും പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യ മ​റ്റ് വീ​ഴ്ച​ക​ള്‍​ക്കും അ​ഞ്ച് ല​ക്ഷം രൂ​പ പി​ഴ ചു​മ​ത്തി.

കൃ​ത്രി​മ ക​ള​ര്‍ ചേ​ര്‍​ന്ന ചി​പ്‌​സ് ഉ​ണ്ടാ​ക്കി വി​ല്‍​പ്പ​ന ന​ട​ത്തി​യ തൊ​ടു​പു​ഴ മ​ഹാ​റാ​ണി മെ​ഗാ​മാ​ര്‍​ട്ട്, കൃ​ത്രി​മ ക​ള​ര്‍ ചേ​ര്‍​ന്ന കേ​ക്ക് വി​ല്‍​പ്പ​ന ന​ട​ത്തി​യ മു​ത​ല​ക്കോ​ടം എ​യ്ഞ്ച​ല്‍ ബേ​ക്ക​റി, അ​ധി​ക അ​ള​വി​ല്‍ പ്രി​സ​ര്‍​വേ​റ്റീ​വു​ക​ള്‍ ചേ​ര്‍​ത്ത് പ്ലം ​കേ​ക്ക് ത​യാ​റാ​ക്കി വി​ല്‍​പ്പ​ന ന​ട​ത്തി​യ കാ​ഞ്ഞി​ര​മ​റ്റ​ത്തെ ബേ​ക്ക​റി​ ഉടമ എന്നിവർക്ക് മു​ട്ടം സി​ജെ​എം കോ​ട​തി 10,000 രൂ​പ വീ​തം പി​ഴ​യും കോ​ട​തി പി​രി​യു​ന്ന​തു​വ​രെ ത​ട​വും വി​ധി​ച്ചു.

ചി​പ്‌​സി​ല്‍ കൃ​ത്രി​മ ക​ള​ര്‍ ചേ​ര്‍​ത്ത് വി​ല്‍​പ്പ​ന ന​ട​ത്തി​യ അ​ടി​മാ​ലി സ​പൂ​ണ്‍ ബേ​ക്ക​റി​ക്ക് അ​ടി​മാ​ലി ജെ​എ​ഫ്‌​സി​എം കോ​ട​തി 25,000 രൂ​പ പി​ഴ​യും ടീ ​റ​സ്‌​കി​ല്‍ കൃ​ത്രി​മ ക​ള​ര്‍ ചേ​ര്‍​ത്ത് വി​ല്‍​പ്പ​ന ന​ട​ത്തി​യ മൂ​ന്നാ​ര്‍ ഡീ​ന്‍ ബേ​ക്ക​റി​ക്ക് 20,000 രൂ​പ പി​ഴ​യും ചി​ക്ക​ന്‍ ക​റി​യി​ല്‍ കൃ​ത്രി​മ ക​ള​ര്‍ ചേ​ര്‍​ത്ത് വി​ല്‍​പ്പ​ന ന​ട​ത്തി​യ സ​ഫ​യ​ര്‍ ഹോ​ട്ട​ല്‍ ആ​ൻ​ഡ് റെ​സ്റ്റ​റ​സ്റ്റ്, അ​ടി​മാ​ലി എ​ന്ന സ്ഥാ​പ​ന​ത്തി​ന് 5,000 രൂ​പ പി​ഴ​യും ചി​പ്‌​സി​ല്‍ കൃ​ത്രി​മ ക​ള​ര്‍ ചേ​ര്‍​ത്ത് വി​ല്‍​പ്പ​ന ന​ട​ത്തി​യ കേ​ര​ള കാ​ഷ്യൂ സ്‌​പൈ​സ​സ് ചി​പ്‌​സ് ആ​ൻ​ഡ് ഹ​ല്‍​വ എ​ന്ന സ്ഥാ​പ​ന​ത്തി​ന് 25,000 രൂ​പ പി​ഴയും വി​ധി​ച്ചു.ഇ​വ​ര്‍​ക്കെ​ല്ലാം കോ​ട​തി പി​രി​യു​ന്ന​തു വ​രെ ത​ട​വും വി​ധി​ച്ചു.

അ​മി​ത​മാ​യ അ​ള​വി​ല്‍ കീ​ട​നാ​ശി​നി ക​ല​ര്‍​ന്ന വ​റ്റ​ല്‍ മു​ള​ക് വി​ല്‍​പ്പ​ന ന​ട​ത്തി​യ വ​ണ്ടി​പ്പെ​രി​യാ​ര്‍ ലി​റ്റി സ്‌​പൈ​സ​സി​ന് 50,000 രൂ​പ പി​ഴ​യും വി​ത​ര​ണ​ക്കാ​ര​ന്‍ രാ​ജ ദു​രൈ വ​ണ്ടി​പ്പെ​രി​യാ​ര്‍ എ​ന്ന​യാ​ള്‍​ക്ക് 25,000 രൂ​പ പി​ഴ​യും വി​ധി​ച്ചു.

Alappuzha

നെ​ഹ്റു ട്രോ​ഫി സ്മ​ര​ണി​ക​യി​ലേ​ക്ക്  ​ ര​ച​ന​ക​ൾ ക്ഷ​ണി​ച്ചു

ആ​ല​പ്പു​ഴ: 72-ാമ​ത് നെ​ഹ്റു ട്രോ​ഫി ജ​ലോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന സ്മ​ര​ണി​ക​യി​ലേ​ക്ക് ആ​ല​പ്പു​ഴ​യു​ടെ ച​രി​ത്ര​പ​ര​വും സാം​സ്കാ​രി​ക​വു​മാ​യ പൈ​തൃ​ക​ത്തെ​യും വ​ള്ളം​ക​ളി പാ​ര​മ്പ​ര്യ​ത്തെ​യും ആ​സ്പ​ദ​മാ​ക്കി​യു​ള്ള ക​ഥ, ക​വി​ത, ലേ​ഖ​നം എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ ര​ച​ന​ക​ൾ ക്ഷ​ണി​ച്ചു.

താ​ത്പ​ര്യ​മു​ള്ള എ​ഴു​ത്തു​കാ​ർ ര​ച​ന​ക​ൾ 25-ന​കം ക​ൺ​വീ​ന​ർ, എ​ൻടി​ബിആ​ർ സു​വ​നീ​ർ ക​മ്മി​റ്റി ആ​ൻ​ഡ് അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ്,  ക​ള​ക്ട​റേ​റ്റ്, ആ​ല​പ്പു​ഴ എ​ന്ന വി​ലാ​സ​ത്തി​ലോ [email protected] എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലോ അ​യ​യ്ക്കേ​ണ്ട​താ​ണ്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന മി​ക​ച്ച ര​ച​ന​ക​ൾ 72-ാമ​ത്  ​നെ​ഹ്റു ട്രോ​ഫി ജ​ലോ​ത്സ​വ സ്മ​ര​ണി​ക​യി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. ഫോ​ൺ: 0477-2251676, 2252580.

Kottayam

മ​ഴ​ ശ​ക്ത​മാ​യ​തോ​ടെ റോ​ഡു​ക​ള്‍ ത​ക​ര്‍​ന്നു

ക​ടു​ത്തു​രു​ത്തി: മ​ഴ​ ശ​ക്ത​മാ​യ​തോ​ടെ റോ​ഡു​ക​ള്‍ ത​ക​ര്‍​ന്ന് പ​ല​തും കു​ണ്ടും കു​ഴി​യു​മാ​യി. വെ​ള്ളം നി​റ​ഞ്ഞു കി​ട​ക്കു​ന്ന റോ​ഡി​ലെ കു​ഴി​ക​ള്‍ വ​ലി​യ അ​പ​ക​ട ഭീ​ഷ​ണി​യാ​ണ് ഉ​യ​ര്‍​ത്തു​ന്ന​ത്. ത​ക​ര്‍​ന്ന റോ​ഡു​ക​ളു​ടെ കാ​ര്യം പ​ല​വ​ട്ടം പ​രാ​തി​പ്പെ​ട്ടി​ട്ടും പ​രി​ഹാ​ര​മി​ല്ലാ​താ​യ​തോ​ടെ ബു​ദ്ധി​മു​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ് വാ​ഹ​ന​യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും.

മു​ട്ടു​ചി​റ-​വാ​ലാ​ച്ചി​റ റെ​യി​ല്‍​വേ ഗേ​റ്റ് റോ​ഡ്, ആ​ല​പ്പു​ഴ-​കു​റ​വി​ല​ങ്ങാ​ട് മി​നി ഹൈ​വേ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന കു​റു​പ്പ​ന്ത​റ-​ക​ല്ല​റ റോ​ഡ്, ആ​യാം​കു​ടി-​ആ​പ്പാ​ഞ്ചി​റ റോ​ഡ്, കു​റു​പ്പ​ന്ത​റ-​മാ​ഞ്ഞൂ​ര്‍ സൗ​ത്ത് റോ​ഡ്, ആ​യാം​കു​ടി-​എ​ഴു​മാ​ന്തു​രു​ത്ത് റോ​ഡ് എ​ന്നി​ങ്ങ​നെ പ​ല റോ​ഡു​ക​ളും ത​ക​ര്‍​ന്ന അ​വ​സ്ഥ​യി​ലാ​ണ്.

കാ​ഞ്ഞി​ര​ത്താ​ന​ത്തും കു​റു​പ്പ​ന്ത​റ ജം​ഗ്ഷ​നും സ​മീ​പ​വും മ​ള്ളി​യൂ​ര്‍ ജം​ഗ്ഷ​ന്‍, കാ​ന്താ​രി​ക​ട​വ്, മു​ട്ടു​ചി​റ പെ​ട്രോ​ള്‍ പ​മ്പി​ന് സ​മീ​പം റെ​യി​ല്‍​വേ ഗേ​റ്റ് റോ​ഡി​ലു​മെ​ല്ലാം വ​ലി​യ കു​ഴി​ക​ളാ​ണ് രൂ​പ​പ്പെട്ടി​രി​ക്കു​ന്ന​ത്.

മ​ഴ​യ​ത്ത് വെ​ള്ളം കെ​ട്ടിനി​ല്‍​ക്കു​ന്ന ഈ ​കു​ഴി​ക​ളെ​ല്ലാം അ​പ​ക​ടഭീ​ഷ​ണി​യു​യ​ര്‍​ത്തു​ന്ന​വ​യാ​ണ്. പ്ര​ത്യേ​കി​ച്ച് ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ര്‍ അ​പ​ക​ട​ഭീ​തി​യി​ല്‍ യാ​ത്ര ചെ​യ്യേ​ണ്ട സ്ഥി​തി​യാ​ണു​ള്ള​ത്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ കു​ഴി​ക​ളി​ല്‍ വീ​ണു നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. കു​ഴി​ക​ള്‍ അ​ട​ച്ച് യാ​ത്ര സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​മു​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

മ​ഴ പെ​യ്താ​ല്‍ തോ​ടേ​തെ​ന്നോ, റോ​ഡേ​തെ​ന്നോ അ​റി​യാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ് മി​ക്ക​യി​ട​ത്തും. പൊ​ളി​ഞ്ഞു കി​ട​ക്കു​ന്ന റോ​ഡു​ക​ളി​ലെ കു​ഴി​ക​ളി​ല്‍​വീ​ണ് അ​പ​ക​ടം പ​റ്റു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്രി​ക​രു​ടെ എ​ണ്ണ​വും കൂ​ടു​ക​യാ​ണ്.

സ്‌​കൂ​ള്‍ കു​ട്ടി​ക​ളും സ്ത്രീ​ക​ളും ഉ​ള്‍​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രും വാ​ഹ​ന യാ​ത്രി​ക​രും ക​ട​ന്നു പോ​കു​ന്ന വ​ഴി​ക​ളാ​ണി​ത്.
മ​ഴ​യു​ടെ ശ​ക്തി കു​റ​യു​ന്ന​തോ​ടെ റോ​ഡു​ക​ള്‍ ന​ന്നാ​ക്കാ​ന്‍ ന​ട​പ​ടി​ക​ളു​ണ്ടാ​വു​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

Ernakulam

ആ​ലു​വ​യാ​ണ് ആ​കെ ആ​ശ്ര​യം

ആ​ലു​വ: എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ വി​ശാ​ല കൊ​ച്ചി​യി​ലെ ജ​ന​ങ്ങ​ള്‍ ആ​ലു​വ​യി​ല്‍ നി​ന്നു​ള്ള കു​ടി​വെ​ള്ള പ​മ്പിം​ഗി​നെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. പ്ര​തി​ദി​നം 290 എം​എ​ല്‍​ഡി ജ​ല​മാ​ണ് ആ​ലു​വ പ​മ്പി​ല്‍ നി​ന്ന് വി​ശാ​ല കൊ​ച്ചി​യ​ട​ക്കം മേ​ഖ​ല​ക​ളി​ലേ​ക്ക് ശു​ദ്ധീ​ക​രി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്ന​തെ​ന്ന് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍ അ​ബ്ദു​ള്‍ സ​ത്താ​ര്‍ പ​റ​ഞ്ഞു. പ​മ്പി​ന്‍റെ ശേ​ഷി​യേ​ക്കാ​ൾ കൂ​ടു​ത​ലാ​യാ​ണ് പ​മ്പിം​ഗ് ന​ട​ത്തു​ന്ന​ത്. ഇ​തു കൂ​ടാ​തെ ടാ​ങ്ക​ര്‍ ലോ​റി​ക​ളി​ലും കു​ടി​വെ​ള്ളം പോ​കു​ന്നു​ണ്ട്.

കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍, ആ​ലു​വ, ക​ള​മ​ശേ​രി, തൃ​ക്കാ​ക്ക​ര, ഏ​ലൂ​ര്‍ ന​ഗ​ര​സ​ഭ​ക​ള്‍, കീ​ഴ്മാ​ട്, എ​ട​ത്ത​ല, ചൂ​ര്‍​ണി​ക്ക​ര, എ​ള​ങ്കു​ന്ന​പ്പു​ഴ, ഞാ​റ​ക്ക​ല്‍, മു​ള​വു​കാ​ട് പ​ഞ്ചാ​യ​ത്തു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് ആ​ലു​വ​യി​ല്‍ നി​ന്ന് നേ​രി​ട്ട് കു​ടി​വെ​ള്ളം എ​ത്തു​ന്ന​ത്.

പ​ഴ​യ കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പു​ക​ള്‍ മാ​റ്റി സ്ഥാ​പി​ക്കു​ന്ന പ​ദ്ധ​തി പൂ​ര്‍​ത്തീ​ക​രി​ക്കാ​ത്ത​താ​ണ് ജ​ല​വി​ത​ര​ണ സം​വി​ധാ​ന​ത്തെ ബാ​ധി​ക്കു​ന്ന പ്ര​ശ്‌​നം.
ആ​ലു​വ ന​ഗ​ര​ത്തി​ല്‍ ഇ​നി​യും കാ​ല​ഹ​ര​ണ​പ്പെ​ട്ട പൈ​പ്പു​ക​ള്‍ മാ​റ്റി സ്ഥാ​പി​ക്കാ​നു​ണ്ട്. മ​ന്ത്രി പി.​ജെ. ജോ​സ​ഫ് ജ​ല​വി​ഭ​വ മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ള്‍ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യാ​ണി​ത്.

ചെ​ളി പ​ണി ത​രും

പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ് ഇ​ടു​ക്കി ജി​ല്ല​യി​ലെ അ​ണ​ക്കെ​ട്ടു​ക​ളി​ല്‍ നി​ന്ന് മ​തി​യാ​യ രീ​തി​യി​ല്‍ ജ​ലം തു​റ​ന്നു​വി​ട്ടാ​ണ് ക്ര​മീ​ക​രി​ക്കു​ന്ന​ത്. മ​ഴ​ക്കാ​ല​ത്ത് ചെ​ളി​യു​ടെ അ​ള​വ് ഉ​യ​ര്‍​ന്നാ​ല്‍ പ​മ്പിം​ഗ് നി​ര്‍​ത്തേ​ണ്ടി വ​രാ​റു​ണ്ട്. എ​ന്നാ​ല്‍ ഈ ​വ​ര്‍​ഷം അ​തി​ന്‍റെ ആ​വ​ശ്യം വ​ന്നി​ട്ടി​ല്ല. പെ​രി​യാ​റി​ൽ 100 മു​ത​ല്‍ 220 വ​രെ എ​ന്‍​ടി​യു (നെ​ഫ്‌​ലോ​മാ​റ്റി​ക് ട​ര്‍​ബി​ഡി​റ്റി യൂ​ണി​റ്റ്) ചെ​ളി​യാ​ണ് ഉ​യ​രാ​റ്. ആ​ല​വും കു​മ്മാ​യ​വും ക​ല​ര്‍​ത്തി അ​ഞ്ച് എ​ന്‍​ടി​യു​വി​ലേ​ക്കു താ​ഴ്ത്തി​യാ​ണു വി​ത​ര​ണം ചെ​യ്യു​ക. 2018ല്‍ ​മ​ഹാ​പ്ര​ള​യ സ​മ​യ​ത്ത് 400 എ​ന്‍​ടി​യു വ​രെ ചെ​ളി ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

ഇ​ഴ​ഞ്ഞു നീ​ങ്ങി പ​ദ്ധ​തി​ക​ൾ

വ​ര്‍​ധി​ച്ചു​വ​രു​ന്ന കൊ​ച്ചി​യു​ടെ കു​ടി​വെ​ള്ള ആ​വ​ശ്യം മു​ന്‍​നി​ര്‍​ത്തി 500 കോ​ടി രൂ​പ​യോ​ളം മു​ട​ക്കി വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് പു​തി​യ ജ​ല​വി​ത​ര​ണ പ്ലാ​ന്‍റ് ആ​ലു​വ പ​മ്പ് ജം​ഗ്ഷ​നി​ല്‍ മാ​താ മാ​ധു​ര്യ തി​യ​റ്റ​റി​ന് പി​ന്നി​ലാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​ഴ​യ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ക്വാ​ര്‍​ട്ടേ​ഴ്‌​സ് ഉ​ണ്ടാ​യി​രു​ന്ന ഏ​റ്റ​വും ഉ​യ​ര്‍​ന്ന സ്ഥ​ല​മാ​ണ് ഇ​തി​നാ​യി ക​ണ്ടെ​ത്തി​യ​ത്. 190 എം​എ​ല്‍​ഡി ശേ​ഷി​യു​ള്ള പ്ലാ​ന്‍റ് വ​ന്നാ​ല്‍ ക​ള​മ​ശേ​രി, ഏ​ലൂ​ര്‍ മു​ത​ല്‍ ഇ​ട​ക്കൊ​ച്ചി വ​രെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​കും. കി​ന്‍​ഫ്ര വ്യ​വ​സാ​യ മേ​ലേ​യ്ക്ക് വെ​ള്ളം എ​ത്തി​ക്കാ​നാ​യി മ​റ്റൊ​രു ജ​ല​വി​ത​ര​ണ പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ക​ള​മ​ശേ​രി​യി​ലേ​ക്ക് ആ​രം​ഭി​ച്ചെ​ങ്കി​ലും പാ​തി​വ​ഴി​യി​ലാ​ണ്.

ഇ​തി​നാ​യി ആ​ലു​വ-​പെ​രു​മ്പാ​വൂ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി റൂ​ട്ടി​ലെ തോ​ട്ടു​മു​ഖ​ത്ത് വ​ലി​യ ജ​ല​സം​ഭ​ര​ണി​യും പ​ണി​തി​ട്ടു​ണ്ട്. പ​ക്ഷെ എ​ട​യ​പ്പു​റം റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ച് പെ​രു​മ്പാ​വൂ​ർ പ്രൈ​വ​റ്റ് ബ​സ് റൂ​ട്ടി​ലേ​ക്ക് ഭൂ​ഗ​ര്‍​ഭ കു​ഴ​ലു​ക​ള്‍ സ്ഥാ​പി​ച്ച​ത് നാ​ട്ടു​കാ​ര്‍ എ​തി​ർ​ത്തു. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ പ്ര​വൃ​ത്തി​ക​ൾ നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. വ​ന്‍​തോ​തി​ല്‍ ജ​ല​ചൂ​ഷ​ണം ന​ട​ന്നാ​ല്‍ പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് കു​റ​യു​മെ​ന്നാ​ണ് വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ഹൈ​ഡ്രോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ പ​ഠ​ന റി​പ്പോ​ര്‍​ട്ട്. കി​ന്‍​ഫ്ര​യി​ലേ​ക്ക് 20 എം​എ​ല്‍​ഡി​യാ​ണ് ജ​ലം എ​ടു​ക്കു​ക.

മൂ​വാ​റ്റു​പു​ഴ​ക്കാ​ർ​ക്കും മു​ട​ങ്ങും

മൂ​വാ​റ്റു​പു​ഴ: വേ​ന​ല്‍ ക​ടു​ത്താ​ല്‍ മൂ​വാ​റ്റു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​ണ്. ഇ​തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം വേണമെന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. വേ​ന​ല്‍ ശ​ക്തി​പ്രാ​പി​ച്ചാ​ല്‍ ജ​ലാ​ശ​യ​ങ്ങ​ള്‍ വ​റ്റി​വ​ര​ളും. ഇ​തോ​ടെ പു​ഴ​യി​ലും കി​ണ​റു​ക​ളി​ലും ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി താ​ഴും.

പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് താ​ഴു​ന്ന​തോ​ടെ പ​മ്പിം​ഗ് സ്റ്റേ​ഷ​നു​ക​ളു​ടെ സാ​ധാ​ര​ണ​നി​ല​യ്ക്കു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ൾ അ​വ​താ​ള​ത്തി​ലാ​ക്കും. പി​വി​ഐ​പി, എം​വി​ഐ​പി ക​നാ​ലു​ക​ള്‍ വ​ഴി​യു​ള്ള ജ​ല​വി​ത​ര​ണ​വും ഭാ​ഗി​ക​മാ​യി നി​ല​യ്ക്കും. ഇ​തോ​ടെ പ്രാ​ദേ​ശി​ക കു​ടി​വെ​ള്ള പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​ന​വും ത​ട​സപ്പെടും.

ജ​ൽ​ജീ​വ​ൻ പ​ദ്ധ​തി​ക​ൾ പാ​തി​വ​ഴി​യി​ൽ

ജ​ൽ​ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി​ക​ള്‍ പ​ല​യി​ട​ത്തും പാ​തി​വ​ഴി​യി​ല്‍ നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍ കി​ഴ​ക്കേ​ക്ക​ര, ര​ണ്ടാ​ര്‍, വാ​ഴ​പ്പി​ള്ളി, ആ​ന​ച്ചാ​ല്‍, കു​ര്യ​ന്‍​മ​ല, പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ലെ കൂ​രി​ക്കാ​വ്, മാ​നാ​റി, അ​യ്യ​പ്പ​ന്‍ ന​ഗ​ര്‍, തേ​രാ​പ്പാ​റ, ക​റു​ക​പ്പി​ള്ളി, ശൂ​ലം​കു​ഴി, നി​ര​പ്പ്, അ​യി​രു​മ​ല, മൂ​ങ്ങാ​ച്ചാ​ല്‍, പെ​രു​മ​റ്റം, ആ​ട്ടാ​യം എ​ന്നി​വി​ട​ങ്ങ​ളി​ലും മ​ഞ്ഞ​ള്ളൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ച​ക്കി​പ്പാ​റ, പൈ​ങ്ങോ​ട്ടൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പൊ​ത​ക്കു​ളം, മ​ണി​പ്പാ​റ, ക​ട​വൂ​ര്‍, ഞാ​റ​ക്കാ​ട്, മാ​വും​തൊ​ട്ടി, ക​ല്ലൂ​ര്‍​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ മ​ണ​ലി​പീ​ടി​ക, മ​ല​നി​ര​പ്പ്, ചാ​റ്റു​പാ​റ, ചെ​മ്പ​ന്‍​മ​ല, മ​രു​തൂ​ര്‍, മ​ണി​യ​ന്ത്രം എ​ന്നി​വി​ട​ങ്ങ​ളി​ലും കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​കാ​റു​ണ്ട്.

ആ​വോ​ലി പ​ഞ്ചാ​യ​ത്തി​ലെ വ​ട​ക്കും​മ​ല, നെ​ല്ലി​പ്പി​ള്ളി ക​വ​ല, ന​ടു​ക്ക​ര, കാ​വ​ന, മാ​റാ​ടി പ​ഞ്ചാ​യ​ത്തി​ല്‍ വി​ല​ങ്ങു​പാ​റ എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ലും ജ​ല​ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ള്‍ ശ്ര​മി​ക്കു​ന്നി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ച്ചു. മ​ണ്ഡ​ല​ത്തി​ല്‍ പാ​തി​വ​ഴി​യി​ല്‍ മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന ജ​ൽ​ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചാ​ല്‍ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന് ഒ​രു പ​രി​ധി​വ​രെ പ​രി​ഹാ​ര​മാ​കു​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

 

ത​യാ​റാ​ക്കി​യ​ത്
ബോ​ബ​ൻ ബി. ​കി​ഴ​ക്കേ​ത്ത​റ
രാ​ജേ​ഷ് ര​ണ്ടാ​ർ

Thrissur

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​ദ​രം സം​ഘ​ടി​പ്പി​ച്ചു

കൂ​റ്റ​നാ​ട്: തൃ​ത്താ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ൽ​എ​സ്എ​സ്, യു​എ​സ്എ​സ്, എ​ൻ​എം​എം​എ​സ് സ്കോ​ള​ർ​ഷി​പ്പ് നേ​ടി​യ കു​ട്ടി​ക​ളെ​യും അ​ഭി​ഷേ​ക് ചി​കി​ത്സാ സ​ഹാ​യ സ​മി​തി​യു​ടെ ബി​രി​യാ​ണി ച​ല​ഞ്ചി​ലേ​ക്ക് 10,000 പേ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ബി​രി​യാ​ണി പാ​ച​കം ചെ​യ്തു​ത​ന്ന​വ​രെ​യും ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു. യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷ​ക്കീ​ന അ​ക്ബ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. കു​ഞ്ഞു​ണ്ണി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

തി​രു​മി​റ്റ​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. വി​പി​ലേ​ഷ്, നാ​ഗ​ല​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ.​ടി.​വി. നി​ഷ, ചാ​ലി​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റം​ല വീ​രാ​ൻ​കു​ട്ടി, ബ്ലോ​ക്ക് ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​പി പ്ര​ജീ​ഷ്, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ പി. ​ദി​വ്യ, ബ്ലോ​ക്ക് മെം​ബ​ർ​മാ​രാ​യ എം. ​ര​ജി​ഷ, യു.​ടി. താ​ഹി​ർ, മാ​ളി​യേ​ക്ക​ൽ ബാ​വ, എ​ഇ​ഒ പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ച​ന്ദ്ര​ദാ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു.

Palakkad

വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ൽ തെരുവ്നാ​യകൾ പെ​രു​കി

വ​ട​ക്ക​ഞ്ചേ​രി: പ​ട്ടി​യു​ണ്ട് സൂ​ക്ഷി​ക്കു​ക എ​ന്ന് വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ലും ബോ​ർ​ഡ് സ്ഥാ​പി​ക്കേ​ണ്ട സ്ഥി​തി​യാ​ണി​പ്പോ​ൾ. തെ​രു​വു​നാ​യ്ക്ക​ൾ അ​ത്ര​യേ​റെ ടൗ​ണി​ൽ പെ​രു​കി​യി​രി​ക്കു​ക​യാ​ണ്. സ്കൂ​ളു​ക​ൾ​ക്കു മു​ന്നി​ലെ​ല്ലാം നാ​യ​പ്പ​ട​യാ​ണ്.

സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും നാ​യ്ക്ക​ളു​ടെ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​വും ടൗ​ണി​ലേ​ക്ക് ഉ​ണ്ടെ​ന്നാ​ണ് ടൗ​ൺ നി​വാ​സി​യാ​യ പി.​കെ. ഗു​രു പ​റ​യു​ന്ന​ത്.

ഓ​രോ നാ​യ്ക്കൂ​ട്ട​ങ്ങ​ൾ​ക്കും ടൗ​ണി​ൽ പ്ര​ത്യേ​ക കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. ഇ​വി​ടേ​ക്ക് മ​റ്റു നാ​യ്ക്ക​ൾ ക​ട​ന്നു​വ​ന്നാ​ൽ പി​ന്നെ നാ​യ്ക്ക​ലി​യാ​കും അ​ര​ങ്ങേ​റു​ക. ഇ​തി​നി​ട​യി​ൽ കു​ട്ടി​ക​ളോ മ​റ്റു യാ​ത്ര​ക്കാ​രോ പെ​ട്ടാ​ൽ അ​പ​ക​ട​മു​ണ്ടാ​കും. രാ​ത്രി​യാ​യാ​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് നേ​രെ​യും നാ​യ്ക്ക​ൾ കു​ര​ച്ച് പാ​ഞ്ഞെ​ത്തും.

വാ​ഹ​നം നി​ർ​ത്തി​യാ​ൽ കൂ​ട്ട​ത്തോ​ടെ ഓ​ടി​യെ​ത്തി ആ​ക്ര​മ​ണ​സ്വ​ഭാ​വം കാ​ണി​ക്കും.
ബ​സ് സ്റ്റാ​ൻ​ഡി​ലും കി​ഴ​ക്ക​ഞ്ചേ​രി റോ​ഡി​ലും ഗ്രാ​മം റോ​ഡി​ലും റോ​യ​ൽ ജം​ഗ്ഷ​നി​ലും സ്റ്റാ​ൻ​ഡി​ന​ടു​ത്തെ മെ​യി​ൻ റോ​ഡി​ലും നാ​യ്ക്കൂ​ട്ട​ങ്ങ​ളു​ണ്ട്. നാ​യ്ക്ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Malappuram

എ​സ്‌​റ്റേ​റ്റ് മേ​ഖ​ല​യി​ല്‍ ന​ര​ഭോ​ജി ക​ടു​വ : തൊ​ഴി​ല്‍ രം​ഗം സ്തം​ഭനാ​വ​സ്ഥ​യി​ല്‍; ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി വ​നം​വ​കു​പ്പ്

ക​രു​വാ​ര​കു​ണ്ട്: കേ​ര​ള എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ല്‍ വീ​ണ്ടും ന​ര​ഭോ​ജി ക​ടു​വ​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച​തോ​ടെ തൊ​ഴി​ല്‍ മേ​ഖ​ല​യി​ല്‍ സ്തം​ഭ​നാ​വ​സ്ഥ. ക​ടു​വ​യെ ഭ​യ​ന്ന് തൊ​ഴി​ലാ​ളി​ക​ള്‍ ജോ​ലി​ക്കെ​ത്തു​ന്നി​ല്ല. ക​ര്‍​ഷ​ക​ര്‍​ക്കി​ത് ക​ന​ത്ത ന​ഷ്ട​മാ​ണ് വ​രു​ത്തി വ​യ്ക്കു​ന്ന​ത്.

ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ല്‍ വ​നം വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് മ​ല​യോ​ര ജാ​ഗ്ര​താ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി ക​ടു​വ​യു​ടെ പി​ടി​യി​ല്‍​പ്പെ​ടാ​തെ അ​ത്ഭു​ത​ക​ര​മാ​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ഇ​തേ തു​ട​ര്‍​ന്ന് വ​ന​മേ​ഖ​ല​യി​ലെ ക​ര്‍​ഷ​ക​രും തൊ​ഴി​ലാ​ളി​ക​ളും അ​തീ​വ ജാ​ഗ്ര​ത​യി​ലാ​ണ്.

സ​ന്ധ്യാ​സ​മ​യ​ങ്ങ​ളി​ലും പു​ല​ര്‍​ച്ചെ​യു​മു​ള്ള യാ​ത്ര​ക​ളും കാ​ര്‍​ഷി​ക ജോ​ലി​ക​ളും പ​രി​മി​ത​പ്പെ​ടു​ത്തേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സം തൊ​ഴി​ലാ​ളി​ക​ള്‍ ക​ടു​വ​യെ മു​ഖാ​മു​ഖം ക​ണ്ട​തോ​ടെ വ​ന​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന​യും നി​രീ​ക്ഷ​ണ തു​ട​ങ്ങി. പ്ര​ദേ​ശ​വാ​സി​ക​ള്‍ അ​നാ​വ​ശ്യ​മാ​യി വ​നാ​തി​ര്‍​ത്തി​യോ​ട് ചേ​ര്‍​ന്ന മേ​ഖ​ല​ക​ളി​ല്‍ പോ​ക​രു​തെ​ന്നാ​ണ് ക​രു​ത​ല്‍ നി​ര്‍​ദേ​ശം.

ഒ​റ്റ​യ്ക്ക് സ​ഞ്ച​രി​ക്ക​രു​തെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്. വ​ന​ത്തോ​ട് ചേ​ര്‍​ന്നു​കി​ട​ക്കു​ന്ന കാ​ടു​മൂ​ടി​ക്കി​ട​ക്കു​ന്ന കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ അ​പ​ക​ട​കാ​രി​ക​ളാ​യ വ​ന്യ ജീ​വി​ക​ള്‍ ത​മ്പ​ടി​ക്കാ​ന്‍ സാ​ധ്യ​ത​യേ​റെ​യാ​ണ്. ഇ​ത് വ​ന്യ​മൃ​ഗ​ങ്ങ​ള്‍ നാ​ട്ടി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​തി​നു​ള്ള പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ലൊ​ന്നാ​ണെ​ന്ന് മ​ല​യോ​ര ജ​ന​ജാ​ഗ്ര​താ സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

കൂ​ടു​ത​ല്‍ നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്ക​ണം: മ​ല​യോ​ര ജാ​ഗ്ര​താ സ​മി​തി

ക​രു​വാ​ര​ക്കു​ണ്ട്: വ​ന്യ​ജീ​വി​ക​ളു​ടെ സ​ഞ്ചാ​ര​പാ​ത​ക​ള്‍​ക്ക് സ​മീ​പ​മു​ള്ള ഭൂ​മി​ക​ളി​ലെ കു​റ്റി​ക്കാ​ടു​ക​ള്‍ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് മ​ല​യോ​ര ജാ​ഗ്ര​താ സ​മി​തി. ക​ടു​വ​യു​ടെ സാ​ന്നി​ധ്യം റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന മേ​ഖ​ല​ക​ളി​ല്‍ കൂ​ടു​ത​ല്‍ നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്ക​ണം.

രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് വ​ര്‍​ധി​പ്പി​ക്ക​ണം. ജ​ന​ങ്ങ​ള്‍​ക്ക് സ​മ​യ​ബ​ന്ധി​ത​മാ​യി മു​ന്ന​റി​യി​പ്പു​ക​ള്‍ ന​ല്‍​കു​ന്ന​തി​നു​ള്ള സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്നും സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. അ​തോ​ടൊ​പ്പം പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ വ​നം​വ​കു​പ്പ്, ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍, പോ​ലീ​സ്, ജ​ന​പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ സം​യു​ക്ത​മാ​യി പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വ​ന്യ​ജീ​വി ശ​ല്യം രൂ​ക്ഷ​മാ​യ മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ ദീ​ര്‍​ഘ​കാ​ല പ​രി​ഹാ​ര ന​ട​പ​ടി​ക​ള്‍ സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. വ​നാ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തു​ക​യും ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്കു​ന​ന​തി​നാ​യി പ്ര​ത്യേ​ക പ​ദ്ധ​തി ത​യ്യാ​റാ​ക്കു​ക​യും വേ​ണ​മെ​ന്നും ആ​വ​ശ്യ​മു​ണ്ട്. യോ​ഗ​ത്തി​ല്‍ ഒ.​പി. ഇ​സ്മാ​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​യ്യൂ​ബ് മേ​ലേ​ട​ത്ത്, മാ​നു​വ​ല്‍ കു​ട്ടി മ​ണി​മ​ല, കു​ഞ്ഞി​മോ​ന്‍ പു​ല്‍​വെ​ട്ട എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Kozhikode

നാ​ടെ​ങ്ങും ലോ​ക​ക​പ്പ് ആ​വേ​ശം : മു​ക്ക​ത്തെ ടി​വി ബൂ​ത്ത് അ​ട​ച്ചു പൂ​ട്ടി​യി​ട്ട് വ​ർ​ഷ​ങ്ങ​ൾ 

മു​ക്കം: ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ആ​വേ​ശം നാ​ടെ​ങ്ങും അ​ല​യ​ടി​ക്കു​മ്പോ​ൾ മു​ക്കം ന​ഗ​ര​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഒ​രു​മി​ച്ചി​രു​ന്ന് മ​ത്സ​ര​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​നു​ള്ള സൗ​ക​ര്യ​മി​ല്ലെ​ന്ന​ത് കാ​യി​ക​പ്രേ​മി​ക​ളെ നി​രാ​ശ​രാ​ക്കു​ന്നു. ഒ​രു​കാ​ല​ത്ത് ലോ​ക​ക​പ്പും മ​റ്റ് പ്ര​ധാ​ന കാ​യി​ക​മ​ത്സ​ര​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്ന എ​സ്.​കെ. പാ​ർ​ക്കി​ലെ ടി​വി ബൂ​ത്ത് വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി കി​ട​ക്കു​ക​യാ​ണ്. ഇ​തോ​ടെ ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ കൂ​ട്ട​മാ​യി കാ​ണാ​നു​ള്ള അ​വ​സ​ര​മാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ന​ഷ്ട​മാ​യി​രി​ക്കു​ന്ന​ത്.

മു​ക്കം ന​ഗ​ര​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്തു​ള്ള എ​സ്.​കെ. പാ​ർ​ക്ക് ക​ലാ-​കാ​യി​ക-​സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​രു​ടെ ചി​ത്ര​ങ്ങ​ൾ​കൊ​ണ്ട് മ​നോ​ഹ​ര​മാ​യി അ​ല​ങ്ക​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ആ​വ​ശ്യ​മാ​യ പ​രി​പാ​ല​ന​മി​ല്ലാ​ത്ത​തി​നാ​ൽ പാ​ർ​ക്കി​ന്‍റെ അ​വ​സ്ഥ ദി​നം​പ്ര​തി മോ​ശ​മാ​വു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പൊ​തു​ജ​ന​ങ്ങ​ളു​ടെ വി​ശ്ര​മ​കേ​ന്ദ്ര​മാ​കേ​ണ്ട പാ​ർ​ക്ക് ഇ​ന്ന് അ​വ​ഗ​ണ​ന​യു​ടെ പ്ര​തീ​ക​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം.

പാ​ർ​ക്കി​ന് മു​ക​ളി​ൽ ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് സ്ഥാ​പി​ച്ച അ​ലു​മി​നി​യം ഷീ​റ്റ് മേ​ൽ​ക്കൂ​ര​യാ​ണ് മ​റ്റൊ​രു പ്ര​ധാ​ന പ്ര​ശ്നം. കോ​ൺ​ക്രീ​റ്റ് സ്ലാ​ബി​ന് മു​ക​ളി​ലാ​യി അ​ശാ​സ്ത്രീ​യ​മാ​യി ഷീ​റ്റു​ക​ൾ സ്ഥാ​പി​ച്ച​തി​നാ​ൽ ചെ​റി​യ മ​ഴ പെ​യ്താ​ൽ പോ​ലും പ​ല​ഭാ​ഗ​ത്തു​നി​ന്നും വെ​ള്ളം ചോ​ർ​ന്നൊ​ലി​ക്കു​ന്നു. മ​ഴ​ക്കാ​ല​ത്ത് പാ​ർ​ക്കി​ലെ ഇ​രി​പ്പി​ട​ങ്ങ​ൾ മു​ഴു​വ​ൻ ന​ന​യു​ന്ന​തി​നാ​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് ഇ​രി​ക്കാ​നോ സ​മ​യം ചെ​ല​വ​ഴി​ക്കാ​നോ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. പൊ​തു​മു​ത​ൽ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച സൗ​ക​ര്യം ഗു​ണ​മേ​ന്മ​യി​ല്ലാ​ത്ത നി​ർ​മാ​ണം കാ​ര​ണം പ്ര​യോ​ജ​ന​ര​ഹി​ത​മാ​യെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

പാ​ർ​ക്കി​ന്‍റെ ശു​ചി​ത്വ​വും ആ​ശ​ങ്ക​യു​ണ​ർ​ത്തു​ന്ന​താ​ണ്. രാ​ത്രി​യും പ​ക​ലും  തെ​രു​വ് നാ​യ്ക്ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്ര​മാ​യി പാ​ർ​ക്ക് മാ​റി​യ​തോ​ടെ കു​ടും​ബ​ങ്ങ​ളു​മാ​യി എ​ത്തു​ന്ന​വ​രും കു​ട്ടി​ക​ളു​മാ​യി എ​ത്തു​ന്ന​വ​രും മ​ടി​ച്ചു​നി​ൽ​ക്കു​ക​യാ​ണ്. സ്ഥി​ര​മാ​യ ശു​ചീ​ക​ര​ണ​വും സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്. ലോ​ക​ക​പ്പ് ആ​വേ​ശം വാ​നോ​ളം ഉ​യ​ർ​ന്നി​രി​ക്കു​ന്ന ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ എ​സ്.​കെ. പാ​ർ​ക്കി​ലെ ടി​വി ബൂ​ത്ത് അ​ടി​യ​ന്ത​ര​മാ​യി പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കു​ക​യും പൊ​തു ജ​ന​ങ്ങ​ൾ​ക്കാ​യി വ​ലി​യ സ്ക്രീ​ൻ ഒ​രു​ക്കു​ക​യും വേ​ണ​മെ​ന്നാ​ണ് കാ​യി​ക​പ്രേ​മി​ക​ളു​ടെ ആ​വ​ശ്യം.

അ​തോ​ടൊ​പ്പം മേ​ൽ​ക്കൂ​ര​യി​ലെ ചോ​ർ​ച്ച പ​രി​ഹ​രി​ച്ച് പാ​ർ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ന​വീ​ക​രി​ക്കു​ക​യും ശു​ചി​ത്വ​വും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ  ആ​വ​ശ്യ​പ്പെ​ട്ടു. ന​ഗ​ര​സ​ഭ​യു​ടെ അ​നാ​സ്ഥ​ക്കെ​തി​രേ ക​ഴി​ഞ്ഞ ദി​വ​സം യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ടി​വി ബൂ​ത്തി​ൽ റീ​ത്ത് സ​മ​ർ​പ്പി​ച്ചി​രു​ന്നു.

 

Wayanad

വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് മ​ട​ക്കി​മ​ല​യി​ൽ വേ​ണ​മെ​ന്ന് ആ​ക്‌​ഷ​ൻ ക​മ്മി​റ്റി

 

 

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ക​ൽ​പ്പ​റ്റ​യ്ക്ക​ടു​ത്ത് മ​ട​ക്കി​മ​ല​യി​ൽ സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​കു​ന്ന 50 ഏ​ക്ക​ർ ഭൂ​മി​യി​ൽ സ്ഥാ​പി​ക്ക​ണ​മെ​ന്ന മു​റ​വി​ളി​യോ​ട് പ്ര​തി​ക​രി​ക്കാ​തെ തെ​ക്കേ വ​യ​നാ​ട്ടി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ്‌​ട്രീ​യ നേ​തൃ​ത്വ​വും.

അ​തേ​സ​മ​യം മെ​ഡി​ക്ക​ൽ കോ​ള​ജ് സ്ഥി​ര​നി​ർ​മാ​ണം മാ​ന​ന്ത​വാ​ടി​യി​ൽ​ത്ത​ന്നെ​യെ​ന്ന് ഉ​റ​പ്പി​ക്കു​ന്ന​തി​ന് ക​ർ​മ​നി​ര​ത​രാ​യി​രി​ക്ക​യാ​ണ് വ​ട​ക്കേ​വ​യ​നാ​ട്ടി​ലെ വി​വി​ധ രാ​ഷ്‌​ട്രീ​യ​പ്പാ​ർ​ട്ടി നേ​താ​ക്ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും. ജി​ല്ല​യു​ടെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും എ​ളു​പ്പം എ​ത്താ​വു​ന്ന പ്ര​ദേ​ശ​മാ​ണ് കോ​ട്ട​ത്ത​റ പ​ഞ്ചാ​യ​ത്തി​ൽ​പ്പെ​ട്ട മ​ട​ക്കി​മ​ല.

ഇ​വി​ടെ ച​ന്ദ്ര​പ്ര​ഭ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് വി​ട്ടു​കൊ​ടു​ക്കാ​ൻ സ​ന്ന​ദ്ധ​മാ​യ ഭൂ​മി​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ആ​ക്‌​ഷ​ൻ ക​മ്മി​റ്റി മാ​സ​ങ്ങ​ളാ​യി രം​ഗ​ത്തു​ണ്ട്. സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ക്‌​ഷ​ൻ ക​മ്മി​റ്റി മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ഷ​യ​ത്തി​ൽ ഈ​യി​ടെ ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ഉ​പ​വാ​സ​വും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

മാ​ന​ന്ത​വാ​ടി അ​ന്പു​കു​ത്തി​യി​ൽ വ​നം വ​കു​പ്പി​ന്‍റെ കൈ​വ​ശ​മു​ള്ള 28 ഏ​ക്ക​ർ ഭൂ​മി മെ​ഡി​ക്ക​ൽ കോ​ള​ജ് നി​ർ​മാ​ണ​ത്തി​ന് വി​ട്ടു​കി​ട്ടു​ന്ന​തി​ന് ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന​കാ​ല​ത്ത് നീ​ക്കം ന​ട​ന്നി​രു​ന്നു. എ​ന്നാ​ൽ അ​ന്പു​കു​ത്തി​യി​ലെ ഭൂ​മി മെ​ഡി​ക്ക​ൽ കോ​ള​ജ് നി​ർ​മാ​ണ​ത്തി​ന് യോ​ജി​ച്ച​ത​ല്ലെ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ല​യി​ലെ​ത്തി​യ ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞ​ത്.

ഈ ​പ​ശ്ചാ​ത്ത​ത്തി​ലും മെ​ഡി​ക്ക​ൽ കോ​ള​ജി​ന് മ​ട​ക്കി​മ​ല​യി​ലെ ഭൂ​മി ഉ​പ​യോ​ഗ​പ്പെ​ടു​ന്ന​തി​നെ​ക്കു​റി​ച്ച് തെ​ക്കേ വ​യ​നാ​ട്ടി​ലെ പ്ര​മു​ഖ രാ​ഷ്‌​ട്രീ​യ​പ്പാ​ർ​ട്ടി നേ​താ​ക്ക​ളും മ​റ്റും മി​ണ്ടു​ന്നി​ല്ല. യു​ഡി​എ​ഫ് കോ​ട്ട​ത്ത​റ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി മാ​ത്ര​മാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് മ​ട​ക്കി​മ​ല​യി​ൽ സ്ഥ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ത്തി​യ​ത്.

കോ​ണ്‍​ഗ്ര​സ്, മു​സ്‌​ലിം​ലീ​ഗ്, സി​പി​എം, സി​പി​ഐ, ബി​ജെ​പി, കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം തു​ട​ങ്ങി​യ പാ​ർ​ട്ടി​ക​ളു​ടെ ജി​ല്ലാ നേ​താ​ക്ക​ളി​ൽ പ​ല​രും വൈ​ത്തി​രി, ബ​ത്തേ​രി താ​ലൂ​ക്കു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന തെ​ക്കേ വ​യ​നാ​ട്ടി​ൽ​നി​ന്നു​ള്ള​വ​രാ​ണ്. ഇ​വ​രി​ൽ ആ​രും ആ​ക്‌​ഷ​ൻ കൗ​ണ്‍​സി​ലി​ന് പ്ര​ത്യ​ക്ഷ പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കാ​നോ മെ​ഡി​ക്ക​ൽ കോ​ള​ജ് നി​ർ​മാ​ണം മ​ട​ക്കി​മ​ല​യി​ൽ ന​ട​ത്തു​ന്ന​തി​ലെ സാ​ധ്യ​ത പ​രി​ശോ​ധി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​രി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്ന​തി​നോ ത​യാ​റാ​കു​ന്നി​ല്ല.

ക​ൽ​പ്പ​റ്റ നി​യോ​ജ​ക​മ​ണ്ഡ​ലം എം​എ​ൽ​എ​യു​മാ​യ കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ്, ബ​ത്തേ​രി എം​എ​ൽ​എ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രും മെ​ഡി​ക്ക​ൽ കോ​ള​ജ് ഭൂ​മി വി​ഷ​യ​ത്തി​ൽ മൗ​ന​ത്തി​ലാ​ണ്. ഇ​ത് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ച​ർ​ച്ച​യാ​കു​ന്നു​ണ്ട്. മെ​ഡി​ക്ക​ൽ കോ​ള​ജ് നി​ർ​മാ​ണം എ​വി​ടെ​യാ​ക​ണ​മെ​ന്ന​തി​ൽ തെ​ക്കേ വ​യ​നാ​ട്ടി​ലെ രാ​ഷ്‌​ട്രീ​യ നേ​തൃ​ത്വ​വും ജ​ന​പ്ര​തി​നി​ധി​ക​ളും നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം വി​വി​ധ കോ​ണു​ക​ളി​ൽ ഉ​യ​രു​ന്നു​ണ്ട്.

2012ലെ ​ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ന് 14 വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ഭൂ​മി ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്കി​ടി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ് നി​ല​വി​ൽ മാ​ന​ന്ത​വാ​ടി​യി​ലാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ്. 2021 ഫെ​ബ്രു​വ​രി 12ലെ ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി താ​ത്കാ​ലി​ക​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്തി​യ​ത്.

മ​ട​ക്കി​മ​ല​യി​ൽ ച​ന്ദ്ര​പ്ര​ഭ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഉ​പാ​ധി​ക​ളോ​ടെ സൗ​ജ​ന്യ​മാ​യി വി​ട്ടു​കൊ​ടു​ക്കാ​ൻ ത​യാ​റാ​യ 50 ഏ​ക്ക​ർ കാ​പ്പി​ത്തോ​ട്ടം മെ​ഡി​ക്ക​ൽ കോ​ള​ജി​ന് ഏ​റ്റെ​ടു​ത്ത് നേ​ര​ത്തേ സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യ​താ​ണ്. 2015 ജൂ​ലൈ 14ന് ​അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ന് ശി​ലാ​സ്ഥാ​പ​ന​വും ന​ട​ത്തി. എ​ന്നാ​ൽ പി​ന്നീ​ടു​വ​ന്ന എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ന് മ​ട​ക്കി​മ​ല ഭൂ​മി ഉ​പ​യോ​ഗ​പ്പെ​ടു​ത്തേ​ണ്ടെ​ന്നാ​ണ് തീ​രു​മാ​നി​ച്ച​ത്.

പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ളാ​ണ് ഇ​തി​നു കാ​ര​ണ​മാ​യി പ​റ​ഞ്ഞ​ത്. സ്ഥാ​പ​ന​ത്തി​ന് വേ​റേ ഭൂ​മി ക​ണ്ടെ​ത്തു​ന്ന​തി​ന് ഇ​തി​നു പി​ന്നാ​ലെ തു​ട​ങ്ങി​യ നീ​ക്ക​ങ്ങ​ളാ​ണ് ഇ​നി​യും എ​ങ്ങും എ​ത്താ​തെ നി​ൽ​ക്കു​ന്ന​ത്. മേ​പ്പാ​ടി​യി​ൽ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​വ​ർ​ത്ത​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ന് ഏ​റ്റ​വും യോ​ജ്യം മാ​ന​ന്ത​വാ​ടി​യാ​ണെ​ന്നാ​ണ് ദി​വ​സ​ങ്ങ​ൾ മു​ന്പ് ചേ​ർ​ന്ന മാ​ന​ന്ത​വാ​ടി മു​നി​സി​പ്പി​ൽ കൗ​ണ്‍​സി​ൽ യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ന് 25 ഏ​ക്ക​ർ ഭൂ​മി വി​ട്ടു​കൊ​ടു​ക്കാ​ൻ പാ​രി​സ​ണ്‍​സ് എ​സ്റ്റേ​റ്റ് മാ​നേ​ജ്ന്‍റെ സ​ന്ന​ദ്ധ​മാ​ണെ​ന്ന വി​വ​രം മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ കൗ​ണ്‍​സി​ലി​നെ അ​റി​യി​ക്കു​ക​യു​മു​ണ്ടാ​യി.

മാ​റ്റി സ്ഥാ​പി​ക്കു​ന്ന മു​റ​യ്ക്ക് ന​ഗ​ര​സ​ഭാ​കാ​ര്യാ​ല​യം പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ടം മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ൽ ആ​വ​ശ്യ​ത്തി​ന് വി​ട്ടു​കൊ​ടു​ക്കാ​മെ​ന്ന നി​ല​പാ​ടും മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ൽ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. മു​ന്പ് മെ​ഡി​ക്ക​ൽ കോ​ള​ജി​ന് മ​ട​ക്കി​മ​ല​യി​ൽ വി​ട്ടു​കൊ​ടു​ത്ത ഭൂ​മി​യു​ടെ നി​യ​മ​പ​ര​മാ​യ അ​വ​കാ​ശം ച​ന്ദ്ര​പ്ര​ഭ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് കോ​ട​തി മു​ഖേ​ന തി​രി​ച്ചു​പി​ടി​ച്ചി​ട്ടു​ണ്ട്. എ​ങ്കി​ലും മെ​ഡി​ക്ക​ൽ കോ​ള​ജി​നു​വേ​ണ്ടി ഭൂ​മി വീ​ണ്ടും വി​ട്ടു​കൊ​ടു​ക്കാ​മെ​ന്ന് ട്ര​സ്റ്റ് അ​ധി​കൃ​ത​ർ ആ​ക്‌​ഷ​ൻ ക​മ്മി​റ്റി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ഈ ​സാ​ധ്യ​ത ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ത്തി​ന് ത​ക്ക​താ​യ കാ​ര​ണ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ ജ​ന​ങ്ങ​ളോ​ട് പ​റ​യ​ണ​മെ​ന്ന ആ​വ​ശ്യം ആ​ക്‌​ഷ​ൻ ക​മ്മി​റ്റി ഉ​ന്ന​യി​ക്കു​ന്നു​ണ്ട്.

Kannur

കി​ണ​ർ ഇ​ടി​ഞ്ഞു​താ​ഴ്ന്നു

ചെ​റു​പു​ഴ: വെ​ള്ളി​യാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ കി​ണ​ർ ഇ​ടി​ഞ്ഞു​താ​ഴ്ന്നു. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ കാ​ക്ക​യം​ചാ​ൽ കൊ​ല്ലാ​ട റോ​ഡി​ൽ കു​ണ്ട​യം​കോ​ടി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

സി​ബീ​സ് പാ​ലാ കാ​റ്റ​റിം​ഗ് എ​ന്ന സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ മു​റ്റ​ത്തു​ള്ള കി​ണ​റാ​ണ് രാ​ത്രി 7.30 ഓ​ടെ ഇ​ടി​ഞ്ഞു​താ​ഴ്ന്ന​ത്. കി​ണ​റി​ന്‍റെ ചു​റ്റു​മ​തി​ൽ, ഇ​രു​മ്പ് മൂ​ടി, മോ​ട്ടോ​ർ എ​ന്നി​വ​യെ​ല്ലാം ന​ഷ്ട​പ്പെ​ട്ടു. കി​ണ​ർ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി. എ​ര​ണ​യ്ക്ക​ൽ സി​ബി ജേ​ക്ക​ബി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണു സ്ഥാ​പ​നം.

Kasaragod

ഉ​ദു​മ​ സം​സ്ഥാ​ന​പാ​ത​യി​ൽ വെ​ള്ള​ക്കെ​ട്ട്

ഉ​ദു​മ: ഉ​ദു​മ പ​ള്ള​ത്തെ തി​ര​ക്കേ​റി​യ സം​സ്ഥാ​ന​പാ​ത​യോ​ര​ത്ത് വെ​ള്ള​ക്കെ​ട്ടൊ​ഴി​യു​ന്നി​ല്ല. ചെ​റി​യ മ​ഴ പെ​യ്താ​ൽ പോ​ലും സം​സ്ഥാ​ന​പാ​ത​യി​ലേ​ക്കു വ​രെ വെ​ള്ളം ക​യ​റു​ന്ന സ്ഥി​തി​യാ​ണ്. ഇ​ത് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും അ​പ​ക​ട​സാ​ധ്യ​ത​യാ​കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ ബൈ​ക്ക​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചി​രു​ന്നു.

റോ​ഡി​ലെ കു​ഴി​ക​ൾ വെ​ള്ള​ത്തി​ന​ടി​യി​ൽ മ​റ​ഞ്ഞു​കി​ട​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ കു​ഴി​ക​ളി​ൽ വീ​ണ് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ന്ന​ത് പ​തി​വാ​ണ്. ബൈ​ക്കി​നു പി​ന്നി​ൽ ലോ​റി​യി​ടി​ച്ചാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​പ​ക​ടം സം​ഭ​വി​ച്ച​ത്. അ​ല്പം അ​ക​ലെ​യാ​യി ഓ​വു​ചാ​ലു​ണ്ടെ​ങ്കി​ലും അ​ത് മ​ണ്ണും മാ​ലി​ന്യ​വും നി​റ​ഞ്ഞ് അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ഓ​വു​ചാ​ൽ വൃ​ത്തി​യാ​ക്കു​ക​യും നി​ല​വി​ൽ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കു​ന്ന ഭാ​ഗ​ത്ത് പു​തി​യൊ​രു ക​ലു​ങ്ക് നി​ർ​മി​ക്കു​ക​യും ചെ​യ്താ​ൽ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​നാ​കു​മെ​ന്ന് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

ഫാ. ​കു​ര്യ​ന്‍ ത​ല​ച്ചി​റ​ക്കു​ഴി

താ​മ​ര​ശേ​രി:താ​മ​ര​ശേ​രി രൂ​പ​ത വൈ​ദി​ക​നും പു​ല്ലാ​ഞ്ഞി​മേ​ട് ഒ​യാ​സി​സ് സീ​നി​യ​ര്‍ കെ​യ​ര്‍ ഹോം ​സ്ഥാ​പ​ക ഡ​യ​റ​ക്‌​ട​റു​മാ​യ ഫാ. ​കു​ര്യ​ന്‍ ത​ല​ച്ചി​റ​ക്കു​ഴി (83) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഒ​ന്‍​പ​തി​ന് ഉ​ച്ച​യ്ക്ക് 2.30ന് ​പു​തു​പ്പാ​ടി സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി​യി​ൽ താ​മ​ര​ശേ​രി ബി​ഷ​പ് മാ​ര്‍ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ലി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ൽ ന​ട​ക്കും. ഭൗ​തി​ക​ശ​രീ​രം ഒ​ന്‍​പ​തി​ന് രാ​വി​ലെ എ​ട്ടി​ന് പു​ല്ലാ​ഞ്ഞി​മേ​ട് ഒ​യാ​സി​സ് സീ​നി​യ​ര്‍ കെ​യ​ര്‍ ഹോ​മി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​യ്ക്കും. പു​തു​പ്പാ​ടി, മ​ര​ഞ്ചാ​ട്ടി, വ​ള​ളി​യാ​ട് ഇ​ട​വ​ക​ക​ളി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

ഏ​ലി​ക്കു​ട്ടി

വാ​ഴ​ക്കു​ളം: വേ​ങ്ങ​ച്ചു​വ​ട് താ​ഴ​ത്തേ​വീ​ട്ടി​ൽ ഏ​ലി​ക്കു​ട്ടി (92) അ​ന്ത​രി​ച്ചു. പെ​രു​മ്പി​ള്ളി​ച്ചി​റ കൊ​ട​ക്ക​ത്താ​ന​ത്ത് (മ​ഠ​ത്തി​ക​ണ്ട​ത്തി​ൽ) കു​ടും​ബാം​ഗ​മാ​ണ്.സം​സ്കാ​രം ഇ​ന്ന് 11.30 ന് ​വാ​ഴ​ക്കു​ളം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മാ​ത്യു. മ​ക്ക​ൾ: മോ​ളി വി​ൽ​സ​ൺ, മേ​രി മ​ത്ത​ച്ച​ൻ, ജോ​സ് മാ​ത്യൂ, സോ​ളി പീ​റ്റ​ർ, വി​ൻ​സ​ന്‍റ് മാ​ത്യൂ, സ​ണ്ണി മാ​ത്യു, ജോ​ർ​ജ് മാ​ത്യൂ , ഫാ.​ഡ​യി​നി​ഷ് സി​എം​ഐജ​ർ​മ​നി(​രാ​ജ്കോ​ട്ട്), അ​ഭി​ലാ​ഷ് മാ​ത്യൂ, പ​രേ​ത​നാ​യ ജെ​ന്നി മാ​ത്യൂ. മ​രു​മ​ക്ക​ൾ: വി​ൽ​സ​ൺ വെ​ളി​യ​ന്നൂ​ർ​കാ​ര​ൻ (ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് തി​രു​വ​ന​ന്ത​പു​രം ഫൊ​റോ​നാ പ്ര​സി​ഡ​ന്‍റ്, ഡി​എ​ഫ്സി തി​രു​വ​ന​ന്ത​പു​രം ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ്), മാ​ത്യു കാ​ക്ക​നാ​ട്ട്, ജി​ജി ജോ​സ് ചെ​മ്പ​ര​ത്തി, ലൂ​സി ചെ​റു​പ​റ​മ്പി​ൽ, പീ​റ്റ​ർ വ​യ​ലി​ൽ, ഷി​ബി പാ​ലാ​ട്ടി​ൽ, ജെ​യ്മി പാ​ണാ​ട്ട്.

അ​ന്ന​ക്കു​ട്ടി കു​ര്യ​ന്‍

കൊ​ല്ല​പ്പ​ള്ളി: ഏ​ഴാ​ച്ചേ​രി കാ​രി​മ​ല​യി​ല്‍ അ​ന്ന​ക്കു​ട്ടി കു​ര്യ​ന്‍ (83) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 11 ന് ​അ​ന്തീ​നാ​ട് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ല്‍. പ​രേ​ത കു​ഴി​ത്തൊ​ളു വ​ട്ട​ക്കാ​വു​ങ്ക​ല്‍ കു​ടും​ബാം​ഗം. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ കു​ര്യ​ന്‍ (കു​ഞ്ഞൂ​ഞ്ഞ്). മ​ക്ക​ള്‍: ലൂ​സി (തോ​ട​നാ​ല്‍), കെ.​കെ. ജോ​സ​ഫ് (ബെ​ന്നി, റി​ട്ട. എ​ഇ​ഒ, രാ​മ​പു​രം, ഹെ​ഡ്മാ​സ്റ്റ​ര്‍ സ​ണ്‍​ഡേ സ്‌​കൂ​ള്‍ അ​ന്തീ​നാ​ട്), ടോ​മി (കാ​രി​മ​ല​യി​ല്‍ ഫ​ര്‍​ണി​ച്ച​ര്‍ മാ​ര്‍​ട്ട് കൊ​ല്ല​പ്പ​ള്ളി), സാ​ലി (രാ​മ​പു​രം), ആ​ന്‍​സി (അ​ടി​മാ​ലി), വി​നോ​ദ്, ബി​ന്‍​സി (ഖ​ത്ത​ര്‍). മ​രു​മ​ക്ക​ള്‍: ജോ​ര്‍​ജ് പാ​യി​ക്കാ​ട്ട് (തോ​ട​നാ​ല്‍), താ​ര​മ്മ കോ​ഴി​ക്കോ​ട്ട് കാ​വും​ക​ണ്ടം (ഹെ​ഡ് മി​സ്ട്ര​സ് ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി​എ​സ്, ക​രൂ​ര്‍ ഈ​സ്റ്റ്), വി​ന്‍​സി വ​ള്ളി​പ്പ​റ​മ്പി​ല്‍ (ക​മ്പം​മെ​ട്ട്), ബെ​ന്നി ക​ണം​കൊ​മ്പി​ല്‍ (രാ​മ​പു​രം), ത​ങ്ക​ച്ച​ന്‍ ഉ​ണ്ണൂ​പ്പാ​ട്ട് (അ​ടി​മാ​ലി), ബി​ന്ദു കു​ന്നും​പു​റ​ത്ത് (ഐ​ങ്കൊ​മ്പ് ), ജോ​സ് കു​ന്നേ​ല്‍ (ഖ​ത്ത​ര്‍). മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഭ​വ​ന​ത്തി​ല്‍ കൊ​ണ്ടു​വ​രും.

സി​സ്റ്റ​ർ മേ​ഴ്സി നൂ​ഴി​മു​റി​യി​ൽ എ​ഫ്സി​സി

ച​ങ്ങ​നാ​ശേ​രി: ഫ്രാ​ൻ​സി​സ്ക​ൻ ക്ലാ​രി​സ്റ്റ് കോ​ൺ​ഗ്രി​ഗേ​ഷ​ൻ, ച​ങ്ങ​നാ​ശേ​രി ദേ​വ​മാ​താ പ്രോ​വി​ൻ​സ്, ചെ​ത്തി​പ്പു​ഴ വെ​രൂ​ച്ചി​റ ശാ​ന്തി​സ​ദ​ൻ മ​ഠാം​ഗ​മാ​യ സി​സ്റ്റ​ർ മേ​ഴ്സി നൂ​ഴി​മു​റി​യി​ൽ എ​ഫ്സി​സി (91) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു10​ന് ശാ​ന്തി​സ​ദ​ൻ ചാ​പ്പ​ലി​ൽ ആ​രം​ഭി​ച്ച് മ​ഠം സെ​മി​ത്തേ​രി​യി​ൽ. പ​രേ​ത മ​ല്ല​പ്പ​ള്ളി നൂ​ഴി​മു​റി​യി​ൽ വ​ർ​ക്കി​യു​ടെ​യും ഏ​ലി​യാ​മ്മ​യു​ടെ​യും മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ ഐ​സ​ക്ക്, മാ​ത്യു, ത്രേ​സ്യാ​മ്മ, തോ​മ​സ്, ഏ​ലി​യാ​മ്മ. പ​രേ​ത ക​ണ്ണാ​ടി പാ​ദു​വാ, ക​ണ്ണാ​ടി അ​ൽ​വേ​ർ​ണി​യ, വെ​രൂ​ർ, എ​രു​മേ​ലി, ച​ങ്ങ​നാ​ശേ​രി, ച​മ്പ​ക്ക​ര, കു​റു​മ്പ​നാ​ടം, ഇ​ര​വു​ചി​റ, കു​ട​മാ​ളൂ​ർ അ​ൽ​ഫോ​ൻ​സാ ഭ​വ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ധ്യാ​പി​ക​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

കു​ര്യ​ൻ ഐ​പ്പ്

രാ​ജ​പു​രം: മു​ഞ്ഞ​നാ​ട്ട് കു​ര്യ​ൻ ഐ​പ്പ് (92) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന്10​ന് വീ​ട്ടി​ൽ ആ​രം​ഭി​ച്ച് രാ​ജ​പു​രം ക്രി​സ്തു​രാ​ജ പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ അ​ച്ചാ​മ്മ മൂ​ലേ​കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മേ​ഴ്‌​സി, പ​രേ​ത​നാ​യ ജീ​ജു, ലാ​ലി, റോ​യി, ബി​ന്ദു, ബി​ജു. മ​രു​മ​ക്ക​ൾ : സെ​ബാ​സ്റ്റ്യ​ൻ അ​ഴ​ക​ത്തേ​ൽ കീ​രി​ത്തോ​ട്, പ​രേ​ത​യാ​യ ഷൈ​നി വ​ള്ള​ശ്ശേ​രി​കു​ടി​യി​ൽ പു​ന്ന​യാ​ർ, സാ​ബു ചി​ല​മ്പി​ൽ ക​ഞ്ഞി​ക്കു​ഴി, ലി​ൻ​സി തെ​ക്കേ​ട​ത്ത് വെ​ള​ളാ​രം​കു​ന്ന്, സ​ജി നെ​ടു​ങ്ങാ​ട്ട് തോ​പ്രാം​കു​ടി, പ്രി​ൻ​സി ന​മ്പേ​ലി​ൽ പ​ണി​ക്ക​ൻ​കു​ടി.

ത്രേ​സ്യാ​കു​ട്ടി

മൂ​വാ​റ്റു​പു​ഴ: വാ​ഴ​പ്പി​ള്ളി ഇ.​എം.​എ​സ്. ന​ഗ​ര്‍ കൊ​ട​പ്പ​ന​ക്കു​ന്നേ​ല്‍ ത്രേ​സ്യാ​കു​ട്ടി (80) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് നി​ര​പ്പ് സെ​ന്‍റ് മാ​ക്‌​സ് മി​ല്ല്യ​ന്‍ കോ​ള്‍​ബേ പ​ള്ളി​യി​ല്‍. പ​രേ​ത വാ​ഴ​ക്കു​ളം വെ​ട്ടി​ക്കാ​ട്ട് കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: ജോ​സ​ഫ് (പാ​പ്പ​ച്ച​ന്‍). മ​ക്ക​ള്‍: ഷാ​ജി (റി​ട്ട. എ​സ്ഐ), ഷൈ​നി, ബെ​ന്നി, സി​നി. മ​രു​മ​ക്ക​ള്‍: ബി​ന്‍​സി (അ​ധ്യാ​പി​ക സെ​ന്‍റ് തെ​രേ​സാ​സ് ഹൈ​സ്‌​കൂ​ള്‍ വാ​ഴ​ക്കു​ളം), ജോ​യി (വ​ട്ട​ക്കു​ന്നേ​ല്‍, പെ​രു​മ്പ​ല്ലൂ​ര്‍), സീ​ന (പാ​ല​മൂ​ട്ടി​ല്‍, പോ​ത്താ​നി​ക്കാ​ട്), ഷാ​ജി (പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ ക​ല്ലൂ​ര്‍​ക്കാ​ട്).

റോ​സി

കൂ​ർ​ക്ക​ഞ്ചേ​രി: അ​റ​ങ്ങാ​ശേ​രി റോ​സി (91) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് നി​ർ​മ​ല​പു​രം സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. അ​റ​യ്ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ അ​ന്തോ​ണി. മ​ക്ക​ൾ: മേ​ഴ്സി (റി​ട്ട. ഐ​ഒ​ബി), ഗ്രേ​സി (റി​ട്ട. എ​സ്ഐ​ബി), ഡെ​യ്സി (റി​ട്ട. ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ർ, കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല), ജോ​സ് (റി​ട്ട. എ​സ്ഐ), വി​ൽ​സ​ൻ (ബി​സി​ന​സ്‌), ലി​സി (റി​ട്ട. ടീ​ച്ച​ർ), ജെ​സി (റി​ട്ട. അ​ധ്യാ​പി​ക), പ​രേ​ത​നാ​യ സ​ണ്ണി. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ജോ​യ് എ​ടാ​ട്ടു​കാ​ര​ൻ, സ​ണ്ണി ആ​ലു​ക്ക (റി​ട്ട. എ​സ്ഐ​ബി), നെ​ൽ​സ​ൻ മാ​ട​ക്കാ​യി (റി​ട്ട. സീ​നി​യ​ർ മാ​നേ​ജ​ർ, സി​എ​സ്ബി), ഷീ​ല നീ​ല​ങ്കാ​വി​ൽ (റി​ട്ട. അ​ധ്യാ​പി​ക), ബെ​റ്റി വ​ട​ക്കൂ​ട്ട് (റി​ട്ട. അ​ധ്യാ​പി​ക), പാ​വു പെ​ല്ലി​ശേ​രി (ബി​സി​ന​സ്‌), ജെ​യി​ൻ ചെ​മ്മ​ണ്ണൂ​ർ (റി​ട്ട. എ​സ്ഐ​ബി).

ശാ​ര​ദ

ത​ച്ച​മ്പാ​റ: പൂ​ക്കോ​ട്ടു​കാ​വ് താ​നി​കു​ന്ന് വെ​ൺ​മ​ര​ത്തി​ൽ ശാ​ര​ദ ടീ​ച്ച​ർ(87) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഐ​വ​ർ​മ​ഠ​ത്തി​ൽ. ത​ച്ച​മ്പാ​റ ദേ​ശ​ബ​ന്ധു ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ റി​ട്ട. അ​ധ്യാ​പി​ക​യാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മേ​ലൂ​ർ സ്രാ​മ്പി​ക്ക​ൻ ശ​ങ്ക​ര​നാ​രാ​യ​ണ​ൻ നാ​യ​ർ (റി​ട്ട. ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ്, ബം​ഗ​ളൂ​രു). മ​ക്ക​ൾ: കൃ​ഷ്ണ​കു​മാ​ർ (കേ​ര​ള സ്റ്റേ​റ്റ് എ​ക്സ് സ​ർ​വീ​സ​സ് ലീ​ഗ്, പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി), മീ​ന (റി​ട്ട. അ​ധ്യാ​പി​ക, എം​എം​യു​പി സ്കൂ​ൾ, പു​തു​പ്പ​രി​യാ​രം), സ​ത്യ​നാ​ഥ​ൻ (റി​ട്ട. ബി​എ​സ്എ​ഫ് അ​ധ്യാ​പ​ക​ൻ, മ​ണ്ണാ​ർ​ക്കാ​ട് ഐ​ടി​ഐ), ഗീ​ത (അ​ധ്യാ​പി​ക, ദേ​ശ​ബ​ന്ധു ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ത​ച്ച​മ്പാ​റ). മ​രു​മ​ക്ക​ൾ: എ. ​ര​മ​ണി (പ്ര​ധാ​ന​അ​ധ്യാ​പി​ക, ജി​എ​ൽ​പി സ്കൂ​ൾ, കാ​വി​ൽ​പ്പാ​ട്), കെ. ​ദേ​വി​ദാ​സ് (റി​ട്ട. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ), ജ്യോ​തി​ല​ക്ഷ്മി (അ​ധ്യാ​പി​ക, യൂ​ണി​റ്റി എ​യു​പി സ്കൂ​ൾ, മ​ണ്ണാ​ർ​ക്കാ​ട്), എം.​വി. വി​ജ​യ​ശ​ങ്ക​ർ (വി​മു​ക്ത​ഭ​ട​ൻ).

ഫാ. ​കു​ര്യ​ന്‍ ത​ല​ച്ചി​റ​ക്കു​ഴി

താ​മ​ര​ശേ​രി:താ​മ​ര​ശേ​രി രൂ​പ​ത വൈ​ദി​ക​നും പു​ല്ലാ​ഞ്ഞി​മേ​ട് ഒ​യാ​സി​സ് സീ​നി​യ​ര്‍ കെ​യ​ര്‍ ഹോം ​സ്ഥാ​പ​ക ഡ​യ​റ​ക്‌​ട​റു​മാ​യ ഫാ. ​കു​ര്യ​ന്‍ ത​ല​ച്ചി​റ​ക്കു​ഴി (83) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഒ​ന്‍​പ​തി​ന് ഉ​ച്ച​യ്ക്ക് 2.30ന് ​പു​തു​പ്പാ​ടി സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി​യി​ൽ താ​മ​ര​ശേ​രി ബി​ഷ​പ് മാ​ര്‍ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ലി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ൽ ന​ട​ക്കും. ഭൗ​തി​ക​ശ​രീ​രം ഒ​ന്‍​പ​തി​ന് രാ​വി​ലെ എ​ട്ടി​ന് പു​ല്ലാ​ഞ്ഞി​മേ​ട് ഒ​യാ​സി​സ് സീ​നി​യ​ര്‍ കെ​യ​ര്‍ ഹോ​മി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​യ്ക്കും. പു​തു​പ്പാ​ടി, മ​ര​ഞ്ചാ​ട്ടി, വ​ള​ളി​യാ​ട് ഇ​ട​വ​ക​ക​ളി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

ചിത്രകലാ അധ്യാപകൻ ടി.​വി. ഭാ​ർ​ഗ​വ​ൻ

മാ​ത​മം​ഗ​ലം : പേ​രൂ​ൽ "വ​ർ​ണ'​ത്തി​ൽ ടി.​വി. ഭാ​ർ​ഗ​വ​ൻ (85) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ചേ​പ്പാ​യി കോ​ട്ടം ശ്മ​ശാ​ന​ത്തി​ൽ. ത​ളി​പ്പ​റ​മ്പ് സീ​തി സ​ഹീ​ബ് ഹൈ​സ്കൂ​ളി​ൽ ചി​ത്ര​ക​ലാ അ​ധ്യാ​പ​ക​നാ​യി​രു​ന്നു. എ​ര​മം- കൂ​റ്റൂ​ർ സ​ർ​വീ​സ് ബാ​ങ്ക് ഡ​യ​റ​ക്ട​റാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. വ​ട​ക്കേ മ​ല​ബാ​റി​ലെ നി​ര​വ​ധി ക്ഷേ​ത്ര​ങ്ങ​ളി​ൽ ശി​ല്പ​ങ്ങ​ൾ നി​ർ​മി​ച്ചുന​ൽ​കി​യി​ട്ടു​ണ്ട്. തു​ളു​വ​ൻ ആ​ർ​ട്സ് എ​ന്ന പേ​രി​ൽ ദീ​ർ​ഘ​കാ​ലം മാ​ത​മം​ഗ​ല​ത്ത് സ്ഥാ​പ​ന​മു​ണ്ടാ​യി​രു​ന്നു, നി​ര​വ​ധി​ നാ​ട​കങ്ങളിൽ ന​ട​നാ​യും മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. നാ​ട​ൻക​ല​ക​ളു​ടെ പ്ര​യോ​ക്താ​വാ​യി​രു​ന്നു. 2022 ൽ ​കേ​ര​ള ഫോ​ക്‌​ലോ​ർ അ​ക്കാ​ദ​മി​യു​ടെ ഗു​രു​പൂ​ജ അ​വാ​ർ​ഡ് ല​ഭി​ച്ചി​ട്ടു​ണ്ട്. ‌ഫോ​ക്‌​ലോ​ർ അ​ക്കാ​ദ​മി​യി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നാ​യി അ​ഞ്ഞൂ​റോ​ളം ശി​ല്പ​ങ്ങ​ൾ നി​ർ​മി​ച്ചുന​ൽ​കി​യി​ട്ടു​ണ്ട്. ഭാ​ര്യ: ആ​ർ. ഭാ​നു​മ​തി. മ​ക്ക​ൾ: ദീ​പ്തി (പൂ​നെ), ധ​ന്യ (ഓ​സ്ട്രേ​ലി​യ). മ​രു​മ​ക്ക​ൾ: നി​ഷാ​ന്ത് (എ​ൻജിനി​യ​ർ, ഓ​സ്ട്രേ​ലി​യ), പ​രേ​ത​നാ​യ സു​രേ​ഷ് പൊ​തു​വാ​ൾ. സ​ഹോ​ദ​ര​ൻ: പ​രേ​ത​നാ​യ കൃ​ഷ്ണ​ൻ ന​മ്പ്യാ​ർ.

ഡോ. ​കു​നി​ക്കു​ല്ലാ​യ

കാ​ഞ്ഞ​ങ്ങാ​ട് : കാ​ഞ്ഞ​ങ്ങാ​ട്ടെ ആ​ദ്യ​കാ​ല അ​സ്ഥി​രോ​ഗ വി​ദ​ഗ്ധ​നും റി​ട്ട. ഡെ​പ്യൂ​ട്ടി ഡി​എം​ഒ​യും ആ​യ കു​ന്നു​മ്മ​ല്‍ പ​രി​മ​ള​ത്തി​ല്‍ ഡോ. ​യു.​ബി. കു​നി​ക്കു​ല്ലാ​യ (89) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. ഭാ​ര്യ: ഡോ. ​യു. കൃ​ഷ്ണ​കു​മാ​രി. മ​ക്ക​ള്‍: ഡോ. ​കെ.​യു. രാ​ഘ​വേ​ന്ദ്ര​പ്ര​സാ​ദ് (മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍, സ​ണ്‍​റൈ​സ് ഹോ​സ്പി​റ്റ​ല്‍, കാ​ഞ്ഞ​ങ്ങാ​ട്), ഡോ. ​സീ​മ റാ​വു (മ​ണി​പ്പാ​ല്‍ ഹോ​സ്‌​പൈ​സ് ആ​ന്‍​ഡ് റെ​സ്പൈ​റ്റ് സെ​ന്‍റ​ര്‍, മ​ണി​പ്പാ​ല്‍). മ​രു​മ​ക്ക​ള്‍: ഡോ. ​ജെ. ര​മ്യ (ഫി​സി​ഷ്യ​ന്‍, സ​ണ്‍​റൈ​സ് ഹോ​സ്പി​റ്റ​ല്‍, കാ​ഞ്ഞ​ങ്ങാ​ട്), ഡോ. ​രാ​ജേ​ഷ് റാ​വു (ജ​ന​റ​ല്‍ പ്രാ​ക്ടീ​ഷ​ണ​ര്‍, മും​ബൈ).

ഏ​ലി​ക്കു​ട്ടി

ചി​റ്റാ​രി​ക്കാ​ൽ: മു​ണ്ട​മ​റ്റ​ത്തി​ൽ ഏ​ലി​ക്കു​ട്ടി (94) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഒ​മ്പ​തി​നു രാ​വി​ലെ 8.30ന് ​തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത കൊ​ഴു​വ​നാ​ൽ മാ​രാം​കു​ഴി​യി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​ൺ. മ​ക്ക​ൾ: ലീ​ലാ​മ്മ, കു​ട്ടി​ച്ച​ൻ, ബാ​ബു, സി​സ്റ്റ​ർ ലി​സി ഡി​ബി​എ​സ് (ഛത്തീ​സ്ഗ​ഡ്), ജാ​ൻ​സി (യു​കെ), സി​സ്റ്റ​ർ മോ​ളി ഡി​ബി​എ​സ് (ഛത്തീ​സ്ഗ​ഡ്), ജോ​ൺ​സ​ൺ, പ​രേ​ത​യാ​യ കു​ട്ടി​യ​മ്മ. മ​രു​മ​ക്ക​ൾ: പാ​പ്പ​ച്ച​ൻ ചാ​വ​നാ​ലി​ൽ, ഗ്രേ​സി പാ​ലാം​ത​ടം, മോ​ളി പൂ​വ​ത്തി​നാ​ൽ, മാ​ത്യു തു​മ്പ​യി​ൽ​ചി​റ, സീ​മ ച​ക്കാ​ല​പ​റ​മ്പി​ൽ.

ഫാ. ​റാ​ഫേ​ൽ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ സി​എം​ഐ

കോ​യ​മ്പ​ത്തൂ​ർ : പ്രേ​ഷി​ത പ്രോ​വി​ൻ​സി​ലെ പ്രേ​ഷി​ത കോ​ള​ജ് (ലി​സ്യു ഭ​വ​ൻ) ശ​ര​വ​ണം​പ​ട്ടി അം​ഗ​മാ​യ ഫാ. ​റാ​ഫേ​ൽ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ സി​എം​ഐ (75) അ​ന്ത​രി​ച്ചു. മൃ​ത​ദേ​ഹം ഇ​ന്നു​രാ​വി​ലെ ഏ​ഴി​നു മ​ണ്ണു​ത്തി​യി​ലെ പ്രേ​ഷി​താ​രാ​മി​ൽ കൊ​ണ്ടു​വ​രും. രാ​വി​ലെ ഒ​ന്പ​തി​നു​പാ​ല​ക്കാ​ട് ഭാ​ര​ത​മാ​താ ആ​ശ്ര​മ​ത്തി​ൽ എ​ത്തി​ക്കും. രാ​വി​ലെ 10.30 നു ​സം​സ്കാ​ര​ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. 1950 ജൂ​ലൈ 14നു ​തൃ​ശൂ​ർ പ​ട​വ​രാ​ടാ​ണ് ജ​ന​നം. 1974 മേ​യ് 16ന് ​ആ​ദ്യ​വ്ര​ത​വാ​ഗ്ദാ​ന​വും1979 മേ​യ് 16ന് ​നി​ത്യ​വ്ര​ത​വാ​ഗ്ദാ​ന​വും 1983 മേ​യ് 13ന് ​പൗ​രോ​ഹി​ത്യ​സ്വീ​ക​ര​ണ​വും ന​ട​ത്തി. കെ​നി​യ​ൻ മി​ഷ​നി​ല​ട​ക്കം വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. പ്രി​യോ​ർ, സു​പ്പീ​രി​യ​ർ, യോ​ഗാ​ർ​ഥി​ക​ളു​ടെ റെ​ക്ട​ർ, ന​വ​സ​ന്യാ​സ​ഭ​വ​നാം​ഗം തു​ട​ങ്ങി​യ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. അ​സു​ഖ​ങ്ങ​ൾ​മൂ​ലം ഏ​ഴു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി കി​ട​പ്പി​ലാ​യി​രു​ന്നു.

സി​സ്റ്റ​ർ വി​ക്‌​ടോ​റി​യ കോ​യി​ക്ക​ക്കു​ടി എ​സ്ഡി

​ന്യൂ​ഡ​ൽ​ഹി: അ​ഗ​തി​ക​ളു​ടെ സ​ഹോ​ദ​രി​മാ​രു​ടെ സ​ന്യാ​സ സ​മൂ​ഹ​ത്തി​ലെ, പു​ഷ്‌​പ​ധാം പ്രോ​വി​ൻ​സ് അം​ഗ​മാ​യ സി​സ്റ്റ​ർ വി​ക്ടോ​റി​യ എ​സ്ഡി (അ​ന്ന​ക്കു​ട്ടി - 95) അ​ന്ത​രി​ച്ചു. സം​സ്ക​രം ഇ​ന്ന് രാ​വി​ലെ 10.30 ന് ​പു​ഷ്പ​ധാം പ്രോ​വി​ൻ​ഷ്യ​ൽ ഹൗ​സി​ൽ. കോ​ത​മം​ഗ​ലം, കു​ത്തു​കു​ഴി കോ​യി​ക്ക​ക്കു​ടി പ​രേ​ത​രാ​യ ജോ​സ​ഫ് - ത്രേ​സ്യാ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ ഫാ. ​ജോ​സ​ഫ് കോ​യി​ക്ക​ക്കു​ടി (വ​ട​വാ​തൂ​ർ സെ​മി​നാ​രി മു​ൻ റെ​ക്ട​ർ), മേ​രി പു​ളി​ന്ത​ടം, ജോ​ളി, ത​ങ്ക​ച്ച​ൻ. പ​രേ​ത കേ​ര​ള​ത്തി​ലും വ​ട​ക്കേ ഇ​ന്ത്യ​യി​ലും അ​ധ്യാ​പി​ക​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

06-07-2026

പി​ഷാ​ര​ടി വ​ലി​യ മാ​ന​സി​ക വി​ഷ​മ​ത്തി​ലാ​ണ്; ഈ ​ക്രൂ​ര​ത ചെ​യ്യാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു: ഉ​ഷ ഹ​സീ​ന  

 

താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യി​ലെ അ​ഡ്ഹോ​ക്ക് ക​മ്മി​റ്റി ക​ൺ​വീ​ന​റാ​യി​രു​ന്ന എം​എ​ൽ​എ ര​മേ​ഷ് പി​ഷാ​ര​ടി​യും സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റ് ശ്വേ​താ മേ​നോ​നും ത​മ്മി​ലു​ള്ള ഫോ​ൺ സം​ഭാ​ഷ​ണം പു​റ​ത്തു​വ​ന്ന സം​ഭ​വ​ത്തി​ൽ വി​ശ​ദ്ദീ​ക​ര​ണ​വു​മാ​യി ന​ടി ഉ​ഷ ഹ​സീ​ന.

യാ​ഥാ​ർ​ഥ്യം മ​ന​സി​ലാ​ക്കാ​തെ ര​മേ​ഷ് പി​ഷാ​ര​ടി​യ്ക്കെ​തി​രെ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന സൈ​ബ​ർ ആ​ക്ര​മ​ണം തി​ക​ച്ചും ഖേ​ദ​ക​ര​മാ​ണെ​ന്നും പി​ഷാ​ര​ടി​യ്ക്ക് ത​ന്‍റെ പൂ​ർ​ണ പി​ന്തു​ണ​യു​ണ്ടെ​ന്നും ഉ​ഷ ഹ​സീ​ന വ്യ​ക്ത​മാ​ക്കി.

മോ​ഹ​ൻ​ലാ​ലി​ന്‍റെ​യും മ​മ്മൂ​ട്ടി​യു​ടെ​യും പി​ന്തു​ണ ത​നി​ക്കു​ണ്ടെ​ന്ന ശ്വേ​താ മേ​നോ​ന്‍റെ വാ​ദ​ങ്ങ​ൾ വെ​റും ക​ള്ള​മാ​ണെ​ന്ന് ഉ​ഷ ഹ​സീ​ന പ​റ​ഞ്ഞു.

‘‘ശ്വേ​താ മേ​നോ​നും ര​മേ​ഷ് പി​ഷാ​ര​ടി​യും ത​മ്മി​ൽ ന​ട​ത്തി​യ ഫോ​ൺ സം​ഭാ​ഷ​ണം പു​റ​ത്തു വ​ന്ന​ത് വ​ള​രെ ഖേ​ദ​ക​ര​മാ​ണ്. അ​തി​ന്റെ ചു​വ​ടു​പി​ടി​ച്ച് പി​ഷാ​ര​ടി​യ്ക്കെ​തി​രെ ഇ​പ്പോ​ൾ വ​ലി​യ രീ​തി​യി​ലു​ള്ള സൈ​ബ​ർ ആ​ക്ര​മ​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്. ‘അ​മ്മ’​യി​ലെ അം​ഗ​ങ്ങ​ൾ​ക്കെ​ല്ലാം ത​ന്നെ ഇ​തി​ൽ ഭ​യ​ങ്ക​ര​മാ​യ പ്ര​തി​ഷേ​ധ​വും സ​ങ്ക​ട​വു​മു​ണ്ട്.

ആ ​സം​ഘ​ട​ന​യി​ലെ പ്ര​സി​ഡ​ന്‍റ് ആ​യി​രി​ക്കു​ന്ന ഒ​രാ​ളാ​ണ് സ്വ​ന്തം അം​ഗ​ത്തെ ഇ​ങ്ങ​നെ ജ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ മോ​ശ​ക്കാ​ര​നാ​ക്കി അ​പ​മാ​നി​ക്കു​ന്ന​ത്. അ​വ​ർ പ്ലാ​ൻ ചെ​യ്ത് ചെ​യ്ത ഓ​ഡി​യോ ആ​ണെ​ന്നു​ള്ള​ത് അ​തി​ന​ക​ത്ത് വ്യ​ക്ത​മാ​ണ്. അ​വ​ർ പ​റ​ഞ്ഞ പ​ല കാ​ര്യ​ങ്ങ​ളും അ​തി​ന​ക​ത്ത് മ്യൂ​ട്ട് ചെ​യ്തി​ട്ടു​മു​ണ്ട്. അ​ത് വാ​ട്സ്ആ​പ്പ് കോ​ൾ ആ​യി​രു​ന്നു, സാ​ധാ​ര​ണ വാ​ട്സ്ആ​പ്പ് കോ​ൾ റെ​ക്കോ​ർ​ഡ് ചെ​യ്യാ​ൻ പ​റ്റി​ല്ല​ല്ലോ.

അ​പ്പോ​ൾ മ​റ്റൊ​രു ഫോ​ൺ വ​ച്ച് റി​ക്കാ​ർ​ഡ് ചെ​യ്ത​താ​ണ്. അ​വ​ർ ന​മ്മ​ളെ​യൊ​ക്കെ വി​ളി​ക്കു​മ്പോ​ഴും സാ​ധാ​ര​ണ വാ​ട്സ്ആ​പ്പ് കോ​ളാ​ണ് വി​ളി​ക്കാ​റു​ള്ള​ത്.

ശ്വേ​ത​യും പി​ഷാ​ര​ടി​യും ത​മ്മി​ലു​ള്ള ആ ​സം​ഭാ​ഷ​ണ​ത്തി​ന്‍റെ അ​വ​സാ​നം വ​ന്ന ഓ​ഡി​യോ ക​ട്ട് ചെ​യ്ത് ഒ​രു പി.​ആ​ർ ടീ​മാ​ണ് ഇ​പ്പോ​ൾ പ​ബ്ലി​ഷ് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. എ​വി​ടെ​യൊ​ക്കെ എ​ത്തി​ക്കാ​ൻ പ​റ്റു​മോ അ​വി​ടെ​യൊ​ക്കെ അ​വ​ർ ഇ​ത് എ​ത്തി​ക്കു​ക​യാ​ണ്.

അ​വ​രു​ടെ ഫോ​ണി​ൽ റി​ക്കാ​ർ​ഡ് ചെ​യ്ത​ത് അ​വ​രു​ടെ കൈ​യി​ൽ നി​ന്ന് ത​ന്നെ​യ​ല്ലേ പു​റ​ത്തു​പോ​കൂ? ഹാ​ക്ക് ചെ​യ്ത​താ​ണെ​ന്ന് അ​വ​ർ പ​റ​യു​ന്ന​ത് ചു​മ്മാ പ​ച്ച​ക്ക​ള്ള​മാ​ണ്. ഒ​രു പി.​ആ​ർ വ​ർ​ക്ക് ന​ട​ത്തി ആ ​ഗ്രൂ​പ്പാ​ണ് ഇ​ത് പ​ബ്ലി​ഷ് ചെ​യ്യു​ന്ന​ത്. ഇ​ത് വ​ള​രെ മോ​ശ​വും തെ​റ്റു​മാ​ണ്, ശ​രി​ക്കും ഐ.​ടി ആ​ക്ട് പ്ര​കാ​രം വ​ലി​യൊ​രു ക്രൈം ​ആ​ണ്.

അ​വ​രു​ടെ സം​ഭാ​ഷ​ണം കേ​ട്ടാ​ൽ ഇ​തു​വ​രെ ഒ​ന്നു​മ​റി​യാ​ത്ത ഭൂ​മി​യി​ലോ​ട്ട് ഇ​പ്പോ​ൾ പി​റ​ന്നു​വീ​ണ ഒ​രു കു​ഞ്ഞി​ന്‍റെ നി​ഷ്ക​ള​ങ്ക​ത​യോ​ട് കൂ​ടി​യാ​ണ് അ​വ​ർ സം​സാ​രി​ക്കു​ന്ന​ത്.

പ​ക്ഷേ, അ​വ​ർ ഒ​രു​പാ​ട് ത​മാ​ശ​ക​ൾ പ​ല​പ്പോ​ഴും അ​വി​ടെ​യി​രു​ന്ന് പ​റ​ഞ്ഞ് ചി​രി​ച്ചി​ട്ടു​ള്ള ഒ​രാ​ളാ​ണ്. അ​വ​രു​മാ​യി​ട്ട് സൗ​ഹൃ​ദ​മു​ള്ള പ​ല​രും പ​റ​യു​ന്നു​ണ്ട്, ഇ​തി​നേ​ക്കാ​ളും വ​ലി​യ കൗ​ണ്ട​റ​ടി​ച്ച്, വ​ലി​യ ഡ​ബി​ൾ മീ​നിം​ഗ് ഉ​ള്ള കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ് അ​വ​ർ മു​ൻ​പ് പൊ​ട്ടി​പ്പൊ​ട്ടി ചി​രി​ച്ചി​ട്ടു​ണ്ടെ​ന്ന്.

സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ ത​മ്മി​ൽ അ​ങ്ങ​നെ​യു​ള്ള ഫ്രീ​ഡം ഉ​ള്ള​തു​കൊ​ണ്ട​ല്ലേ പി​ഷാ​ര​ടി​യും ത​മാ​ശ​യ്ക്ക് അ​ങ്ങ​നെ സം​സാ​രി​ച്ച​ത്? പി​ഷാ​ര​ടി​യെ​ക്കു​റി​ച്ച് ഞ​ങ്ങ​ൾ​ക്ക് എ​ല്ലാ​വ​ർ​ക്കും വ​ള​രെ ന​ല്ല അ​ഭി​പ്രാ​യ​മാ​ണ്.

അ​ദ്ദേ​ഹം അ​ങ്ങ​നെ​യു​ള്ള ഒ​രു വ്യ​ക്തി​യൊ​ന്നു​മ​ല്ല. എ​ത്ര​യോ വ​ർ​ഷ​ങ്ങ​ളാ​യി​ട്ട് പി​ഷാ​ര​ടി​യെ എ​നി​ക്ക​റി​യാം. ഉ​ഷ​സ് ഓ​ർ​ക്ക​സ്ട്ര എ​ന്ന് പ​റ​ഞ്ഞ് എ​നി​ക്കൊ​രു ട്രൂ​പ്പ് ഉ​ണ്ടാ​യി​രു​ന്നു, അ​തി​ൽ ആ​ങ്ക​റാ​യി​ട്ട് വ​ന്നി​ട്ടു​ള്ള ആ​ളാ​ണ് പി​ഷാ​ര​ടി. അ​ദ്ദേ​ഹം ഒ​രു നി​ല​വി​ട്ട് ന​മ്മ​ളോ​ടൊ​ന്നും സം​സാ​രി​ക്കു​ക പോ​ലു​മി​ല്ല, ത​മാ​ശ​യ്ക്ക് പോ​ലും ഒ​ന്നും പ​റ​യാ​റി​ല്ല.

ഇ​ത് വ്യ​ക്ത​മാ​യ മാ​നി​പു​ലേ​ഷ​ൻ ആ​ണ്. കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കാ​ൻ വേ​ണ്ടി​യി​ട്ട്, അ​ഡ്ഹോ​ക്ക് ക​മ്മി​റ്റി​യു​ടെ ക​ൺ​വീ​ന​റു​മാ​യി​ട്ട് പോ​ലും ഞാ​ൻ ഇ​തേ​ക്കു​റി​ച്ച് സം​സാ​രി​ച്ചി​ട്ടു​ണ്ടെ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കാ​ൻ വേ​ണ്ടി പ്ലാ​ൻ ചെ​യ്ത് ചെ​യ്ത ഒ​രു കോ​ളാ​യി​ട്ടാ​ണ് എ​നി​ക്ക് തോ​ന്നു​ന്ന​ത്.

തീ​ർ​ച്ച​യാ​യി​ട്ടും ഇ​ത് വ​ള​രെ മോ​ശ​മാ​യി​പ്പോ​യി. ‘അ​മ്മ’​യി​ലെ ഒ​രു അം​ഗ​ത്തെ ആ ​സം​ഘ​ട​ന​യി​ലെ പ്ര​സി​ഡ​ന്‍റ് ആ​യി​രി​ക്കു​ന്ന ആ​ളാ​ണ് ച​തി​ച്ച​ത്. താ​ൻ ആ ​സ്ഥാ​ന​ത്തേ​ക്ക് യോ​ഗ്യ​യ​ല്ല എ​ന്ന് അ​വ​ർ ഓ​രോ നി​മി​ഷ​വും അ​വ​രു​ടെ പ്ര​വ​ർ​ത്തി​യി​ലൂ​ടെ തെ​ളി​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​ങ്ങ​നെ​യു​ള്ള, ഇ​ത്ര​യും ക്രൂ​ക്ക്ഡ് മൈ​ൻ​ഡ് ഉ​ള്ള ഒ​രാ​ളെ​യാ​ണോ ന​മ്മു​ടെ സം​ഘ​ട​ന​യെ ന​യി​ക്കാ​ൻ ഇ​രു​ത്തേ​ണ്ട​ത്?

ലാ​ലേ​ട്ട​നും മ​മ്മൂ​ക്ക​യും ഒ​ക്കെ കൂ​ട്ടു​പി​ടി​ച്ച് അ​വ​രു​ടെ പി​ന്തു​ണ​യു​ണ്ടെ​ന്ന് ഇ​വ​ർ പ​റ​യു​ന്ന​ത് വെ​റു​തെ​യാ​ണ്, ‘അ​മ്മ’​യി​ലെ അം​ഗ​ങ്ങ​ൾ ആ​രും അ​ത് വി​ശ്വ​സി​ക്ക​ത്തി​ല്ല. മ​മ്മൂ​ക്ക​യോ ലാ​ലേ​ട്ട​നോ ഒ​ന്നും ഇ​ങ്ങ​നെ​യൊ​രാ​ളേ പി​ന്തു​ണ​യ്ക്കി​ല്ല.

ഇ​നി ന​മ്മ​ൾ അ​ത് വി​ശ്വ​സി​ക്ക​ണ​മെ​ന്നു​ണ്ടെ​ങ്കി​ൽ മ​മ്മൂ​ക്ക​യോ ലാ​ലേ​ട്ട​നോ നേ​രി​ട്ട് പ​റ​യ​ണം, അ​വ​ർ അ​വ​രു​ടെ മൗ​നം വെ​ടി​ഞ്ഞ് സം​സാ​രി​ക്ക​ണം. ‘അ​മ്മ’​യ്ക്ക് അ​ഭി​മാ​ന​മാ​യി നി​ൽ​ക്കു​ന്ന, എം.​എ​ൽ.​എ ആ​യി​ട്ട് നി​ൽ​ക്കു​ന്ന പി​ഷാ​ര​ടി​യെ​ക്കൂ​ടി ച​തി​ക്കു​ന്ന ഇ​വ​രെ ലാ​ലേ​ട്ട​നോ മ​മ്മൂ​ക്ക​യോ പി​ന്തു​ണ​യ്ക്കു​മോ എ​ന്ന് അ​വ​ർ ത​ന്നെ വ്യ​ക്ത​മാ​ക്ക​ട്ടെ.

അ​വ​ർ പ​റ​യു​ന്ന​ത് പ​വ​ർ ഗ്രൂ​പ്പി​നെ​തി​രെ​യാ​ണെ​ന്നാ​ണ് അ​വ​ർ എ​ന്ന്. എ​ന്ത് പ​വ​ർ ഗ്രൂ​പ്പ്? ആ​രാ​ണ് പ​വ​ർ ഗ്രൂ​പ്പ്? ഭ​ര​ണ​സ​മി​തി​യി​ൽ നി​ന്ന് നീ​തി ല​ഭി​ക്കാ​ത്ത ഒ​രു പെ​ൺ​കു​ട്ടി, നീ​തി തേ​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലും കോ​ട​തി​യി​ലും ഒ​ക്കെ ക​യ​റി​യി​റ​ങ്ങി​യ ആ ​കു​ട്ടി​യു​ടെ കൂ​ടെ നി​ൽ​ക്കു​ന്ന ഞ​ങ്ങ​ളാ​ണോ പ​വ​ർ ഗ്രൂ​പ്പ്? ജ​ന​റ​ൽ ബോ​ഡി​യി​ൽ ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ച്ച, അ​വ​രോ​ട് ക​ണ​ക്ക് ചോ​ദി​ച്ച ആ​ൾ​ക്കാ​രാ​ണോ പ​വ​ർ ഗ്രൂ​പ്പ്? പ​വ​ർ അ​വ​ർ​ക്ക​ല്ലേ ഉ​ള്ള​ത്? വേ​റെ ഏ​തോ കോ​ർ​പ്പ​റേ​റ്റു​ക​ളു​ടെ ക​യ്യി​ൽ നി​ന്ന് കോ​ടി​ക​ൾ കൊ​ണ്ടു​വ​ന്ന് ‘അ​മ്മ’​യി​ലും ത​രാ​മെ​ന്ന് പ​റ​ഞ്ഞ അ​വ​ർ​ക്ക​ല്ലേ പ​ണ​വും പ​ദ​വി​യും പ​വ​റും ഒ​ക്കെ ഉ​ള്ള​ത്? ഞ​ങ്ങ​ൾ പാ​വ​ങ്ങ​ൾ, ഞ​ങ്ങ​ളു​ടെ ഭാ​ഗ​ത്ത് സ​ത്യം മാ​ത്ര​മേ ഉ​ള്ളൂ.

ഞ​ങ്ങ​ളെ​പ്പോ​ലെ ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ച്ച വ്യ​ക്തി​ക​ളെ​യാ​ണ് ഇ​വ​ർ പ​വ​ർ ഗ്രൂ​പ്പ് എ​ന്ന് പ​റ​യു​ന്ന​തെ​ങ്കി​ൽ, ഞ​ങ്ങ​ളു​ടെ കൂ​ടെ ജ​ന​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ളും ക​ല​യെ സ്നേ​ഹി​ക്കു​ന്ന ആ​ൾ​ക്കാ​രും മാ​ത്ര​മേ ഉ​ള്ളൂ. അ​വ​രു​ടെ പി​ന്നി​ൽ വേ​റെ ആ​രൊ​ക്കെ ഉ​ണ്ട്, അ​താ​ണ് യ​ഥാ​ർ​ഥ പ​വ​ർ ഗ്രൂ​പ്പ്.

‘അ​മ്മ’​യി​ലെ അം​ഗ​ങ്ങ​ൾ ആ​രും ഭ​ര​ണ​ത്തി​ൽ ഇ​ട​പെ​ടു​ക​യോ പ്ര​ശ്ന​ത്തി​ന് ചെ​ല്ലു​ക​യോ ചെ​യ്തി​ട്ടി​ല്ല. ഇ​വ​ർ ത​മ്മി​ലു​ള്ള അ​ടി​യും പി​ടി​യും ഗൂ​ഢാ​ലോ​ച​ന​യും, സെ​ക്യൂ​രി​റ്റി​യെ​യും മാ​നേ​ജ​രെ​യും കു​റി​ച്ചു​ള്ള ഗൂ​ഢാ​ലോ​ച​ന​യും, ത​മ്മി​ൽ ത​മ്മി​ൽ വ​ർ​ഗ്ഗീ​യ​ത പ​റ​യു​ന്ന​തു​മൊ​ക്കെ​യാ​ണ് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വ​ന്ന​ത്.

ഇ​പ്പോ​ൾ അ​തി​നെ​ക്കു​റി​ച്ചൊ​ന്നും സം​സാ​രി​ക്കാ​തെ, ഇ​തു​വ​രെ ഉ​ണ്ടാ​യ​തൊ​ന്നും മി​ണ്ട​രു​ത് എ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ​യൊ​ക്കെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് അ​വ​ർ ജ​ന​റ​ൽ ബോ​ഡി​യി​ലേ​ക്ക് വ​ന്ന​ത്.

ഇ​പ്പോ​ൾ അ​തൊ​ക്കെ എ​ല്ലാ​വ​രും മ​റ​ന്നു​പോ​യോ? എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി അ​ല്ലെ ഈ ​പ്ര​ശ്ന​ങ്ങ​ൾ ഒ​ക്കെ ഉ​ണ്ടാ​ക്കി​യ​ത് അ​ല്ലാ​തെ ‘അ​മ്മ’​യി​ലെ അം​ഗ​ങ്ങ​ൾ അ​ല്ല​ല്ലോ. ക​ണ​ക്ക് ചോ​ദി​ച്ച​തി​ന​ല്ലേ അ​വ​ർ രാ​ജി​വ​ച്ചു പോ​യ​ത്. എ​ന്നി​ട്ടി​പ്പോ​ൾ അ​ൻ​സി​ബ​യോ​ടു​ള്ള വ​ർ​ഗ്ഗീ​യ നി​ല​പാ​ടു​ക​ളും, അ​ഴി​മ​തി​യും, ക​ണ​ക്കു​ക​ളും റി​പ്പോ​ർ​ട്ടു​ക​ളും സ​മ​ർ​പ്പി​ക്കാ​ത്ത​തു​മെ​ല്ലാം മ​റ​യ്ക്കാ​ൻ വേ​ണ്ടി​യി​ട്ട് കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ ഇ​വ​ർ ഈ​യൊ​രു ക​ളി ക​ളി​ച്ച് വി​ഷ​യം വ​ഴി​തി​രി​ച്ചു​വി​ട്ടു.

പാ​വ​പ്പെ​ട്ട അ​മ്മ​യി​ലെ അം​ഗ​ങ്ങ​ളെ സ​ഹാ​യി​ക്കാ​നും അ​വ​ർ​ക്ക് വെ​ൽ​ഫെ​യ​റും ഇ​ൻ​ഷു​റ​ൻ​സും കൈ​നീ​ട്ട​വും ന​ൽ​കാ​നു​മൊ​ക്കെ​യാ​ണ് ലാ​ലേ​ട്ട​നും മ​മ്മൂ​ക്ക​യും അ​മ്മ​യു​ടെ ഒ​പ്പം നി​ൽ​ക്കു​ന്ന​ത്.

കൈ​നീ​ട്ടം 1500 രൂ​പ​യി​ൽ നി​ന്ന് 5000 രൂ​പ​യാ​ക്കി കൂ​ട്ടാ​ൻ മു​ൻ​പും പ്ലാ​ൻ ഉ​ണ്ടാ​യി​രു​ന്നു. കോ​ർ​പ്പ​റേ​റ്റു​ക​ളു​ടെ പ​ണം ‘അ​മ്മ’ മു​മ്പും സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ഇ​വ​ർ ആ​രോ​പി​ക്കു​ന്ന​ത്. അ​ത് ഏ​ത് കോ​ർ​പ്പ​റേ​റ്റു​ക​ളാ? ‘അ​മ്മ’ ആ​കെ മ​ഴ​വി​ൽ മ​നോ​ര​മ​യു​ടെ ഷോ ​ന​ട​ത്തി പൈ​സ സ​മാ​ഹ​രി​ച്ചി​ട്ടു​ണ്ടെ​ന്ന​ല്ലാ​തെ ഈ 31 ​വ​ർ​ഷ​ത്തി​ന്‍റെ ഇ​ട​യ്ക്ക് വേ​റെ ഏ​ത് കോ​ർ​പ്പ​റേ​റ്റു​ക​ളു​ടെ കൈ​യി​ൽ നി​ന്നാ​ണ് പ​ണം വാ​ങ്ങി​യി​ട്ടു​ള്ള​തെ​ന്ന് അ​വ​ർ തെ​ളി​യി​ക്ക​ണം. ചു​മ്മാ ആ​രോ​പി​ക്ക​രു​ത്.

ഇ​പ്പോ​ൾ ഇ​വ​ർ സ​മൂ​ഹ​ത്തി​നു മു​ന്നി​ൽ പി​ഷാ​ര​ടി​യു​ടെ പേ​ര് മോ​ശ​മാ​ക്കി. ഈ ​അ​നു​ഭ​വം അ​നു​ഭ​വം നാ​ളെ ‘അ​മ്മ’​യി​ലെ ആ​ർ​ക്കും വ​രാം. എ​ങ്ങ​നെ​യാ​ണോ അ​ൻ​സി​ബ​യോ​ടൊ​പ്പം ഞ​ങ്ങ​ൾ നി​ൽ​ക്കു​ന്ന​ത്, അ​തു​പോ​ലെ ത​ന്നെ പി​ഷാ​ര​ടി​യോ​ടൊ​പ്പം ഞ​ങ്ങ​ളൊ​ക്കെ​യു​ണ്ട്. ഞാ​ൻ പി​ഷാ​ര​ടി​യു​ടെ ഈ ​വോ​യി​സ് കേ​ട്ട ദി​വ​സം ത​ന്നെ വി​ളി​ച്ചി​രു​ന്നു. പ​ക്ഷേ ആ​ള് ഭ​യ​ങ്ക​ര ഡൗ​ൺ ആ​ണ്, ഫോ​ൺ എ​ടു​ത്തി​ല്ല. ഇ​ന്ന​ലെ​യും ഞാ​ൻ മെ​സേ​ജ് അ​യ​ച്ചി​ട്ടു​ണ്ട്, എ​ല്ലാ​വ​ർ​ക്കും വ​ലി​യ വി​ഷ​മ​മു​ണ്ട്.

ഇ​ത്ര​യും വ​ലി​യൊ​രു ക്രൂ​ര​ത അ​വ​ർ കാ​ണി​ക്കാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു. പി​ഷാ​ര​ടി ഒ​രു പ്ര​ശ്ന​ത്തി​ലും ഇ​ല്ലാ​യി​രു​ന്നു, ഇ​ത് ര​മ്യ​ത​യി​ൽ പ​രി​ഹ​രി​ക്കാ​ൻ വേ​ണ്ടി വ​ന്ന ഒ​രു മ​നു​ഷ്യ​നെ കു​ടു​ക്കി പൊ​തു​ജ​ന​ങ്ങ​ളു​ടെ മു​ൻ​പി​ൽ നാ​ണം​കെ​ടു​ത്തി. പി​ഷാ​ര​ടി ജ​യി​ച്ച​പ്പോ​ൾ ഉ​മ്മ കൊ​ടു​ക്കു​ന്ന പ​ട​മാ​ണ് ഇ​വ​ർ പ​ങ്കു​വെ​ച്ച​ത്, എ​ന്നി​ട്ട് തോ​ളി​ൽ കൈ ​ഇ​ട്ടു​കൊ​ണ്ട് ഇ​രു​ന്ന് ഭ​യ​ങ്ക​ര ച​തി​യ​ല്ലേ ചെ​യ്ത​ത്?

സ​ഹ​പ്ര​വ​ർ​ത്ത​ക​നെ ച​തി​ച്ച ശ്വേ​താ മേ​നോ​ന് മ​മ്മൂ​ക്ക​യും ലാ​ലേ​ട്ട​നും പി​ന്തു​ണ കൊ​ടു​ക്കു​മോ ഇ​ല്ല​യോ എ​ന്ന് അ​വ​ർ ത​ന്നെ വ്യ​ക്ത​മാ​ക്ക​ട്ടെ. പി​ഷാ​ര​ടി​യെ ഞ​ങ്ങ​ൾ​ക്കെ​ല്ലാം ന​ന്നാ​യി അ​റി​യാം. ആ​രോ​ടും മോ​ശ​മാ​യി പെ​രു​മാ​റു​ക​യോ സം​സാ​രി​ക്കു​ക​യോ ചെ​യ്യു​ന്ന ആ​ള​ല്ല പി​ഷാ​ര​ടി. പി​ഷാ​ര​ടി​യ്ക്ക് എ​ന്‍റെ പൂ​ർ​ണ പി​ന്തു​ണ​യു​ണ്ട്. " ഉ​ഷ ഹ​സീ​ന പ​റ​ഞ്ഞു.

06-07-2026

പി​ഷാ​ര​ടി വ​ലി​യ മാ​ന​സി​ക വി​ഷ​മ​ത്തി​ലാ​ണ്; ഈ ​ക്രൂ​ര​ത ചെ​യ്യാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു: ഉ​ഷ ഹ​സീ​ന  

 

താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യി​ലെ അ​ഡ്ഹോ​ക്ക് ക​മ്മി​റ്റി ക​ൺ​വീ​ന​റാ​യി​രു​ന്ന എം​എ​ൽ​എ ര​മേ​ഷ് പി​ഷാ​ര​ടി​യും സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റ് ശ്വേ​താ മേ​നോ​നും ത​മ്മി​ലു​ള്ള ഫോ​ൺ സം​ഭാ​ഷ​ണം പു​റ​ത്തു​വ​ന്ന സം​ഭ​വ​ത്തി​ൽ വി​ശ​ദ്ദീ​ക​ര​ണ​വു​മാ​യി ന​ടി ഉ​ഷ ഹ​സീ​ന.

യാ​ഥാ​ർ​ഥ്യം മ​ന​സി​ലാ​ക്കാ​തെ ര​മേ​ഷ് പി​ഷാ​ര​ടി​യ്ക്കെ​തി​രെ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന സൈ​ബ​ർ ആ​ക്ര​മ​ണം തി​ക​ച്ചും ഖേ​ദ​ക​ര​മാ​ണെ​ന്നും പി​ഷാ​ര​ടി​യ്ക്ക് ത​ന്‍റെ പൂ​ർ​ണ പി​ന്തു​ണ​യു​ണ്ടെ​ന്നും ഉ​ഷ ഹ​സീ​ന വ്യ​ക്ത​മാ​ക്കി.

മോ​ഹ​ൻ​ലാ​ലി​ന്‍റെ​യും മ​മ്മൂ​ട്ടി​യു​ടെ​യും പി​ന്തു​ണ ത​നി​ക്കു​ണ്ടെ​ന്ന ശ്വേ​താ മേ​നോ​ന്‍റെ വാ​ദ​ങ്ങ​ൾ വെ​റും ക​ള്ള​മാ​ണെ​ന്ന് ഉ​ഷ ഹ​സീ​ന പ​റ​ഞ്ഞു.

‘‘ശ്വേ​താ മേ​നോ​നും ര​മേ​ഷ് പി​ഷാ​ര​ടി​യും ത​മ്മി​ൽ ന​ട​ത്തി​യ ഫോ​ൺ സം​ഭാ​ഷ​ണം പു​റ​ത്തു വ​ന്ന​ത് വ​ള​രെ ഖേ​ദ​ക​ര​മാ​ണ്. അ​തി​ന്റെ ചു​വ​ടു​പി​ടി​ച്ച് പി​ഷാ​ര​ടി​യ്ക്കെ​തി​രെ ഇ​പ്പോ​ൾ വ​ലി​യ രീ​തി​യി​ലു​ള്ള സൈ​ബ​ർ ആ​ക്ര​മ​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്. ‘അ​മ്മ’​യി​ലെ അം​ഗ​ങ്ങ​ൾ​ക്കെ​ല്ലാം ത​ന്നെ ഇ​തി​ൽ ഭ​യ​ങ്ക​ര​മാ​യ പ്ര​തി​ഷേ​ധ​വും സ​ങ്ക​ട​വു​മു​ണ്ട്.

ആ ​സം​ഘ​ട​ന​യി​ലെ പ്ര​സി​ഡ​ന്‍റ് ആ​യി​രി​ക്കു​ന്ന ഒ​രാ​ളാ​ണ് സ്വ​ന്തം അം​ഗ​ത്തെ ഇ​ങ്ങ​നെ ജ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ മോ​ശ​ക്കാ​ര​നാ​ക്കി അ​പ​മാ​നി​ക്കു​ന്ന​ത്. അ​വ​ർ പ്ലാ​ൻ ചെ​യ്ത് ചെ​യ്ത ഓ​ഡി​യോ ആ​ണെ​ന്നു​ള്ള​ത് അ​തി​ന​ക​ത്ത് വ്യ​ക്ത​മാ​ണ്. അ​വ​ർ പ​റ​ഞ്ഞ പ​ല കാ​ര്യ​ങ്ങ​ളും അ​തി​ന​ക​ത്ത് മ്യൂ​ട്ട് ചെ​യ്തി​ട്ടു​മു​ണ്ട്. അ​ത് വാ​ട്സ്ആ​പ്പ് കോ​ൾ ആ​യി​രു​ന്നു, സാ​ധാ​ര​ണ വാ​ട്സ്ആ​പ്പ് കോ​ൾ റെ​ക്കോ​ർ​ഡ് ചെ​യ്യാ​ൻ പ​റ്റി​ല്ല​ല്ലോ.

അ​പ്പോ​ൾ മ​റ്റൊ​രു ഫോ​ൺ വ​ച്ച് റി​ക്കാ​ർ​ഡ് ചെ​യ്ത​താ​ണ്. അ​വ​ർ ന​മ്മ​ളെ​യൊ​ക്കെ വി​ളി​ക്കു​മ്പോ​ഴും സാ​ധാ​ര​ണ വാ​ട്സ്ആ​പ്പ് കോ​ളാ​ണ് വി​ളി​ക്കാ​റു​ള്ള​ത്.

ശ്വേ​ത​യും പി​ഷാ​ര​ടി​യും ത​മ്മി​ലു​ള്ള ആ ​സം​ഭാ​ഷ​ണ​ത്തി​ന്‍റെ അ​വ​സാ​നം വ​ന്ന ഓ​ഡി​യോ ക​ട്ട് ചെ​യ്ത് ഒ​രു പി.​ആ​ർ ടീ​മാ​ണ് ഇ​പ്പോ​ൾ പ​ബ്ലി​ഷ് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. എ​വി​ടെ​യൊ​ക്കെ എ​ത്തി​ക്കാ​ൻ പ​റ്റു​മോ അ​വി​ടെ​യൊ​ക്കെ അ​വ​ർ ഇ​ത് എ​ത്തി​ക്കു​ക​യാ​ണ്.

അ​വ​രു​ടെ ഫോ​ണി​ൽ റി​ക്കാ​ർ​ഡ് ചെ​യ്ത​ത് അ​വ​രു​ടെ കൈ​യി​ൽ നി​ന്ന് ത​ന്നെ​യ​ല്ലേ പു​റ​ത്തു​പോ​കൂ? ഹാ​ക്ക് ചെ​യ്ത​താ​ണെ​ന്ന് അ​വ​ർ പ​റ​യു​ന്ന​ത് ചു​മ്മാ പ​ച്ച​ക്ക​ള്ള​മാ​ണ്. ഒ​രു പി.​ആ​ർ വ​ർ​ക്ക് ന​ട​ത്തി ആ ​ഗ്രൂ​പ്പാ​ണ് ഇ​ത് പ​ബ്ലി​ഷ് ചെ​യ്യു​ന്ന​ത്. ഇ​ത് വ​ള​രെ മോ​ശ​വും തെ​റ്റു​മാ​ണ്, ശ​രി​ക്കും ഐ.​ടി ആ​ക്ട് പ്ര​കാ​രം വ​ലി​യൊ​രു ക്രൈം ​ആ​ണ്.

അ​വ​രു​ടെ സം​ഭാ​ഷ​ണം കേ​ട്ടാ​ൽ ഇ​തു​വ​രെ ഒ​ന്നു​മ​റി​യാ​ത്ത ഭൂ​മി​യി​ലോ​ട്ട് ഇ​പ്പോ​ൾ പി​റ​ന്നു​വീ​ണ ഒ​രു കു​ഞ്ഞി​ന്‍റെ നി​ഷ്ക​ള​ങ്ക​ത​യോ​ട് കൂ​ടി​യാ​ണ് അ​വ​ർ സം​സാ​രി​ക്കു​ന്ന​ത്.

പ​ക്ഷേ, അ​വ​ർ ഒ​രു​പാ​ട് ത​മാ​ശ​ക​ൾ പ​ല​പ്പോ​ഴും അ​വി​ടെ​യി​രു​ന്ന് പ​റ​ഞ്ഞ് ചി​രി​ച്ചി​ട്ടു​ള്ള ഒ​രാ​ളാ​ണ്. അ​വ​രു​മാ​യി​ട്ട് സൗ​ഹൃ​ദ​മു​ള്ള പ​ല​രും പ​റ​യു​ന്നു​ണ്ട്, ഇ​തി​നേ​ക്കാ​ളും വ​ലി​യ കൗ​ണ്ട​റ​ടി​ച്ച്, വ​ലി​യ ഡ​ബി​ൾ മീ​നിം​ഗ് ഉ​ള്ള കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ് അ​വ​ർ മു​ൻ​പ് പൊ​ട്ടി​പ്പൊ​ട്ടി ചി​രി​ച്ചി​ട്ടു​ണ്ടെ​ന്ന്.

സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ ത​മ്മി​ൽ അ​ങ്ങ​നെ​യു​ള്ള ഫ്രീ​ഡം ഉ​ള്ള​തു​കൊ​ണ്ട​ല്ലേ പി​ഷാ​ര​ടി​യും ത​മാ​ശ​യ്ക്ക് അ​ങ്ങ​നെ സം​സാ​രി​ച്ച​ത്? പി​ഷാ​ര​ടി​യെ​ക്കു​റി​ച്ച് ഞ​ങ്ങ​ൾ​ക്ക് എ​ല്ലാ​വ​ർ​ക്കും വ​ള​രെ ന​ല്ല അ​ഭി​പ്രാ​യ​മാ​ണ്.

അ​ദ്ദേ​ഹം അ​ങ്ങ​നെ​യു​ള്ള ഒ​രു വ്യ​ക്തി​യൊ​ന്നു​മ​ല്ല. എ​ത്ര​യോ വ​ർ​ഷ​ങ്ങ​ളാ​യി​ട്ട് പി​ഷാ​ര​ടി​യെ എ​നി​ക്ക​റി​യാം. ഉ​ഷ​സ് ഓ​ർ​ക്ക​സ്ട്ര എ​ന്ന് പ​റ​ഞ്ഞ് എ​നി​ക്കൊ​രു ട്രൂ​പ്പ് ഉ​ണ്ടാ​യി​രു​ന്നു, അ​തി​ൽ ആ​ങ്ക​റാ​യി​ട്ട് വ​ന്നി​ട്ടു​ള്ള ആ​ളാ​ണ് പി​ഷാ​ര​ടി. അ​ദ്ദേ​ഹം ഒ​രു നി​ല​വി​ട്ട് ന​മ്മ​ളോ​ടൊ​ന്നും സം​സാ​രി​ക്കു​ക പോ​ലു​മി​ല്ല, ത​മാ​ശ​യ്ക്ക് പോ​ലും ഒ​ന്നും പ​റ​യാ​റി​ല്ല.

ഇ​ത് വ്യ​ക്ത​മാ​യ മാ​നി​പു​ലേ​ഷ​ൻ ആ​ണ്. കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കാ​ൻ വേ​ണ്ടി​യി​ട്ട്, അ​ഡ്ഹോ​ക്ക് ക​മ്മി​റ്റി​യു​ടെ ക​ൺ​വീ​ന​റു​മാ​യി​ട്ട് പോ​ലും ഞാ​ൻ ഇ​തേ​ക്കു​റി​ച്ച് സം​സാ​രി​ച്ചി​ട്ടു​ണ്ടെ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കാ​ൻ വേ​ണ്ടി പ്ലാ​ൻ ചെ​യ്ത് ചെ​യ്ത ഒ​രു കോ​ളാ​യി​ട്ടാ​ണ് എ​നി​ക്ക് തോ​ന്നു​ന്ന​ത്.

തീ​ർ​ച്ച​യാ​യി​ട്ടും ഇ​ത് വ​ള​രെ മോ​ശ​മാ​യി​പ്പോ​യി. ‘അ​മ്മ’​യി​ലെ ഒ​രു അം​ഗ​ത്തെ ആ ​സം​ഘ​ട​ന​യി​ലെ പ്ര​സി​ഡ​ന്‍റ് ആ​യി​രി​ക്കു​ന്ന ആ​ളാ​ണ് ച​തി​ച്ച​ത്. താ​ൻ ആ ​സ്ഥാ​ന​ത്തേ​ക്ക് യോ​ഗ്യ​യ​ല്ല എ​ന്ന് അ​വ​ർ ഓ​രോ നി​മി​ഷ​വും അ​വ​രു​ടെ പ്ര​വ​ർ​ത്തി​യി​ലൂ​ടെ തെ​ളി​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​ങ്ങ​നെ​യു​ള്ള, ഇ​ത്ര​യും ക്രൂ​ക്ക്ഡ് മൈ​ൻ​ഡ് ഉ​ള്ള ഒ​രാ​ളെ​യാ​ണോ ന​മ്മു​ടെ സം​ഘ​ട​ന​യെ ന​യി​ക്കാ​ൻ ഇ​രു​ത്തേ​ണ്ട​ത്?

ലാ​ലേ​ട്ട​നും മ​മ്മൂ​ക്ക​യും ഒ​ക്കെ കൂ​ട്ടു​പി​ടി​ച്ച് അ​വ​രു​ടെ പി​ന്തു​ണ​യു​ണ്ടെ​ന്ന് ഇ​വ​ർ പ​റ​യു​ന്ന​ത് വെ​റു​തെ​യാ​ണ്, ‘അ​മ്മ’​യി​ലെ അം​ഗ​ങ്ങ​ൾ ആ​രും അ​ത് വി​ശ്വ​സി​ക്ക​ത്തി​ല്ല. മ​മ്മൂ​ക്ക​യോ ലാ​ലേ​ട്ട​നോ ഒ​ന്നും ഇ​ങ്ങ​നെ​യൊ​രാ​ളേ പി​ന്തു​ണ​യ്ക്കി​ല്ല.

ഇ​നി ന​മ്മ​ൾ അ​ത് വി​ശ്വ​സി​ക്ക​ണ​മെ​ന്നു​ണ്ടെ​ങ്കി​ൽ മ​മ്മൂ​ക്ക​യോ ലാ​ലേ​ട്ട​നോ നേ​രി​ട്ട് പ​റ​യ​ണം, അ​വ​ർ അ​വ​രു​ടെ മൗ​നം വെ​ടി​ഞ്ഞ് സം​സാ​രി​ക്ക​ണം. ‘അ​മ്മ’​യ്ക്ക് അ​ഭി​മാ​ന​മാ​യി നി​ൽ​ക്കു​ന്ന, എം.​എ​ൽ.​എ ആ​യി​ട്ട് നി​ൽ​ക്കു​ന്ന പി​ഷാ​ര​ടി​യെ​ക്കൂ​ടി ച​തി​ക്കു​ന്ന ഇ​വ​രെ ലാ​ലേ​ട്ട​നോ മ​മ്മൂ​ക്ക​യോ പി​ന്തു​ണ​യ്ക്കു​മോ എ​ന്ന് അ​വ​ർ ത​ന്നെ വ്യ​ക്ത​മാ​ക്ക​ട്ടെ.

അ​വ​ർ പ​റ​യു​ന്ന​ത് പ​വ​ർ ഗ്രൂ​പ്പി​നെ​തി​രെ​യാ​ണെ​ന്നാ​ണ് അ​വ​ർ എ​ന്ന്. എ​ന്ത് പ​വ​ർ ഗ്രൂ​പ്പ്? ആ​രാ​ണ് പ​വ​ർ ഗ്രൂ​പ്പ്? ഭ​ര​ണ​സ​മി​തി​യി​ൽ നി​ന്ന് നീ​തി ല​ഭി​ക്കാ​ത്ത ഒ​രു പെ​ൺ​കു​ട്ടി, നീ​തി തേ​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലും കോ​ട​തി​യി​ലും ഒ​ക്കെ ക​യ​റി​യി​റ​ങ്ങി​യ ആ ​കു​ട്ടി​യു​ടെ കൂ​ടെ നി​ൽ​ക്കു​ന്ന ഞ​ങ്ങ​ളാ​ണോ പ​വ​ർ ഗ്രൂ​പ്പ്? ജ​ന​റ​ൽ ബോ​ഡി​യി​ൽ ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ച്ച, അ​വ​രോ​ട് ക​ണ​ക്ക് ചോ​ദി​ച്ച ആ​ൾ​ക്കാ​രാ​ണോ പ​വ​ർ ഗ്രൂ​പ്പ്? പ​വ​ർ അ​വ​ർ​ക്ക​ല്ലേ ഉ​ള്ള​ത്? വേ​റെ ഏ​തോ കോ​ർ​പ്പ​റേ​റ്റു​ക​ളു​ടെ ക​യ്യി​ൽ നി​ന്ന് കോ​ടി​ക​ൾ കൊ​ണ്ടു​വ​ന്ന് ‘അ​മ്മ’​യി​ലും ത​രാ​മെ​ന്ന് പ​റ​ഞ്ഞ അ​വ​ർ​ക്ക​ല്ലേ പ​ണ​വും പ​ദ​വി​യും പ​വ​റും ഒ​ക്കെ ഉ​ള്ള​ത്? ഞ​ങ്ങ​ൾ പാ​വ​ങ്ങ​ൾ, ഞ​ങ്ങ​ളു​ടെ ഭാ​ഗ​ത്ത് സ​ത്യം മാ​ത്ര​മേ ഉ​ള്ളൂ.

ഞ​ങ്ങ​ളെ​പ്പോ​ലെ ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ച്ച വ്യ​ക്തി​ക​ളെ​യാ​ണ് ഇ​വ​ർ പ​വ​ർ ഗ്രൂ​പ്പ് എ​ന്ന് പ​റ​യു​ന്ന​തെ​ങ്കി​ൽ, ഞ​ങ്ങ​ളു​ടെ കൂ​ടെ ജ​ന​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ളും ക​ല​യെ സ്നേ​ഹി​ക്കു​ന്ന ആ​ൾ​ക്കാ​രും മാ​ത്ര​മേ ഉ​ള്ളൂ. അ​വ​രു​ടെ പി​ന്നി​ൽ വേ​റെ ആ​രൊ​ക്കെ ഉ​ണ്ട്, അ​താ​ണ് യ​ഥാ​ർ​ഥ പ​വ​ർ ഗ്രൂ​പ്പ്.

‘അ​മ്മ’​യി​ലെ അം​ഗ​ങ്ങ​ൾ ആ​രും ഭ​ര​ണ​ത്തി​ൽ ഇ​ട​പെ​ടു​ക​യോ പ്ര​ശ്ന​ത്തി​ന് ചെ​ല്ലു​ക​യോ ചെ​യ്തി​ട്ടി​ല്ല. ഇ​വ​ർ ത​മ്മി​ലു​ള്ള അ​ടി​യും പി​ടി​യും ഗൂ​ഢാ​ലോ​ച​ന​യും, സെ​ക്യൂ​രി​റ്റി​യെ​യും മാ​നേ​ജ​രെ​യും കു​റി​ച്ചു​ള്ള ഗൂ​ഢാ​ലോ​ച​ന​യും, ത​മ്മി​ൽ ത​മ്മി​ൽ വ​ർ​ഗ്ഗീ​യ​ത പ​റ​യു​ന്ന​തു​മൊ​ക്കെ​യാ​ണ് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വ​ന്ന​ത്.

ഇ​പ്പോ​ൾ അ​തി​നെ​ക്കു​റി​ച്ചൊ​ന്നും സം​സാ​രി​ക്കാ​തെ, ഇ​തു​വ​രെ ഉ​ണ്ടാ​യ​തൊ​ന്നും മി​ണ്ട​രു​ത് എ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ​യൊ​ക്കെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് അ​വ​ർ ജ​ന​റ​ൽ ബോ​ഡി​യി​ലേ​ക്ക് വ​ന്ന​ത്.

ഇ​പ്പോ​ൾ അ​തൊ​ക്കെ എ​ല്ലാ​വ​രും മ​റ​ന്നു​പോ​യോ? എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി അ​ല്ലെ ഈ ​പ്ര​ശ്ന​ങ്ങ​ൾ ഒ​ക്കെ ഉ​ണ്ടാ​ക്കി​യ​ത് അ​ല്ലാ​തെ ‘അ​മ്മ’​യി​ലെ അം​ഗ​ങ്ങ​ൾ അ​ല്ല​ല്ലോ. ക​ണ​ക്ക് ചോ​ദി​ച്ച​തി​ന​ല്ലേ അ​വ​ർ രാ​ജി​വ​ച്ചു പോ​യ​ത്. എ​ന്നി​ട്ടി​പ്പോ​ൾ അ​ൻ​സി​ബ​യോ​ടു​ള്ള വ​ർ​ഗ്ഗീ​യ നി​ല​പാ​ടു​ക​ളും, അ​ഴി​മ​തി​യും, ക​ണ​ക്കു​ക​ളും റി​പ്പോ​ർ​ട്ടു​ക​ളും സ​മ​ർ​പ്പി​ക്കാ​ത്ത​തു​മെ​ല്ലാം മ​റ​യ്ക്കാ​ൻ വേ​ണ്ടി​യി​ട്ട് കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ ഇ​വ​ർ ഈ​യൊ​രു ക​ളി ക​ളി​ച്ച് വി​ഷ​യം വ​ഴി​തി​രി​ച്ചു​വി​ട്ടു.

പാ​വ​പ്പെ​ട്ട അ​മ്മ​യി​ലെ അം​ഗ​ങ്ങ​ളെ സ​ഹാ​യി​ക്കാ​നും അ​വ​ർ​ക്ക് വെ​ൽ​ഫെ​യ​റും ഇ​ൻ​ഷു​റ​ൻ​സും കൈ​നീ​ട്ട​വും ന​ൽ​കാ​നു​മൊ​ക്കെ​യാ​ണ് ലാ​ലേ​ട്ട​നും മ​മ്മൂ​ക്ക​യും അ​മ്മ​യു​ടെ ഒ​പ്പം നി​ൽ​ക്കു​ന്ന​ത്.

കൈ​നീ​ട്ടം 1500 രൂ​പ​യി​ൽ നി​ന്ന് 5000 രൂ​പ​യാ​ക്കി കൂ​ട്ടാ​ൻ മു​ൻ​പും പ്ലാ​ൻ ഉ​ണ്ടാ​യി​രു​ന്നു. കോ​ർ​പ്പ​റേ​റ്റു​ക​ളു​ടെ പ​ണം ‘അ​മ്മ’ മു​മ്പും സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ഇ​വ​ർ ആ​രോ​പി​ക്കു​ന്ന​ത്. അ​ത് ഏ​ത് കോ​ർ​പ്പ​റേ​റ്റു​ക​ളാ? ‘അ​മ്മ’ ആ​കെ മ​ഴ​വി​ൽ മ​നോ​ര​മ​യു​ടെ ഷോ ​ന​ട​ത്തി പൈ​സ സ​മാ​ഹ​രി​ച്ചി​ട്ടു​ണ്ടെ​ന്ന​ല്ലാ​തെ ഈ 31 ​വ​ർ​ഷ​ത്തി​ന്‍റെ ഇ​ട​യ്ക്ക് വേ​റെ ഏ​ത് കോ​ർ​പ്പ​റേ​റ്റു​ക​ളു​ടെ കൈ​യി​ൽ നി​ന്നാ​ണ് പ​ണം വാ​ങ്ങി​യി​ട്ടു​ള്ള​തെ​ന്ന് അ​വ​ർ തെ​ളി​യി​ക്ക​ണം. ചു​മ്മാ ആ​രോ​പി​ക്ക​രു​ത്.

ഇ​പ്പോ​ൾ ഇ​വ​ർ സ​മൂ​ഹ​ത്തി​നു മു​ന്നി​ൽ പി​ഷാ​ര​ടി​യു​ടെ പേ​ര് മോ​ശ​മാ​ക്കി. ഈ ​അ​നു​ഭ​വം അ​നു​ഭ​വം നാ​ളെ ‘അ​മ്മ’​യി​ലെ ആ​ർ​ക്കും വ​രാം. എ​ങ്ങ​നെ​യാ​ണോ അ​ൻ​സി​ബ​യോ​ടൊ​പ്പം ഞ​ങ്ങ​ൾ നി​ൽ​ക്കു​ന്ന​ത്, അ​തു​പോ​ലെ ത​ന്നെ പി​ഷാ​ര​ടി​യോ​ടൊ​പ്പം ഞ​ങ്ങ​ളൊ​ക്കെ​യു​ണ്ട്. ഞാ​ൻ പി​ഷാ​ര​ടി​യു​ടെ ഈ ​വോ​യി​സ് കേ​ട്ട ദി​വ​സം ത​ന്നെ വി​ളി​ച്ചി​രു​ന്നു. പ​ക്ഷേ ആ​ള് ഭ​യ​ങ്ക​ര ഡൗ​ൺ ആ​ണ്, ഫോ​ൺ എ​ടു​ത്തി​ല്ല. ഇ​ന്ന​ലെ​യും ഞാ​ൻ മെ​സേ​ജ് അ​യ​ച്ചി​ട്ടു​ണ്ട്, എ​ല്ലാ​വ​ർ​ക്കും വ​ലി​യ വി​ഷ​മ​മു​ണ്ട്.

ഇ​ത്ര​യും വ​ലി​യൊ​രു ക്രൂ​ര​ത അ​വ​ർ കാ​ണി​ക്കാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു. പി​ഷാ​ര​ടി ഒ​രു പ്ര​ശ്ന​ത്തി​ലും ഇ​ല്ലാ​യി​രു​ന്നു, ഇ​ത് ര​മ്യ​ത​യി​ൽ പ​രി​ഹ​രി​ക്കാ​ൻ വേ​ണ്ടി വ​ന്ന ഒ​രു മ​നു​ഷ്യ​നെ കു​ടു​ക്കി പൊ​തു​ജ​ന​ങ്ങ​ളു​ടെ മു​ൻ​പി​ൽ നാ​ണം​കെ​ടു​ത്തി. പി​ഷാ​ര​ടി ജ​യി​ച്ച​പ്പോ​ൾ ഉ​മ്മ കൊ​ടു​ക്കു​ന്ന പ​ട​മാ​ണ് ഇ​വ​ർ പ​ങ്കു​വെ​ച്ച​ത്, എ​ന്നി​ട്ട് തോ​ളി​ൽ കൈ ​ഇ​ട്ടു​കൊ​ണ്ട് ഇ​രു​ന്ന് ഭ​യ​ങ്ക​ര ച​തി​യ​ല്ലേ ചെ​യ്ത​ത്?

സ​ഹ​പ്ര​വ​ർ​ത്ത​ക​നെ ച​തി​ച്ച ശ്വേ​താ മേ​നോ​ന് മ​മ്മൂ​ക്ക​യും ലാ​ലേ​ട്ട​നും പി​ന്തു​ണ കൊ​ടു​ക്കു​മോ ഇ​ല്ല​യോ എ​ന്ന് അ​വ​ർ ത​ന്നെ വ്യ​ക്ത​മാ​ക്ക​ട്ടെ. പി​ഷാ​ര​ടി​യെ ഞ​ങ്ങ​ൾ​ക്കെ​ല്ലാം ന​ന്നാ​യി അ​റി​യാം. ആ​രോ​ടും മോ​ശ​മാ​യി പെ​രു​മാ​റു​ക​യോ സം​സാ​രി​ക്കു​ക​യോ ചെ​യ്യു​ന്ന ആ​ള​ല്ല പി​ഷാ​ര​ടി. പി​ഷാ​ര​ടി​യ്ക്ക് എ​ന്‍റെ പൂ​ർ​ണ പി​ന്തു​ണ​യു​ണ്ട്. " ഉ​ഷ ഹ​സീ​ന പ​റ​ഞ്ഞു.

23-05-2026

ധു​ര​ന്ധ​ർ 'റോ ​ആ​ൻ​ഡ് അ​ൺ​ദേ​ഖാ': അ​ൺ​ക​ട്ട് പ​തി​പ്പി​ലെ പു​തി​യ മാ​റ്റ​ങ്ങ​ൾ ?

ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മു​ക​ളാ​യ നെ​റ്റ്ഫ്ലി​ക്സി​ലും ജി​യോ ഹോ​ട്ട്സ്റ്റാ​റി​ലും ഒ​രേ​സ​മ​യം റി​ലീ​സ് ചെ​യ്തി​രി​ക്കു​ന്ന 'ധു​ര​ന്ധ​ർ: റോ ​ആ​ൻ​ഡ് അ​ൺ​ദേ​ഖാ' എ​ന്ന പു​തി​യ പ​തി​പ്പ് സി​നി​മാ​പ്രേ​മി​ക​ൾ​ക്കി​ട​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ടി​രി​ക്കു​ക​യാ​ണ്.

റ​ൺ​ടൈ​മി​ൽ ഒ​ടി​ടി പ​തി​പ്പി​ന് സ​മാ​ന​മാ​ണെ​ങ്കി​ലും, പ്രേ​ക്ഷ​ക​ർ​ക്ക് തി​ക​ച്ചും വ്യ​ത്യ​സ്ത​വും തീ​വ്ര​വു​മാ​യ ഒ​രു അ​നു​ഭ​വ​മാ​ണ് ഈ ​അ​ൺ​ക​ട്ട് പ​തി​പ്പ് സ​മ്മാ​നി​ക്കു​ന്ന​ത്. ഈ ​പു​തി​യ പ​തി​പ്പി​ൽ വ​ന്നി​ട്ടു​ള്ള പ്ര​ധാ​ന മാ​റ്റ​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​ണെ​ന്ന് പ​രി​ശോ​ധി​ക്കാം.

ക​ഥ​യൊ​ന്നാ​ണ്, എ​ന്നാ​ൽ മൂ​ർ​ച്ച​യേ​റി!

ആ​ദ്യം ത​ന്നെ വ്യ​ക്ത​മാ​ക്കേ​ണ്ട കാ​ര്യം, ഈ ​പു​തി​യ പ​തി​പ്പി​ൽ അ​ധി​ക​മാ​യി ഒ​രു സീ​നു​ക​ളും കൂ​ട്ടി​ച്ചേ​ർ​ത്തി​ട്ടി​ല്ല എ​ന്ന​താ​ണ്. ക​ഥ​യു​ടെ ഘ​ട​ന​യി​ലോ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ആ​ർ​ക്കു​ക​ളി​ലോ യാ​തൊ​രു മാ​റ്റ​വു​മി​ല്ല. എ​ന്നാ​ൽ ചി​ത്ര​ത്തി​ന്‍റെ വി​ഷ്വ​ൽ ടെ​ക്സ്ച​റി​ലാ​ണ് പ്ര​ധാ​ന മാ​റ്റം വ​ന്നി​രി​ക്കു​ന്ന​ത്.

ആ​ർ മാ​ധ​വ​ൻ അ​ഭി​ന​യി​ച്ച കാ​ണ്ഡ​ഹാ​ർ വി​മാ​ന അ​പ​ഹ​ര​ണ രം​ഗം ത​ന്നെ ഇ​തി​ന് മി​ക​ച്ച ഉ​ദാ​ഹ​ര​ണ​മാ​ണ്. ക​ള​ർ ഗ്രേ​ഡിം​ഗി​ലും വി​ഷ്വ​ൽ തീ​വ്ര​ത​യി​ലും വ​രു​ത്തി​യ മാ​റ്റ​ങ്ങ​ൾ കാ​ര​ണം ഈ ​രം​ഗ​ങ്ങ​ൾ കൂ​ടു​ത​ൽ ക്രൂ​ര​വും ഭ​യ​പ്പെ​ടു​ത്തു​ന്ന​തു​മാ​യി മാ​റി​യി​രി​ക്കു​ന്നു. മു​റി​വു​ക​ളും ചോ​ര​യൊ​ഴു​കു​ന്ന രം​ഗ​ങ്ങ​ളും കൂ​ടു​ത​ൽ വ്യ​ക്ത​ത​യോ​ടെ​യും തീ​ക്ഷ്ണ​ത​യോ​ടെ​യും ഇ​തി​ൽ കാ​ണാം.

ഫി​ൽ​ട്ട​ർ ചെ​യ്യാ​ത്ത സം​ഭാ​ഷ​ണ​ങ്ങ​ൾ

ഈ ​സി​നി​മ​യി​ലെ ഏ​റ്റ​വും വ​ലി​യ 'റോ' ​എ​ല​മെ​ന്‍റ് എ​ന്ന​ത് അ​തി​ലെ ഒ​ട്ടും സെ​ൻ​സ​ർ ചെ​യ്യാ​ത്ത സം​ഭാ​ഷ​ണ​ങ്ങ​ളാ​ണ്. തി​യേ​റ്റ​ർ പ​തി​പ്പി​ൽ മ്യൂ​ട്ട് ചെ​യ്യ​പ്പെ​ട്ട വ​ലി​യൊ​രു വി​ഭാ​ഗം തെ​റി​ക​ളും പ​രു​ക്ക​ൻ വാ​ക്കു​ക​ളും ഈ ​പ​തി​പ്പി​ൽ യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഹം​സ അ​ലി മ​സാ​രി ലി​യാ​രി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന രം​ഗം മു​ത​ൽ ത​ന്നെ ഈ ​മാ​റ്റം പ്ര​ക​ട​മാ​ണ്. ബാ​ബു ഡ​ക്കൈ​റ്റി​ന്‍റെ ആ​ളു​ക​ളു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ൽ രം​ഗ​ങ്ങ​ളി​ൽ ക​ഥാ​പാ​ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ഭാ​ഷ തി​ക​ച്ചും അ​ഗ്ര​സീ​വ് ആ​ണ്.

പ്രേ​ക്ഷ​ക​ർ ഇ​തി​ന​കം ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗം ക​ണ്ടു​ക​ഴി​ഞ്ഞ​തി​നാ​ൽ, ചി​ല ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ഭാ​വ​മാ​റ്റ​ങ്ങ​ൾ കൂ​ടു​ത​ൽ എ​ളു​പ്പ​ത്തി​ൽ മ​ന​സി​ലാ​ക്കാ​ൻ ഈ ​പ​തി​പ്പ് സ​ഹാ​യി​ക്കു​ന്നു​ണ്ട്. ജ​മീ​ൽ ജ​മാ​ലി​യു​ടെ നി​ശ​ബ്ദ​ത​ക​ളും നോ​ട്ട​ങ്ങ​ളും ഇ​പ്പോ​ൾ കൂ​ടു​ത​ൽ അ​ർ​ഥ​വ​ത്താ​യി തോ​ന്നു​ന്നു.

അ​തു​പോ​ലെ ഉ​സൈ​ർ ബ​ലൂ​ച്ചി​ന്‍റെ ക​ഥാ​പാ​ത്ര​വും കൂ​ടു​ത​ൽ വ​ന്യ​മാ​യി മാ​റി​യി​രി​ക്കു​ന്നു. മു​ൻ​പ് ശാ​ന്ത​നാ​യി ക​ണ്ടി​രു​ന്ന ഉ​സൈ​ർ, ഈ ​പ​തി​പ്പി​ൽ ക​ടു​ത്ത തെ​റി​വി​ളി​ക​ളി​ലൂ​ടെ ത​ന്‍റെ യ​ഥാ​ർ​ഥ സ്വ​ഭാ​വം വെ​ളി​പ്പെ​ടു​ത്തു​ന്നു. റ​ഹ്മാ​ൻ ഡ​ക്കൈ​റ്റി​ന്‍റെ മൂ​ത്ത മ​ക​ൻ മ​രി​ക്കു​ന്ന രം​ഗ​ത്തി​ൽ ഉ​സൈ​ർ പ്ര​ക​ടി​പ്പി​ക്കു​ന്ന കോ​പ​വും സ​ങ്ക​ട​വും ക​ല​ർ​ന്ന ഡ​യ​ലോ​ഗു​ക​ൾ പ്രേ​ക്ഷ​ക​രെ അ​സ്വ​സ്ഥ​രാ​ക്കു​ന്ന​താ​ണ്.

കൂ​ടു​ത​ൽ സ്വാ​ധീ​നി​ക്കു​ന്ന രം​ഗ​ങ്ങ​ൾ

മേ​ജ​ർ ഇ​ഖ്ബാ​ൽ (അ​ർ​ജു​ൻ രാം​പാ​ൽ): 26/11 ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം മേ​ജ​ർ ഇ​ഖ്ബാ​ൽ ന​ട​ത്തു​ന്ന പ്ര​സം​ഗം അ​തി​ന്‍റെ യ​ഥാ​ർ​ഥ ക്രൂ​ര​ത​യോ​ടെ ഇ​തി​ൽ കേ​ൾ​ക്കാം. സ്ത്രീ​ക​ളെ​യോ കു​ട്ടി​ക​ളെ​യോ പ്രാ​യ​മാ​യ​വ​രെ​യോ ആ​രെ​യും വെ​റു​തെ വി​ട​രു​ത് എ​ന്ന് പ​റ​യു​ന്ന ഭാ​ഗം മ്യൂ​ട്ടു​ക​ൾ ഇ​ല്ലാ​തെ വ​രു​മ്പോ​ൾ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ക​ടു​ത്ത പ്ര​ത്യ​യ​ശാ​സ്ത്രം കൂ​ടു​ത​ൽ ഭ​യ​മു​ണ​ർ​ത്തു​ന്നു.

എ​സ്പി ചൗ​ധ​രി അ​സ്ലം (സ​ഞ്ജ​യ് ദ​ത്ത്): ഈ ​അ​ൺ​ക​ട്ട് പ​തി​പ്പ് കൊ​ണ്ട് ഏ​റ്റ​വും കൂ​ടു​ത​ൽ നേ​ട്ട​മു​ണ്ടാ​യ​ത് സ​ഞ്ജ​യ് ദ​ത്തി​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​നാ​ണ്. അ​സ്ല​മി​ന്‍റെ ഇ​ൻ​ട്രോ സീ​നി​ലെ മാ​സ് ഡ​യ​ലോ​ഗു​ക​ളും തോ​ക്കു​ക​ളും ഉ​പ​യോ​ഗി​ച്ചു​ള്ള തെ​റി​വി​ളി​ക​ളും തി​യേ​റ്റ​റി​ൽ എ​ന്തു​കൊ​ണ്ട് മ്യൂ​ട്ട് ചെ​യ്യ​പ്പെ​ട്ടു എ​ന്ന് ഈ ​പ​തി​പ്പ് കാ​ണു​മ്പോ​ൾ മ​ന​സി​ലാ​കും. (എ​ങ്കി​ലും 'ബ​ലൂ​ച്' എ​ന്ന വാ​ക്ക് ഇ​പ്പോ​ഴും മ്യൂ​ട്ട് ചെ​യ്ത് ത​ന്നെ​യാ​ണ് നി​ല​നി​ർ​ത്തി​യി​രി​ക്കു​ന്ന​ത്).

റ​ഹ്മാ​ൻ ഡ​ക്കൈ​റ്റ് (അ​ക്ഷ​യ് ഖ​ന്ന): ഹം​സ​യു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ റ​ഹ്മാ​ൻ ഡ​ക്കൈ​റ്റി​ന്‍റെ ക്രൂ​ര​ത​യും അ​ഹ​ങ്കാ​ര​വും നി​റ​ഞ്ഞ ഡ​യ​ലോ​ഗു​ക​ൾ കൂ​ടു​ത​ൽ വ്യ​ക്ത​മാ​ണ്. ക്ലൈ​മാ​ക്സി​ൽ എ​സ്പി അ​സ്ല​മും റ​ഹ്മാ​നും ത​മ്മി​ലു​ള്ള ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ പോ​രാ​ട്ടം പ്രേ​ക്ഷ​ക​രെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തും.

ചു​രു​ക്ക​ത്തി​ൽ, 'ധു​ര​ന്ധ​ർ: റോ ​ആ​ൻ​ഡ് അ​ൺ​ദേ​ഖാ' എ​ന്ന​ത് തി​ക​ച്ചും പു​തി​യൊ​രു സി​നി​മ​യ​ല്ല, മ​റി​ച്ച് മു​ൻ​പ് സെ​ൻ​സ​ർ ചെ​യ്യ​പ്പെ​ട്ട​തും മ്യൂ​ട്ട് ചെ​യ്യ​പ്പെ​ട്ട​തു​മാ​യ യ​ഥാ​ർ​ഥ ശ​ബ്ദ​ങ്ങ​ളെ​യും തീ​വ്ര​ത​യെ​യും പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ൽ തു​റ​ന്നു കാ​ട്ടു​ന്ന ഒ​രു മി​ക​ച്ച അ​ൺ​ക​ട്ട് പ​തി​പ്പാ​ണ്.

02-07-2026

പു​തി​യ കാ​ല​ത്തെ അ​ഭി​നേ​താ​ക്ക​ൾ ഭാ​ഗ്യ​വാ​ന്മാർ: ക​രി​ഷ്മ ക​പു​ർ

ബോ​ളി​വു​ഡി​ന്‍റെ പ്രി​യ​താ​രം ക​രി​ഷ്മ ക​പു​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ക്രൈം ​ത്രി​ല്ല​ർ വെ​ബ് സീ​രീ​സ്, ബ്രൗ​ൺ പ്ര​മു​ഖ ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മാ​യ സീ5-ൽ സ്ട്രീമിംഗ് ആരംഭിച്ചു. സി​റ്റി ഓ​ഫ് ഡെ​ത്ത് എ​ന്ന നോവലിനെ ആ​സ്പ​ദ​മാ​ക്കി അ​ഭി​ന​യ് ദേ​വ് സം​വി​ധാ​നം ചെ​യ്ത സീ​രീ​സി​ൽ റീ​ത്ത ബ്രൗ​ൺ എ​ന്ന കൊ​ൽ​ക്കൊത്തക്കാ​രി​യാ​യ വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യുടെ കഥാപാത്രമാണ് ക​രി​ഷ്മ കൈകാര്യം ചെയ്യുന്നത്.

ദീ​ർ​ഘ​നാ​ളു​ക​ൾ​ക്കുശേ​ഷം കാമ​റ​യ്ക്ക് മു​ന്നി​ലെ​ത്തി​യ ത​ന്‍റെ പു​തി​യ ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ചും ക​രി​യ​റി​ലെ മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ചും ക​രി​ഷ്മ ക​പു​ർ നിരവധി വിശേഷങ്ങൾ ആരാധകരുമായി പങ്കുവച്ചു. സീ​രീ​സി​ൽ വ​ള​രെ കു​റ​ച്ച് മാ​ത്രം സം​സാ​രി​ക്കു​ന്ന, എ​ന്നാ​ൽ ഉ​ള്ളി​ൽ വ​ലി​യൊ​രു വി​ഷാ​ദ​വും വൈ​കാ​രി​ക ഭാ​ര​വും പേ​റു​ന്ന ക​ഥാ​പാ​ത്ര​മാ​ണ് റീ​ത്തയെന്ന് കരിഷ്മ പറഞ്ഞു:
റീ​ത്ത​യു​ടെ ശ​രീ​ര​ഭാ​ഷ എ​ങ്ങ​നെ​യാ​യി​രി​ക്ക​ണം, അ​വ​ൾ അ​നു​ഭ​വി​ക്കു​ന്ന മാ​ന​സി​ക സ​മ്മ​ർദം എ​ങ്ങ​നെ പ്ര​തി​ഫ​ലി​ക്ക​ണം എ​ന്ന​തി​നെ​ക്കു​റി​ച്ച് സം​വി​ധാ​യ​ക​ൻ അ​ഭി​ന​യ് ദേ​വു​മാ​യി ഒ​ട്ടേ​റെ ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്നു. അ​ധി​കം സം​സാ​രി​ച്ചി​ല്ലെ​ങ്കി​ലും അ​വ​ളു​ടെ വേ​ദ​ന പ്രേ​ക്ഷ​ക​ർ​ക്ക് അ​നു​ഭ​വ​പ്പെ​ടും.

ത​നി​ക്ക് പൂ​ർ​ണ തൃ​പ്തി ന​ൽ​കു​ന്ന​തും വ്യ​ത്യ​സ്ത​വു​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ൾ മാ​ത്ര​മേ ഇ​നി ചെ​യ്യൂ എ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു. മഹാനഗരത്തിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ങ്ങി​യ ഈ ​സീ​രീ​സി​ലെ അ​ഭി​ന​യം ഏ​റെ ആ​സ്വ​ദി​ച്ചു. അഭിനയ​ലോ​ക​ത്തേ​ക്ക് എ​ത്തി​യി​ട്ട് 35 വ​ർ​ഷം പി​ന്നി​ടു​ക​യാ​ണ്. കരിയറിലെ തു​ട​ക്ക​കാ​ല​ത്തെ അ​പേ​ക്ഷി​ച്ച് സി​നി​മാ നി​ർ​മാ​ണ രം​ഗ​ത്ത് വ​ലി​യ മാ​റ്റ​ങ്ങ​ൾ വ​ന്നു. പ​ണ്ടൊ​ക്കെ കൃ​ത്യ​മാ​യ തി​ര​ക്ക​ഥ പോ​ലു​മി​ല്ലാ​തെ​യാ​ണ് അ​ഭി​ന​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ന്ന് ചി​ത്രീ​ക​ര​ണ​ത്തി​ന് മു​ൻ​പ് വ​ലി​യ രീ​തി​യി​ലു​ള്ള വ​ർ​ക്ക്‌​ഷോ​പ്പു​ക​ളും മു​ന്നൊ​രു​ക്ക​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ടെന്നും കരിഷ്മ കൂട്ടിച്ചേർത്തു.

ഹി​ന്ദി സി​നി​മ​ക​ളി​ലും സീ​രീ​സു​ക​ളി​ലും അ​ധി​കം കാ​ണാ​ത്ത കൊൽക്കത്ത​യു​ടെ യ​ഥാ​ർ​ഥ അ​ന്ത​രീ​ക്ഷ​മാ​ണ് ബ്രൗ​ണി​ൽ ദൃ​ശ്യാ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. പു​സ്ത​ക​ത്തി​ന്‍റെ പേ​ര് സൂ​ചി​പ്പി​ക്കു​ന്ന​ത് പോ​ലെ ന​ഗ​ര​ത്തി​നു വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്നും, ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് മു​ൻ​പേ പ്രേ​ക്ഷ​ക​രോ​ടു സം​സാ​രി​ക്കു​ന്ന​ത് കൊൽക്കത്ത ന​ഗ​ര​മാ​യി​രി​ക്കു​മെ​ന്നും സം​വി​ധാ​യ​ക​ൻ അ​ഭി​ന​യ് ദേ​വ് പ​റ​ഞ്ഞു.

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

06-07-2026

ക​രു​ത​ലി​ന്‍റെ ക​ര​ങ്ങ​ൾ നീ​ട്ടി മ​ല​യാ​ളി ന​ഴ്സ്; ബോ​ധ​ര​ഹി​ത​യാ​യ യാ​ത്ര​ക്കാ​രി​ക്ക് തു​ണ​യാ​യി പൂ​ജ രാ​ജ​കു​മാ​ര​ൻ

ദു​ബാ​യി: ദു​ബാ​യി - തി​രു​വ​ന​ന്ത​പു​രം എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ വ​ച്ച് സ​ഹ​യാ​ത്ര​ക്കാ​രി​ക്കു​ണ്ടാ​യ മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി കൈ​കാ​ര്യം ചെ​യ്ത് കൈ​യ​ടി നേ​ടി​യി​രി​ക്കു​ക​യാ​ണ് റാ​സ​ൽ​ഖൈ​മ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​യ കൊ​ല്ലം പ​ര​വൂ​ർ സ്വ​ദേ​ശി​നി പൂ​ജ രാ​ജ​കു​മാ​ര​ൻ.

ഈ ​മാ​സം ഒ​ന്നി​ന് രാ​ത്രി 7.50ന് ​ദു​ബാ​യി​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ട ഐ​എ​ക്സ് 530 വി​മാ​നം ടേ​ക്ക് ഓ​ഫ് ചെ​യ്ത് മി​നി​റ്റു​ക​ൾ​ക്ക​ക​മാ​ണ് സം​ഭ​വം. വി​മാ​ന​ത്തി​ൽ ഡോ​ക്‌​ട​റോ ന​ഴ്സോ ഉ​ണ്ടെ​ങ്കി​ൽ ഉ​ട​ൻ അ​റി​യി​ക്കു​ക എ​ന്ന കാ​ബി​ൻ ക്രൂ​വി​ന്‍റെ അ​നൗ​ൺ​സ്മെ​ന്‍റ് കേ​ട്ട​യു​ട​ൻ അ​വ​ധി​ക്ക് നാ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന പൂ​ജ ഓ​ടി​യെ​ത്തി.

ദു​ബാ​യി​യി​ൽ ചി​കി​ത്സ ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഒ​രു യാ​ത്ര​ക്കാ​രി​യാ​ണ് ക​ടു​ത്ത ക്ഷീ​ണ​ത്തെ തു​ട​ർ​ന്ന് ബോ​ധ​ര​ഹി​ത​യാ​കു​ന്ന അ​വ​സ്ഥ​യി​ലെ​ത്തി​യ​ത്. ഭ​യം മൂ​ത്ത് വി​റ​യ്ക്കാ​ൻ തു​ട​ങ്ങി​യ യാ​ത്ര​ക്കാ​രി​ക്ക് പൂ​ജ ഉ​ട​ൻ പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കി.

വെ​ള്ളം കു​ടി​പ്പി​ക്കു​ക​യും കൈ​ക​ൾ തി​രു​മ്മി ചൂ​ടാ​ക്കി ന​ൽ​കു​ക​യും ചെ​യ്തു. മാ​ന​സി​ക​മാ​യി ധൈ​ര്യം പ​ക​രാ​നും പൂ​ജ ശ്ര​ദ്ധി​ച്ചു.

ആ​ശ​ങ്ക​യി​ലാ​യ സീ​നി​യ​ർ കാ​ബി​ൻ ക്രൂ ​വി​മാ​നം അ​ടു​ത്ത വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ക്ക​ണോ എ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ, ത​ന്‍റെ അ​ഞ്ച് വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​ത്തി​ന്‍റെ ബ​ല​ത്തി​ൽ പൂ​ജ വേ​ണ്ടെ​ന്ന് ഉ​റ​പ്പി​ച്ച് പ​റ​ഞ്ഞു.

ടെ​ൻ​ഷ​ൻ മൂ​ല​മു​ണ്ടാ​യ പ്ര​ശ്ന​മാ​ണെ​ന്നും യാ​ത്ര​ക്കാ​രി ഇ​പ്പോ​ൾ സു​ര​ക്ഷി​ത​യാ​ണെ​ന്നും പൂ​ജ അ​റി​യി​ച്ചു. വി​മാ​നം പി​റ്റേ​ന്ന് പു​ല​ർ​ച്ചെ 1.30ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തു​ന്ന​ത് വ​രെ സ​ഹ​യാ​ത്ര​ക്കാ​രി​ക്ക് വേ​ണ്ട പ​രി​ച്ച​ര​ണം പൂ​ജ കൃ​ത്യ​മാ​യി ന​ൽ​കി.

സൗ​ദി​യി​ലെ ന​ജ്റാ​നി​ൽ മൂ​ന്ന് വ​ർ​ഷ​വും ജി​ദ്ദ​യി​ൽ ഒ​രു വ​ർ​ഷ​വും ജോ​ലി ചെ​യ്ത പൂ​ജ ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റ് 22നാ​ണ് റാ​സ​ൽ​ഖൈ​മ ആ​ശു​പ​ത്രി​യി​ൽ ചേ​ർ​ന്ന​ത്. വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ നാ​ട്ടി​ൽ പോ​കാ​റു​ണ്ടെ​ങ്കി​ലും ഇ​ത്ത​ര​മൊ​രു അ​നു​ഭ​വം ആ​ദ്യ​മാ​ണെന്ന് പൂ​ജ പ​റ​യു​ന്നു.

രാ​ജ​കു​മാ​ര​ൻ - സു​ഷ​മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ പൂ​ജ​യ്ക്ക് യു​വാ​ൻ എ​ന്നൊ​രു മ​ക​നു​ണ്ട്. വി​മാ​ന ക​മ്പ​നി അ​ധി​കൃ​ത​രും സ​ഹ​യാ​ത്രി​ക​രും പൂ​ജ​യു​ടെ സേ​വ​ന​ത്തെ അ​ഭി​ന​ന്ദി​ച്ചു.

06-07-2026

ക​രു​ത​ലി​ന്‍റെ ക​ര​ങ്ങ​ൾ നീ​ട്ടി മ​ല​യാ​ളി ന​ഴ്സ്; ബോ​ധ​ര​ഹി​ത​യാ​യ യാ​ത്ര​ക്കാ​രി​ക്ക് തു​ണ​യാ​യി പൂ​ജ രാ​ജ​കു​മാ​ര​ൻ

ദു​ബാ​യി: ദു​ബാ​യി - തി​രു​വ​ന​ന്ത​പു​രം എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ വ​ച്ച് സ​ഹ​യാ​ത്ര​ക്കാ​രി​ക്കു​ണ്ടാ​യ മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി കൈ​കാ​ര്യം ചെ​യ്ത് കൈ​യ​ടി നേ​ടി​യി​രി​ക്കു​ക​യാ​ണ് റാ​സ​ൽ​ഖൈ​മ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​യ കൊ​ല്ലം പ​ര​വൂ​ർ സ്വ​ദേ​ശി​നി പൂ​ജ രാ​ജ​കു​മാ​ര​ൻ.

ഈ ​മാ​സം ഒ​ന്നി​ന് രാ​ത്രി 7.50ന് ​ദു​ബാ​യി​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ട ഐ​എ​ക്സ് 530 വി​മാ​നം ടേ​ക്ക് ഓ​ഫ് ചെ​യ്ത് മി​നി​റ്റു​ക​ൾ​ക്ക​ക​മാ​ണ് സം​ഭ​വം. വി​മാ​ന​ത്തി​ൽ ഡോ​ക്‌​ട​റോ ന​ഴ്സോ ഉ​ണ്ടെ​ങ്കി​ൽ ഉ​ട​ൻ അ​റി​യി​ക്കു​ക എ​ന്ന കാ​ബി​ൻ ക്രൂ​വി​ന്‍റെ അ​നൗ​ൺ​സ്മെ​ന്‍റ് കേ​ട്ട​യു​ട​ൻ അ​വ​ധി​ക്ക് നാ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന പൂ​ജ ഓ​ടി​യെ​ത്തി.

ദു​ബാ​യി​യി​ൽ ചി​കി​ത്സ ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഒ​രു യാ​ത്ര​ക്കാ​രി​യാ​ണ് ക​ടു​ത്ത ക്ഷീ​ണ​ത്തെ തു​ട​ർ​ന്ന് ബോ​ധ​ര​ഹി​ത​യാ​കു​ന്ന അ​വ​സ്ഥ​യി​ലെ​ത്തി​യ​ത്. ഭ​യം മൂ​ത്ത് വി​റ​യ്ക്കാ​ൻ തു​ട​ങ്ങി​യ യാ​ത്ര​ക്കാ​രി​ക്ക് പൂ​ജ ഉ​ട​ൻ പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കി.

വെ​ള്ളം കു​ടി​പ്പി​ക്കു​ക​യും കൈ​ക​ൾ തി​രു​മ്മി ചൂ​ടാ​ക്കി ന​ൽ​കു​ക​യും ചെ​യ്തു. മാ​ന​സി​ക​മാ​യി ധൈ​ര്യം പ​ക​രാ​നും പൂ​ജ ശ്ര​ദ്ധി​ച്ചു.

ആ​ശ​ങ്ക​യി​ലാ​യ സീ​നി​യ​ർ കാ​ബി​ൻ ക്രൂ ​വി​മാ​നം അ​ടു​ത്ത വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ക്ക​ണോ എ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ, ത​ന്‍റെ അ​ഞ്ച് വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​ത്തി​ന്‍റെ ബ​ല​ത്തി​ൽ പൂ​ജ വേ​ണ്ടെ​ന്ന് ഉ​റ​പ്പി​ച്ച് പ​റ​ഞ്ഞു.

ടെ​ൻ​ഷ​ൻ മൂ​ല​മു​ണ്ടാ​യ പ്ര​ശ്ന​മാ​ണെ​ന്നും യാ​ത്ര​ക്കാ​രി ഇ​പ്പോ​ൾ സു​ര​ക്ഷി​ത​യാ​ണെ​ന്നും പൂ​ജ അ​റി​യി​ച്ചു. വി​മാ​നം പി​റ്റേ​ന്ന് പു​ല​ർ​ച്ചെ 1.30ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തു​ന്ന​ത് വ​രെ സ​ഹ​യാ​ത്ര​ക്കാ​രി​ക്ക് വേ​ണ്ട പ​രി​ച്ച​ര​ണം പൂ​ജ കൃ​ത്യ​മാ​യി ന​ൽ​കി.

സൗ​ദി​യി​ലെ ന​ജ്റാ​നി​ൽ മൂ​ന്ന് വ​ർ​ഷ​വും ജി​ദ്ദ​യി​ൽ ഒ​രു വ​ർ​ഷ​വും ജോ​ലി ചെ​യ്ത പൂ​ജ ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റ് 22നാ​ണ് റാ​സ​ൽ​ഖൈ​മ ആ​ശു​പ​ത്രി​യി​ൽ ചേ​ർ​ന്ന​ത്. വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ നാ​ട്ടി​ൽ പോ​കാ​റു​ണ്ടെ​ങ്കി​ലും ഇ​ത്ത​ര​മൊ​രു അ​നു​ഭ​വം ആ​ദ്യ​മാ​ണെന്ന് പൂ​ജ പ​റ​യു​ന്നു.

രാ​ജ​കു​മാ​ര​ൻ - സു​ഷ​മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ പൂ​ജ​യ്ക്ക് യു​വാ​ൻ എ​ന്നൊ​രു മ​ക​നു​ണ്ട്. വി​മാ​ന ക​മ്പ​നി അ​ധി​കൃ​ത​രും സ​ഹ​യാ​ത്രി​ക​രും പൂ​ജ​യു​ടെ സേ​വ​ന​ത്തെ അ​ഭി​ന​ന്ദി​ച്ചു.

15-05-2026

ടാ​ൻ​സാ​നി​യ​യി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു

ഡോഡോമ: ആ​ഫ്രി​ക്ക​യി​ലെ ടാ​ൻ​സാ​നി​യ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. തൃശൂർ പോർക്കുളം പ​ള്ളി​ക്ക​ര വീ​ട്ടി​ൽ പ​രേ​ത​നാ​യ ജ​യ​രാ​ജ​ന്‍റെ മ​ക​ൻ തേ​ജ​സ് (ക​ണ്ണ​ൻ - 30) ആണ് മ​രി​ച്ചത്.

സം​സ്കാ​രം ന‌ടത്തി. ഈ മാസം എട്ടിന് ​ടാ​ൻ​സാ​നി​യ​യി​ലെ ഇ​റി​ഗ മേ​ഖ​ല​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തേ​ജ​സ് സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സി​ൽ ലോ​റി വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ തേ​ജ​സി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു. വാ​ഹ​നാ​പ​ക​ട​ത്തി​ൽ തേ​ജ​സി​നൊ​പ്പം മ​റ്റു രാ​ജ്യ​ക്കാ​രാ​യ നാല് പേ​ർ കൂ​ടി മ​രി​ച്ചി​രു​ന്നു.

10 വ​ർ​ഷ​മാ​യി തേ​ജ​സ് ടാ​ൻ​സാ​നി​യ​യി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. അ​മ്മ: ഷീ​ബ. സ​ഹോ​ദ​രി: ശ്രീ​ല​ക്ഷ്മി.

06-07-2026

2028 പി​സി​എ​ൻ​എ​കെ​യ്ക്ക് ഒ​ക്‌​ല​ഹോ​മ വേ​ദി​യാ​കും

ഒ​ക്‌​ല​ഹോ​മ: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി പെ​ന്തെ​ക്കോ​സ്ത് കൂ​ട്ടാ​യ്മ​ക​ളു​ടെ ആ​ത്മീ​യ മ​ഹാ​സം​ഗ​മ​മാ​യ പെ​ന്തെ​ക്കോ​സ്റ്റ​ൽ കോ​ൺ​ഫ​റ​ൻ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ കേ​ര​ളൈ​റ്റ്സ്, പി​സി​എ​ൻ​എ​കെ​യു​ടെ 41-ാമ​ത് മ​ഹാ​സ​മ്മേ​ള​നം 2028 ജൂ​ൺ 29 മു​ത​ൽ ജൂ​ലൈ ര​ണ്ട് വ​രെ അ​മേ​രി​ക്ക​യി​ലെ ഒ​ക്‌​ല​ഹോ​മ​യി​ൽ ന​ട​ക്കും.

"Rooted in Faith - United in Spirit' എ​ന്ന​താ​ണ് സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​മേ​യം. ഇ​തി​ന്‍റെ മ​ല​യാ​ളം "വി​ശ്വാ​സ​ത്തി​ൽ വേ​രൂ​ന്നി - ആ​ത്മാ​വി​ൽ ഒ​ന്നാ​യി' എ​ന്നാ​ണ്. ഷി​ക്കാ​ഗോ​യി​ൽ ന​ട​ന്ന പി​സി​എ​ൻ​എ​കെ ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ 2028-ലെ ​ദേ​ശീ​യ മ​ഹാ​സ​മ്മേ​ള​ന​ത്തി​നാ​യു​ള്ള പ്രാ​ഥ​മി​ക ദേ​ശീ​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

പാ​സ്റ്റ​ർ തേ​ജ​സ് തോ​മ​സി​നെ നാ​ഷ​ണ​ൽ ക​ൺ​വീ​ന​റാ​യും, ബി​നോ​യ് ഫി​ലി​പ്പ് ക​രു​മാ​ങ്ക​ലി​നെ നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​യാ​യും നി​ബു വെ​ള്ള​വ​ന്താ​ന​ത്തെ നാ​ഷ​ണ​ൽ ട്ര​ഷ​റ​റാ​യും പാ​സ്റ്റ​ർ ഡെ​വി​ൻ ഡാ​നി​യേ​ലി​നെ ഇം​ഗ്ലീ​ഷ് കോ​ഓ​ർ​ഡി​നേ​റ്റ​റാ​യും ഡോ. ​ഗ്രേ​സ് ഗീ​വ​ർ​ഗീ​സി​നെ ലേ​ഡീ​സ് കോ​ഓ​ർ​ഡി​നേ​റ്റ​റാ​യും, സാം ​തോ​മ​സി​നെ ജ​ന​റ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യും, പാ​സ്റ്റ​ർ മാ​ത്യു സാ​മു​വ​ലി​നെ പ്ര​യ​ർ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യും ഷെ​റി കെ. ​ജോ​ർ​ജി​നെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് കോ​ഓ​ർ​ഡി​നേ​റ്റ​റാ​യും ഫി​ന്നി രാ​ജു ഹൂ​സ്റ്റ​ണി​നെ നാ​ഷ​ണ​ൽ മീ​ഡി​യ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

വി​പു​ല​മാ​യ ദേ​ശീ​യ ക​മ്മി​റ്റി​യും ഒ​ക്‌​ല​ഹോ​മ ലോ​ക്ക​ൽ സം​ഘാ​ട​ക സ​മി​തി​യും വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ളും പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

വ​ട​ക്കേ അ​മേ​രി​ക്ക​യു​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന നാ​ല് ദി​വ​സ​ത്തെ മ​ഹാ​സ​മ്മേ​ള​ന​ത്തി​ൽ ആ​ത്മീ​യ സ​ന്ദേ​ശ​ങ്ങ​ൾ, പൊ​തു​സ​മ്മേ​ള​ന​ങ്ങ​ൾ, ആ​രാ​ധ​ന, സം​ഗീ​ത​ശു​ശ്രൂ​ഷ​ക​ൾ, കു​ടും​ബ​സം​ഗ​മം, വ​നി​താ സ​മ്മേ​ള​നം, യു​വ​ജ​ന-​കു​ട്ടി​ക​ളു​ടെ പ്ര​ത്യേ​ക സ​മ്മേ​ള​ന​ങ്ങ​ൾ തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന ആ​ത്മീ​യ പ​രി​പാ​ടി​ക​ൾ ന​ട​ക്കും. വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി പെ​ന്തെ​ക്കോ​സ്ത് വി​ശ്വാ​സ സ​മൂ​ഹ​ത്തി​ന്റെ ഏ​റ്റ​വും വ​ലി​യ ആ​ത്മീ​യ സം​ഗ​മ​ങ്ങ​ളി​ലൊ​ന്നാ​യി ഈ ​മ​ഹാ​സ​മ്മേ​ള​നം മാ​റു​മെ​ന്ന് സം​ഘാ​ട​ക​ർ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

06-07-2026

ജ​ർ​മ​നി​യി​ലെ കേ​ര​ള ല​ത്തീ​ൻ ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന്‍റെ കു​ടും​ബ​സം​ഗ​മം "ഒ​പ്പം' ബിം​ഗ​നി​ൽ ന​ട​ത്തി

ബിം​ഗ​ൻ (ജ​ർ​മ​നി): ജ​ർ​മ​നി​യി​ലെ പ്ര​വാ​സി ല​ത്തീ​ൻ ക​ത്തോ​ലി​ക്കാ വി​ശ്വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ "ഒ​പ്പം' കു​ടും​ബ​സം​ഗ​മം ബിം​ഗ​നി​ൽ ഭ​ക്തി​നി​ർ​ഭ​ര​വും സൗ​ഹൃ​ദ​പൂ​ർണവു​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ വി​ജ​യ​ക​ര​മാ​യി സ​മാ​പി​ച്ചു. ജ​ർ​ണ​നി​യു​ടെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ നി​ന്നും പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​മാ​യി അ​റു​പ​തി​ല​ധി​കം വി​ശ്വാ​സി​ക​ളാ​ണ് സം​ഗ​മ​ത്തി​ൽ ഒ​ത്തു​ചേ​ർ​ന്ന​ത്.

ആ​ത്മീ​യ ചൈ​ത​ന്യ​വും പ​ര​സ്പ​ര സ്നേ​ഹ​വും പ​ങ്കു​വ​ച്ച ഈ ​സം​ഗ​മ​ത്തി​ൽ എട്ട് വൈ​ദി​ക​രും 15 സ​ന്യാ​സി​നി​മാ​രും സ​ജീ​വ സാ​ന്നി​ധ്യ​മാ​യി. മു​തി​ർ​ന്ന​വ​രും യു​വ​ജ​ന​ങ്ങ​ളും കു​ട്ടി​ക​ളും ഒ​രു​പോ​ലെ ആ​വേ​ശ​ത്തോ​ടെ പ​ങ്കെ​ടു​ത്ത​ത് പ​രി​പാ​ടി​ക്ക് കൂ​ടു​ത​ൽ ഐ​ക്യ​വും ഉ​ണ​ർ​വ്വും പ​ക​ർ​ന്നു.

ആ​ത്മീ​യ ചൈ​ത​ന്യ​വും ക​മ്മ്യൂ​ണി​റ്റി ബോ​ണ്ടും

വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. തു​ട​ർ​ന്ന് ന​ട​ന്ന പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ൾ, ആ​ത്മീ​യ പ​ങ്കു​വയ്ക്ക​ലു​ക​ൾ, കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ബൈ​ബി​ൾ ക്വി​സ്, വി​വി​ധ ക​ലാ-​കാ​യി​ക പ​രി​പാ​ടി​ക​ൾ എ​ന്നി​വ സം​ഗ​മ​ത്തി​ന് മാ​റ്റ് കൂ​ട്ടി.

 

04-07-2026

ഇ​സ​ബെ​ൽ മേ​രി തോ​മ​സ് അ​വാ​ർ​ഡ് ഹി​മ ഹാ​പ്പിക്ക്

കാ​ൻ​ബ​റ: സീ​റോ​മ​ല​ബാ​ർ മെ​ൽ​ബ​ൺ രൂ​പ​ത കാ​ൻ​ബ​റ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ഇ​ട​വ​ക​യി​ലെ സെ​ന്‍റ് മേ​രീ​സ് ഫാ​മി​ലി യൂ​ണി​റ്റ് സം​ഘ​ടി​പ്പി​ച്ച ഇ​സ​ബെ​ൽ മേ​രി തോ​മ​സ് മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ് സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ പ​ള്ളി​യി​ൽ വ​ച്ച് ന​ൽ​കു​ക​യു​ണ്ടാ​യി.

പ​ന്ത്ര​ണ്ടാം ക്ലാ​സി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്ക് ല​ഭി​ക്കു​ന്ന സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ക​മ്യൂ​ണി​റ്റി​യി​ലെ കു​ട്ടി​ക്കാ​ണ് ഈ ​അ​വാ​ർ​ഡ് ന​ൽ​കു​ന്ന​ത്. ഹി​മ ഹാ​പ്പി പൈ​ന​ട​ത്താ​ണ് ഈ ​അ​വാ​ർ​ഡി​ന് അ​ർ​ഹ​യാ​യ​ത്.

സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ഇ​ട​വ​ക വി​കാ​രി ഫാ. ബി​നീ​ഷ് ന​രി​മ​റ്റ​ത്തി​ൽ പു​തു​താ​യി ചു​മ​ത​ല ഏ​ൽ​ക്കു​ന്ന ഫാ​. ടി​ജോ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​വാ​ർ​ഡ് ന​ൽ​കി.

അ​ങ്ക​മാ​ലി ക​റു​കു​റ്റി മൂ​ന്നാം​പ​റ​മ്പ് പൈ​ന​ട​ത്തു ഹാ​പ്പി - മി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ഹി​മ. ഓ​സ്‌​ട്രേ​ലി​യ​ൻ നാ​ഷ​ണ​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ഡ​ബി​ൾ ഡി​ഗ്രി ചെ​യ്യു​ന്ന​തി​നോ​ടൊ​പ്പം ഓ​സ്‌​ട്രേ​ലി​യ​ൻ പ​ബ്ലി​ക് സ​ർ​വീ​സി​ലും ഹി​മ ജോ​ലി ചെ​യ്യു​ന്നു.

04-07-2026

ഗു​ഡ്ഗാ​വ് ഭ​ദ്രാ​സ​ന​ത്തി​ൽ ല​ഹ​രി​വി​രു​ദ്ധ പ്ര​ചാ​ര​ണം ന​ട​ത്തി

ഭോ​പ്പാ​ൽ: മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ ഗു​ഡ്ഗാ​വ് ഭ​ദ്രാ​സ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ദ്രാ​സ​ന​ത​ല ല​ഹ​രി​വി​രു​ദ്ധ പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്കം. ഭോ​പ്പാ​ൽ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ദ​ദ്രാ​സ​ന പ്ര​സി​ഡ​ന്‍റ് റെ​ജി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫാ. ​ചാ​ൾ​സ് വി​ൽ​സ​ൻ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. ഭോ​പ്പാ​ൽ വൈ​ദി​ക ജി​ല്ല വി​കാ​രി ജ​ന​റ​ൽ ഫാ. ​വി​ശാ​ഖ് സ്ക​റി​യ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ദ​ദ്രാ​സ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി ജോ​ൺ ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

ഗു​ഡ്ഗാ​വ് ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ബാ​ർ-​ഈ​ത്തോ-​കാ​ശി​റോ (സ​ഭ​യു​ടെ ഉ​ത്സാ​ഹി​യാ​യ പു​ത്ര​ൻ) പ​ദ​വി​ക്ക് അ​ർ​ഹ​നാ​യ എ​ൻ.​സി. ഫി​ലി​പ്പി​നെ ആ​ദ​രി​ച്ചു. പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭ​ദ്രാ​സ​ന പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സാ​ബു സാ​മു​വേ​ലി​നെ ച​ട​ങ്ങി​ൽ അ​ഭി​ന​ന്ദി​ച്ചു.

ച​ട​ങ്ങി​ൽ ഭോ​പ്പാ​ൽ റീ​ജ​ണി​ലെ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ കു​ട്ടി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും ഫ​ല​ക​വും ന​ൽ​കി ആ​ദ​രി​ച്ചു. ന​വം​ബ​ർ ഒമ്പത്, 10 തീ​യ​തി​ക​ളി​ൽ ഭോ​പ്പാ​ൽ സെ​ന്‍റ് തോ​മ​സ് സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ഭ​ദ്രാ​സ​ന ജ​ന​റ​ൽ ക​ൺ​വ​ൻ​ഷ​ൻ സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് എം​സി​എ ഭ​ദ്രാ​സ​ന പ്ര​സി​ഡ​ന്‍റ് അ​വ​ലോ​ക​നം ന​ട​ത്തു​ക​യും വി​വി​ധ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ക്കു​ക​യും ചെ​യ്തു.

ഭോ​പ്പാ​ൽ റീ​ജ​ൺ പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി കെ.​ഒ. സ്റ്റീ​ഫ​ൻ, ഇ​പി​സി സെ​ക്ര​ട്ട​റി സാ​ബു സാ​മു​വ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എം​സി​എ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ലി​സി സ്റ്റീ​ഫ​ൻ സ്വാ​ഗ​ത​വും മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗം വൈ. ​ഷാ​ജി ന​ന്ദി​യും പ​റ​ഞ്ഞു.

ല​ഹ​രി​വി​രു​ദ്ധ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഭ​ദ്രാ​സ​ന​ത്തി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ലും ല​ഹ​രി​യു​ടെ ദൂ​ഷ്യ​വ​ശ​ങ്ങ​ളെ സം​ബ​ന്ധി​ച്ച ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റു​ക​ളും ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ​യും ന​ട​ത്തി.

30-04-2026

മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥി ബം​ഗ​ളൂ​രു​വി​ൽ മരിച്ചനി​ല​യി​ൽ

ബം​ഗ​ളൂ​രു: മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥി ഹോ​സ്റ്റ​ൽ മു​റി​യി​ൽ മ​രി​ച്ചനി​ല​യി​ൽ. അ​രു​വി​ക്ക​ര സ്വ​ദേ​ശി ആ​ദി​ത്യ​ന്‍ (19) ആ​ണ് മ​രി​ച്ച​ത്. ബം​ഗ​ളൂ​രു ബി​ടി​എ​ല്‍ സ്‌​കൂ​ള്‍ ഓ​ഫ് ന​ഴ്‌​സിം​ഗി​ലെ ര​ണ്ടാം വ​ര്‍​ഷ ബി​എ​സ്‌​സി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയാണ്.

ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് ആ​യി​രു​ന്നു ആ​ദി​ത്യ​നെ മരിച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. നാ​ല് പേ​രു​ള്ള റൂ​മി​ലാ​ണ് ആ​ദി​ത്യ​ന്‍ താ​മ​സി​ച്ചി​രു​ന്ന​ത്. ഒ​പ്പ​മു​ള്ള​വ​ർ കോ​ള​ജി​ൽ നി​ന്ന് തി​രി​കെ എ​ത്തി​യ​പ്പോ​ഴാ​ണ് ആ​ദി​ത്യ​നെ തൂ​ങ്ങി മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​തേ തു​ട​ർ​ന്ന് കോ​ള​ജ് അ​ധി​കൃ​ത​ർ ആ​ദി​ത്യ​ന്‍റെ കു​ടും​ബ​ത്തെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കു​ടും​ബം ബം​ഗ​ളൂ​രു​വി​ലെ​ത്തി​യി​ട്ടു​ണ്ട്. പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്ക് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

06-07-2026

എലിപ്പനി: കരുതൽ വേണം‌

എ​ലി​പ്പ​നി

മൃ​ഗ മൂ​ത്ര​ത്തി​ലൂ​ടെ​യോ ഇ​വ ക​ല​ർ​ന്ന വെ​ള്ള​ത്തി​ലൂ​ടെ​യോ ആണ് എ​ലി​പ്പ​നി പ​ക​രു​ന്ന​ത്. ക​ര​ണ്ടു തി​ന്നു​ന്ന ജീ​വി​ക​ളാ​ണ് ഈ ​രോ​ഗം പ്ര​ധാ​ന​മാ​യും പ​ര​ത്തു​ന്ന​ത്. മ​നു​ഷ്യ​രു​ടെ തൊ​ലി, ക​ണ്ണ്, വാ​യ്, മൂ​ക്ക്, യോ​നി എ​ന്നി​വ​യി​ലു​ള്ള മു​റി​വു​ക​ളി​ലൂ​ടെ ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ച്ച് രോ​ഗം പ​ര​ത്തു​ന്നു.

* ജ​ല​ദോ​ഷം, പ​നി, വി​റ​യ​ൽ, ക്ഷീ​ണം, ത​ല​വേ​ദ​ന എ​ന്നി​വ​യുണ്ടാകുന്നു. ഹൃ​ദ​യം, ക​ര​ൾ, വൃ​ക്ക, ത​ല​ച്ചോ​റ്, ശ്വാ​സ​കോ​ശം എ​ന്നി​വ​യെ ബാ​ധി​ച്ച് രോ​ഗി ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​കു​ന്നു.

പ​ക്ഷി​പ്പ​നി

എ​ച്ച് 1 എ​ൻ വ​ൺ, ഇ​ൻ​ഫ്ലു​വ​ൻ​സ എ. സാ​ധാ​ര​ണ ജ​ല​ദോ​ഷപ്പനി​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ തു​ട​ങ്ങി ശ്വാ​സ ത​ട​സം വ​രെ ഉ​ണ്ടാ​ക്കു​ക​യും മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​കാനും സാധ്യത.

ത്വ​ക്ക് രോ​ഗ​ങ്ങ​ൾ

ഫം​ഗ​സ് അ​ണു​ബാ​ധ​ക​ൾ കൂ​ടു​ന്ന​തും മഴക്കാ​ല​ത്താ​ണ്. അ​ന്ത​രീ​ക്ഷ​ത്തി​ൽ ഈ​ർ​പ്പം ഉ​ള്ള​തു​കൊ​ണ്ട് വി​വി​ധ​ത​രം സൂ​ക്ഷ്മ ജീ​വി​ക​ൾ​ക്ക് വ​ള​രാ​ൻ ഏ​റെ സ​ഹാ​യ​ക​ര​മാ​യ കാ​ലാ​വ​സ്ഥ​യാ​ണ്.

അ​തു​കൊ​ണ്ടു ത​ന്നെ പൂ​പ്പ​ൽ രോ​ഗം (ഫം​ഗ​ൽ ഇ​ൻ​ഫെ​ക്ഷ​ൻ) ഉ​ണ്ടാ​വാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

* ഉ​ണ​ങ്ങാ​ത്ത വ​സ്ത്രം ധ​രി​ക്കരുത്

ദ​ഹ​ന​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ

മ​ഴ​ക്കാ​ല​ത്ത് ദ​ഹ​ന വ്യ​വ​സ്ഥ ത​ക​രാ​റി​ലാ​യി​രി​ക്കും. ഇക്കാ​ല​ത്ത് എ​ളു​പ്പം ദ​ഹി​ക്കാ​ത്ത​തും ത​ണു​പ്പു​ള്ള​തു​മാ​യ ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ൾ ക​ഴി​ക്കു​ന്ന​തി​ലൂ​ടെ ദ​ഹ​ന​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ, മ​ല​ബ​ന്ധം, വ​യ​റി​ള​ക്കം, ച​ർദി എ​ന്നി​വ​യും കാ​ണാ​റു​ണ്ട്.

വ​ളം​ക​ടി

മ​ഴ​ക്കാ​ല​ത്ത് ചെ​രു​പ്പി​ടാ​തെ​യും ശു​ചി​ത്വം പാ​ലി​ക്കാ​തെ​യും മ​ലി​ന​ജ​ല​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യും ചെ​യ്യു​ന്നതിലൂടെ ഉ​ണ്ടാ​കു​ന്ന രോ​ഗമാണ് കാ​ൽ വി​ര​ലു​ക​ൾ​ക്കി​ട​യി​ൽ ഉ​ണ്ടാ​കു​ന്ന വ​ളം​ക​ടി.

അ​തു​പോ​ലെ ന​ഖ​ത്തി​നു ചു​റ്റും പ​ഴു​ക്കു​ന്ന രോഗാവസ്ഥയും മ​ഴ​ക്കാ​ല​ത്ത് കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്നു.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ, ​നി​ത്യ എ.​കെ.
സ്പെ​ഷ​ലി​സ്റ്റ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ഗ​വ​ൺമെന്‍റ് ആ​യു​ർ​വേ​ദ ഹോ​സ്പി​റ്റ​ൽ, കോ​യൊ​ങ്ക​ര, കാ​സ​ർ​ഗോ​ഡ്.

06-07-2026

എലിപ്പനി: കരുതൽ വേണം‌

എ​ലി​പ്പ​നി

മൃ​ഗ മൂ​ത്ര​ത്തി​ലൂ​ടെ​യോ ഇ​വ ക​ല​ർ​ന്ന വെ​ള്ള​ത്തി​ലൂ​ടെ​യോ ആണ് എ​ലി​പ്പ​നി പ​ക​രു​ന്ന​ത്. ക​ര​ണ്ടു തി​ന്നു​ന്ന ജീ​വി​ക​ളാ​ണ് ഈ ​രോ​ഗം പ്ര​ധാ​ന​മാ​യും പ​ര​ത്തു​ന്ന​ത്. മ​നു​ഷ്യ​രു​ടെ തൊ​ലി, ക​ണ്ണ്, വാ​യ്, മൂ​ക്ക്, യോ​നി എ​ന്നി​വ​യി​ലു​ള്ള മു​റി​വു​ക​ളി​ലൂ​ടെ ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ച്ച് രോ​ഗം പ​ര​ത്തു​ന്നു.

* ജ​ല​ദോ​ഷം, പ​നി, വി​റ​യ​ൽ, ക്ഷീ​ണം, ത​ല​വേ​ദ​ന എ​ന്നി​വ​യുണ്ടാകുന്നു. ഹൃ​ദ​യം, ക​ര​ൾ, വൃ​ക്ക, ത​ല​ച്ചോ​റ്, ശ്വാ​സ​കോ​ശം എ​ന്നി​വ​യെ ബാ​ധി​ച്ച് രോ​ഗി ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​കു​ന്നു.

പ​ക്ഷി​പ്പ​നി

എ​ച്ച് 1 എ​ൻ വ​ൺ, ഇ​ൻ​ഫ്ലു​വ​ൻ​സ എ. സാ​ധാ​ര​ണ ജ​ല​ദോ​ഷപ്പനി​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ തു​ട​ങ്ങി ശ്വാ​സ ത​ട​സം വ​രെ ഉ​ണ്ടാ​ക്കു​ക​യും മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​കാനും സാധ്യത.

ത്വ​ക്ക് രോ​ഗ​ങ്ങ​ൾ

ഫം​ഗ​സ് അ​ണു​ബാ​ധ​ക​ൾ കൂ​ടു​ന്ന​തും മഴക്കാ​ല​ത്താ​ണ്. അ​ന്ത​രീ​ക്ഷ​ത്തി​ൽ ഈ​ർ​പ്പം ഉ​ള്ള​തു​കൊ​ണ്ട് വി​വി​ധ​ത​രം സൂ​ക്ഷ്മ ജീ​വി​ക​ൾ​ക്ക് വ​ള​രാ​ൻ ഏ​റെ സ​ഹാ​യ​ക​ര​മാ​യ കാ​ലാ​വ​സ്ഥ​യാ​ണ്.

അ​തു​കൊ​ണ്ടു ത​ന്നെ പൂ​പ്പ​ൽ രോ​ഗം (ഫം​ഗ​ൽ ഇ​ൻ​ഫെ​ക്ഷ​ൻ) ഉ​ണ്ടാ​വാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

* ഉ​ണ​ങ്ങാ​ത്ത വ​സ്ത്രം ധ​രി​ക്കരുത്

ദ​ഹ​ന​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ

മ​ഴ​ക്കാ​ല​ത്ത് ദ​ഹ​ന വ്യ​വ​സ്ഥ ത​ക​രാ​റി​ലാ​യി​രി​ക്കും. ഇക്കാ​ല​ത്ത് എ​ളു​പ്പം ദ​ഹി​ക്കാ​ത്ത​തും ത​ണു​പ്പു​ള്ള​തു​മാ​യ ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ൾ ക​ഴി​ക്കു​ന്ന​തി​ലൂ​ടെ ദ​ഹ​ന​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ, മ​ല​ബ​ന്ധം, വ​യ​റി​ള​ക്കം, ച​ർദി എ​ന്നി​വ​യും കാ​ണാ​റു​ണ്ട്.

വ​ളം​ക​ടി

മ​ഴ​ക്കാ​ല​ത്ത് ചെ​രു​പ്പി​ടാ​തെ​യും ശു​ചി​ത്വം പാ​ലി​ക്കാ​തെ​യും മ​ലി​ന​ജ​ല​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യും ചെ​യ്യു​ന്നതിലൂടെ ഉ​ണ്ടാ​കു​ന്ന രോ​ഗമാണ് കാ​ൽ വി​ര​ലു​ക​ൾ​ക്കി​ട​യി​ൽ ഉ​ണ്ടാ​കു​ന്ന വ​ളം​ക​ടി.

അ​തു​പോ​ലെ ന​ഖ​ത്തി​നു ചു​റ്റും പ​ഴു​ക്കു​ന്ന രോഗാവസ്ഥയും മ​ഴ​ക്കാ​ല​ത്ത് കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്നു.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ, ​നി​ത്യ എ.​കെ.
സ്പെ​ഷ​ലി​സ്റ്റ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ഗ​വ​ൺമെന്‍റ് ആ​യു​ർ​വേ​ദ ഹോ​സ്പി​റ്റ​ൽ, കോ​യൊ​ങ്ക​ര, കാ​സ​ർ​ഗോ​ഡ്.

27-04-2026

പ്ര​ഭാ​ത​ഭ​ക്ഷ​ണ​ത്തി​നു രു​ചി​യേ​റും പ്രോ​ട്ടീ​ന്‍ സ​മ്പു​ഷ്‌ട​മാ​യ ത​ക്കാ​ളി ച​ട്ണി

പ്ര​ഭാ​ത​ഭ​ക്ഷ​ണ​ത്തി​നു രു​ചി​ക​ര​മാ​യ പ്രോ​ട്ടീ​ന്‍ സ​മ്പു​ഷ്ട​മാ​യ ത​ക്കാ​ളി ച​ട്ണി ത​യാ​റാ​ക്കാം. സാ​ധാ​ര​ണ ത​ക്കാ​ളി ച​ട്ണി​യി​ല്‍​നി​ന്നു വ്യ​ത്യ​സ്ത​മാ​യി നി​ല​ക്ക​ട​ല​യും ക​ട​ല​പ്പ​രി​പ്പും ചേ​ര്‍​ത്താ​ണ് ഈ ​സ്‌​പെ​ഷ​ല്‍ ത​ക്കാ​ളി ച​ട്ണി ത​യാ​റാ​ക്കു​ന്ന​ത്.

രു​ചി​ക​രം എ​ന്ന​തു​പോ​ലെ, ആ​രോ​ഗ്യ​ക​ര​വു​മാ​ണ് ഈ ​ച​ട്ണി. ഇ​ഡ​ലി, ദോ​ശ, വ​ട, അ​ല്ലെ​ങ്കി​ല്‍ പൊ​റോ​ട്ട എ​ന്നി​വ​യു​ടെ കൂ​ടെ ക​ഴി​ക്കാ​വു​ന്ന മി​ക​ച്ച കോ​മ്പി​നേ​ഷ​നാ​ണി​ത്.

ക​ട​ല​പ്പ​രി​പ്പും നി​ല​ക്ക​ട​ല​യും ചേ​ര്‍​ക്കു​ന്ന​ത് ച​ട്ണി​ക്ക് കൊ​ഴു​പ്പും പ്ര​ത്യേ​ക രു​ചി​യും ന​ല്‍​കു​ന്ന​തോ​ടൊ​പ്പം പ്ര​ഭാ​ത​ഭ​ക്ഷ​ണ​ത്തി​ല്‍ പ്രോ​ട്ടീ​ന്‍റെ അ​ള​വ് വ​ര്‍​ധി​പ്പി​ക്കാ​നും സ​ഹാ​യി​ക്കും.

ചേ​രു​വ​ക​ള്‍

  • ത​ക്കാ​ളി: 4-5 എ​ണ്ണം (അ​രി​ഞ്ഞ​ത്)
  • നി​ല​ക്ക​ട​ല: 1/2 ക​പ്പ്
  • ക​ട​ല​പ്പ​രി​പ്പ്: 2 ടേ​ബി​ള്‍ സ്പൂ​ണ്‍
  • പ​ച്ച​മു​ള​ക്: 3-4 എ​ണ്ണം
  • ഇ​ഞ്ചി: 1/2 ടീ​സ്പൂ​ണ്‍
  • വെ​ളു​ത്തു​ള്ളി: 1 ടേ​ബി​ള്‍ സ്പൂ​ണ്‍ (ച​ത​ച്ച​ത്)
  • ജീ​ര​കം: 1/2 ടീ​സ്പൂ​ണ്‍
  • മ​ല്ലി: 1/2 ടീ​സ്പൂ​ണ്‍
  • വ​റ്റ​ല്‍ മു​ള​ക്: 2 എ​ണ്ണം
  • ക​റി​വേ​പ്പി​ല: 4-5 എ​ണ്ണം
  • മ​ല്ലി​യി​ല: 1 ടേ​ബി​ള്‍ സ്പൂ​ണ്‍ (അ​രി​ഞ്ഞ​ത്)
  • എ​ണ്ണ: 1 ടേ​ബി​ള്‍ സ്പൂ​ണ്‍
  • ഉ​പ്പ്: പാ​ക​ത്തി​നു ചേ​ര്‍​ക്കു​ക

ത​യാ​റാ​ക്കു​ന്ന വി​ധം

ഒ​രു പാ​നി​ല്‍ ഒ​രു ടീ​സ്പൂ​ണ്‍ എ​ണ്ണ ചൂ​ടാ​ക്കു​ക. ഇ​തി​ലേ​ക്ക് ജീ​ര​ക​വും മ​ല്ലി​യും ചേ​ര്‍​ത്ത് ര​ണ്ട് മി​നി​റ്റ് വ​ഴ​റ്റു​ക. ശേ​ഷം നി​ല​ക്ക​ട​ല​യും ക​ട​ല​പ്പ​രി​പ്പും ചേ​ര്‍​ത്ത് ചെ​റു​താ​യി വ​റു​ത്തെ​ടു​ക്കു​ക.

ഇ​തി​ലേ​ക്ക് അ​രി​ഞ്ഞ ത​ക്കാ​ളി​യും പ​ച്ച​മു​ള​കും ചേ​ര്‍​ത്ത് വ​ഴ​റ്റു​ക. (ആ​വ​ശ്യ​മെ​ങ്കി​ല്‍ സ​വാ​ള​യും ചേ​ര്‍​ക്കാം). പാ​ക​ത്തി​ന് ഉ​പ്പും മു​ള​കു​പൊ​ടി​യും ചേ​ര്‍​ത്ത് 2-3 മി​നി​റ്റ് കൂ​ടി വേ​വി​ക്കു​ക. ഇ​വ ന​ന്നാ​യി ത​ണു​ത്ത ശേ​ഷം മി​ക്‌​സി​യി​ല്‍ ന​ന്നാ​യി അ​ര​ച്ചെ​ടു​ക്കു​ക.

എ​ണ്ണ ചൂ​ടാ​ക്കി അ​തി​ലേ​ക്ക് ക​റി​വേ​പ്പി​ല, വ​റ്റ​ല്‍ മു​ള​ക്, ച​ത​ച്ച വെ​ളു​ത്തു​ള്ളി എ​ന്നി​വ ചേ​ര്‍​ത്ത് മൂ​പ്പി​ക്കു​ക. ഇ​ത് ത​യാ​റാ​ക്കി വ​ച്ചി​രി​ക്കു​ന്ന ച​ട്ണി​ക്ക് മു​ക​ളി​ലേ​ക്ക് ഒ​ഴി​ക്കു​ക.

അ​വ​സാ​ന​മാ​യി അ​ല്പം മ​ല്ലി​യി​ല കൂ​ടി വി​ത​റു​ന്ന​തോ​ടെ രു​ചി​ക​ര​മാ​യ ത​ക്കാ​ളി ച​ട്ണി റെ​ഡി!

27-08-2025

അടുത്തറിയാം മഞ്ഞൾ മാഹാത്മ്യം

രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തു ന്നതിനു മഞ്ഞൾ ഫലപ്രദം. മ​ഞ്ഞ​ളി​ല​ട​ങ്ങി​യി​രി​ക്കു​ന്ന കു​ർ​ക്യൂ​മി​ൻ എന്ന ആന്‍റി ഓക്സി ഡന്‍റാണ് ഗുണങ്ങൾക്കു പിന്നിൽ. നാ​രു​ക​ൾ, വി​റ്റാ​മി​ൻ സി, ​ബി6, മാം​ഗ​നീ​സ്, ഇ​രു​ന്പ്, ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡ് തു​ട​ങ്ങി​യ പോ​ഷ​ക​ങ്ങളും മ​ഞ്ഞ​ളി​ലുണ്ട്.

മ​ഞ്ഞ​ൾ ചേ​ർ​ത്ത ക​റി​ക​ൾ ആ​രോ​ഗ്യ​പ്ര​ദം. വി​വി​ധ ​ത​രം കാ​ൻ​സ​റു​ക​ൾക്കെ​തി​രേ പോരാ ടാൻ മ​ഞ്ഞ​ൾ സ​ഹാ​യക മെന്നു ഗവേഷകർ. ഇതു സംബന്ധിച്ചു ഗവേഷണ ങ്ങൾ തുടരുന്നു. മ​ഞ്ഞ​ൾ ആ​ന്‍റി സെ​പ്റ്റി​ക്കാ​ണ്. മു​റി​വു​ക​ൾ, പൊ​ള്ള​ലു​ക​ൾ എ​ന്നി​വ​യെ സു​ഖ​പ്പെ​ടു​ത്താ​ൻ മ​ഞ്ഞ​ളി​നു ക​ഴി​വു​ണ്ട്.

ച​ർമത്തിന്‍റെ അഴകിന്

ച​ർ​മ​ത്തി​ലെ മു​റി​വു​ക​ൾ, പാ​ടു​ക​ൾ എ​ന്നി​വ മാ​റാ​ൻ മഞ്ഞൾ സഹായകം. മു​റി​വു​ക​ൾ ഉ​ണ​ക്കു​ന്ന​തി​നും ന​ഷ്ട​പ്പെ​ട്ട ച​ർ​മ​ത്തി​നു പ​ക​രം പു​തി​യ ച​ർ​മം രൂ​പ​പ്പെ​ടു​ന്ന​തി​നും മ​ഞ്ഞ​ൾ ഗു​ണ​പ്ര​ദം. ചർമരോ​ഗ​ങ്ങ​ളെ ചെ​റു​ക്കാ​ൻ മ​ഞ്ഞ​ൾ ഫ​ല​പ്ര​ദം.

മ​ഞ്ഞ​ളും തൈ​രും ചേ​ർ​ത്തു പു​ര​ട്ടി അ​ഞ്ചു​മി​നി​ട്ടി​നു ശേ​ഷം തു​ട​ച്ചു​ക​ള​യു​ക. അ​തു തു​ട​ർ​ച്ച​യാ​യി ചെ​യ്താ​ൽ ച​ർ​മ​ത്തി​ന്‍റെ ഇ​ലാ​സ്തി​ക സ്വ​ഭാ​വം നി​ല​നി​ല്ക്കും, സ്ട്ര​ച്ച് മാ​ർ​ക്കു​ക​ൾ മാ​യും.

വി​ള​ർ​ച്ച കുറയ്ക്കുന്നു

മ​ഞ്ഞ​ൾ​പ്പൊ​ടി തേ​നി​ൽ ചേ​ർ​ത്തു ക​ഴി​ച്ചാ​ൽ വി​ള​ർ​ച്ച മാ​റും. മ​ഞ്ഞ​ളി​ൽ ഇ​രു​ന്പ് ധാ​രാ​ളം. ക​ര​ളി​ൽ അ​ടി​ഞ്ഞു​കൂ​ടു​ന്ന മാ​ലി​ന്യ​ങ്ങ​ളെ നീ​ക്കുന്നതിനും മ​ഞ്ഞ​ൾ സ​ഹാ​യ​കം.

വി​ഷാ​ദം കു​റ​യ്ക്കു​ന്ന​തി​ന്

മാ​ന​സി​ക​പി​രി​മു​റു​ക്ക​വും വി​ഷാ​ദ​വും അ​ക​റ്റു​ന്ന​തി​നും മ​ഞ്ഞ​ൾ ഫ​ല​പ്ര​ദ​മെ​ന്നു ഗവേ ഷകർ. ഡി​പ്ര​ഷ​ൻ ലക്ഷണങ്ങൾ കുറയ്ക്കു ന്നതിനു മഞ്ഞൾ ഫലപ്രദമെന്നു പഠനങ്ങളുണ്ട്.

നീരും വേദനയും കുറയ്ക്കുന്നു

കൊ​ഴു​പ്പ് അ​ടി​ഞ്ഞു​കൂ​ടാ​തി​രി​ക്കാ​നും ശ​രീ​ര​ഭാ​രം നി​യ​ന്ത്രി​ച്ചു നി​ർ​ത്താ​നും മ​ഞ്ഞ​ൾ സ​ഹാ​യ​കം. സ​ന്ധി​വാ​തം, റു​മാ​റ്റോ​യ്ഡ് ആ​ർ​ത്രൈ​റ്റി​സ്, മ​ൾ​ട്ടി​പ്പി​ൾ സ്ക്ലീ​റോ​സി​സ് എ​ന്നി​വ​യു​ടെ ചി​കി​ത്സ​യ്ക്കും മ​ഞ്ഞ​ൾ ഗു​ണ​പ്ര​ദ​മാ​ണെ​ന്നു ഗവേഷകർ. നീ​രും വേ​ദ​ന​യും കു​റ​യ്ക്കാ​ൻ മ​ഞ്ഞ​ൾ ഫ​ല​പ്ര​ദം.

കൃ​മി​ക​ടി​ക്കു പ​രി​ഹാ​രം

കൃ​മി​ക​ടി മാ​റാ​ൻ മ​ഞ്ഞ​ൾ പ​ല​പ്ര​ദ​മെ​ന്ന​തു നാ​ട്ട​റി​വ്. കു​ട​ലി​ലെ പു​ഴു​ക്ക​ൾ, കൃ​മി എ​ന്നി​വ​യെ ന​ശി​പ്പി​ക്കാ​ൻ മ​ഞ്ഞ​ൾ ഫ​ല​പ്ര​ദം. തി​ള​പ്പി​ച്ചാ​റി​ച്ച വെ​ള്ള​ത്തി​ൽ മ​ഞ്ഞ​ൾ​പ്പൊ​ടി ക​ല​ക്കി​ക്കു​ടി​ച്ചാ​ൽ കൃ​മി​ശ​ല്യം കു​റ​യും.

എ​ല്ലു​ക​ളു​ടെ ക​രു​ത്തി​ന്

മ​ഞ്ഞ​ൾ എ​ല്ലു​ക​ൾ​ക്കു ക​രു​ത്തു പ​ക​രു​ന്നു. ഓ​സ്റ്റി​യോ പൊ​റോ​സി​സ് എ​ന്ന എ​ല്ലു​രോ​ഗം ത​ട​യു​ന്നു. ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നും മ​ഞ്ഞ​ൾ ഗു​ണപ്രദം.

നാട്ടുമ​ഞ്ഞ​ൾ പൊ​ടി​പ്പിച്ച് ഉപയോഗിക്കാം

നാ​ട്ടി​ൻ​പു​റ​ത്തെ വീ​ടു​ക​ളി​ൽ പ​ച്ച​മ​ഞ്ഞ​ൾ പു​ഴു​ങ്ങി​യു​ണ​ക്കി സൂ​ക്ഷി​ക്കു​മാ​യി​രു​ന്നു. ഇ​ന്ന് എ​ല്ലാം പൊ​ടി​രൂ​പ​ത്തി​ൽ പാ​യ്ക്ക​റ്റി​ൽ വി​പ​ണി​യി​ൽ സു​ല​ഭം. ഇ​ത്ത​രം റെഡിമെയ്ഡ് പൊ​ടി​ക​ളി​ൽ മാ​യം ക​ല​ർ​ന്നി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തു​ണ്ട്.

വാ​ങ്ങു​ന്ന​വ​രും വി​ല്ക്കു​ന്ന​വ​രും അ​ധി​കൃ​ത​രും ഇ​ക്കാ​ര്യ​ത്തി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. നാ​ട​ൻമ​ഞ്ഞ​ൾ വാ​ങ്ങി ക​ഴു​കി യുണ​ക്കി പൊ​ടി​പ്പി​ച്ച​ത് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ആരോഗ്യകരം.

01-07-2026

ആ​ർ​ത്ത​വ​വി​രാ​മം: വേ​ണം ക​രു​ത​ൽ, സ്ത്രീ​ക​ൾ നി​ർ​ബ​ന്ധ​മാ​യും അ​റി​ഞ്ഞി​രി​ക്കേ​ണ്ട​ത്

സ്ത്രീ​ക​ളി​ല്‍ ആ​ര്‍​ത്ത​വം അ​ഥ​വാ മാ​സ​മു​റ എ​ന്ന​ന്നേ​ക്കു​മാ​യി അ​വ​സാ​നി​ക്കു​ക​യും അ​വ​രു​ടെ പ്ര​ജ​ന​ന​ശേ​ഷി​ക്ക് വി​രാ​മ​മി​ടു​ക​യും ചെ​യ്യു​ന്ന ഒ​രു സ്വാ​ഭാ​വി​ക ഘ​ട്ട​മാ​ണ് ആ​ര്‍​ത്ത​വ​വി​രാ​മം (Menopause). തു​ട​ര്‍​ച്ച​യാ​യി 12 മാ​സം വ​രെ ആ​ര്‍​ത്ത​വം ഇ​ല്ലാ​തി​രി​ക്കു​മ്പോ​ഴാ​ണ് ആ​ര്‍​ത്ത​വ​വി​രാ​മം സ്ഥി​രീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന​ത്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ അ​വ​സാ​ന​മാ​യി മാ​സ​മു​റ വ​ന്ന തീ​യ​തി അ​വ​സാ​ന മാ​സ​മു​റ (LMP - Last Menstural Period) ആ​യി ക​ണ​ക്കാ​ക്കു​ന്നു. 45നും 55​നും പ്രാ​യ​ത്തി​നി​ട​യി​ലു​ള്ള സ്ത്രീ​ക​ളി​ലാ​ണ് സാ​ധാ​ര​ണ​യാ​യി ആ​ര്‍​ത്ത​വ​വി​രാ​മം സം​ഭ​വി​ക്കു​ന്ന​ത്.

പ്രാ​യ​ത്തി​ന്‍റേ​താ​യ കാ​ര​ണ​ങ്ങ​ളാ​ല്‍ ഗ​ര്‍​ഭാ​ശ​യ​ത്തി​ലെ അ​ണ്ഡാ​ശ​യ​ത്തി​ല്‍ അ​ണ്ഡോ​ല്പാ​ദ​നം കു​റ​യു​ന്നു. ഇ​ത് മൂ​ലം ഈ​സ്ട്ര​ജ​ന്‍, പ്രോ​ജ​സ്ട്രോ​ണ്‍ തു​ട​ങ്ങി​യ ഹോ​ര്‍​മോ​ണു​ക​ളു​ടെ അ​ള​വ് ശ​രീ​ര​ത്തി​ല്‍ കു​റ​യു​ക​യും ആ​ര്‍​ത്ത​വ​വി​രാ​മ​ത്തി​ലേ​ക്ക് ന​യി​ക്കു​ക​യും ചെ​യ്യു​ന്നു.

ആ​ര്‍​ത്ത​വ​വി​രാ​മം മൂ​ലം ഉ​ണ്ടാ​യേ​ക്കാ​വു​ന്ന ദീ​ര്‍​ഘ​കാ​ല ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍

ആ​ര്‍​ത്ത​വ​വി​രാ​മ ഘ​ട്ട​ത്തി​ല്‍ ശ​രീ​ര​ത്തി​ലെ ഈ​സ്ട്ര​ജ​ന്‍ ഹോ​ര്‍​മോ​ണി​ന്‍റെ അ​ള​വ് കു​റ​യു​ന്ന​ത് നി​ര​വ​ധി ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് വ​ഴി​യൊ​രു​ക്കു​ന്നു. അ​സ്ഥി​ബ​ല​ക്ഷ​യം, ഹൃ​ദ്രോ​ഗം കൂ​ടാ​തെ മെ​റ്റ​ബോ​ളി​സം, മാ​ന​സി​കാ​രോ​ഗ്യം, മാം​സ​പേ​ശി​ക​ള്‍ എ​ന്നി​വ​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു.

ആ​ര്‍​ത്ത​വ വി​രാ​മ​ത്തി​നു ശേ​ഷം ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നാ​യി തി​ര​ഞ്ഞെ​ടു​ക്കേ​ണ്ട പ്ര​ധാ​ന മാ​ര്‍​ഗ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് വ്യാ​യാ​മം. ചി​ട്ട​യാ​യ ശാ​രീ​രി​ക പ്ര​വ​ര്‍​ത്ത​നം മു​മ്പ് പ്ര​തി​പാ​ദി​ച്ച ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളെ ഒ​രു പ​രി​ധി​വ​രെ പ്ര​തി​രോ​ധി​ക്കാ​ന്‍ സാ​ധി​ക്കു​ന്നു.

ഓ​സ്റ്റി​യോ​പൊ​റോ​സി​സ് (അ​സ്ഥി ബ​ല​ക്ഷ​യം)

ആ​ര്‍​ത്ത​വ വി​രാ​മ​ത്തി​നു ശേ​ഷം ഈ​സ്ട്ര​ജ​ന്‍റെ അ​ള​വ് കു​റ​യു​ന്ന​തി​നാ​ല്‍ അ​സ്ഥി സാ​ന്ദ്ര​ത കു​റ​യു​ക​യും എ​ല്ലു​ക​ള്‍ ബ​ല​ഹീ​ന​മാ​വു​ക​യും ചെ​യ്യു​ന്നു. ഈ ​അ​വ​സ്ഥ​യാ​ണ് ഓ​സ്റ്റി​യോ​പോ​റോ​സി​സ്. ഇ​തു​മൂ​ലം ചെ​റി​യ വീ​ഴ്ച​ക​ളി​ല്‍ പോ​ലും എ​ല്ലു​ക​ള്‍ ഒ​ടി​യാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ന്നു.

ഇ​ത് പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യി ഫി​സി​യോ​തെ​റാ​പ്പി​സ്റ്റി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം അ​നു​യോ​ജ്യ​മാ​യ വ്യാ​യാ​മം ദി​വ​സ​വും ചെ​യ്യേ​ണ്ട​താ​ണ്. Resistance exercise, Weight bearing exercise എ​ന്നീ വ്യാ​യാ​മ​ങ്ങ​ള്‍ ഒ​ന്നി​ച്ചു ചെ​യ്യു​ന്ന​തി​ലൂ​ടെ അ​സ്ഥി​ക​ളു​ടെ ബ​ലം ശ​ക്തി​പ്പെ​ടു​ത്താ​നും പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​ത മെ​ച്ച​പ്പെ​ടു​ത്താ​നും സാ​ധി​ക്കും.

ഹൃ​ദ്രോ​ഗം (Cardio Vascular Disease - CVD)

ആ​ര്‍​ത്ത​വ​വി​രാ​മ ഘ​ട്ട​ത്തി​ല്‍ ഉ​ണ്ടാ​കു​ന്ന ഹോ​ര്‍​മോ​ണ്‍ വ്യ​തി​യാ​നം മൂ​ലം ദ​ഹ​ന​പ്ര​ക്രി​യ മ​ന്ദ​ഗ​തി​യി​ല്‍ ആ​കു​ക​യും വ​യ​റി​ലെ കൊ​ഴു​പ്പി​ന്‍റെ അ​ള​വ്കൂ​ടു​ക​യ മാം​സ​പേ​ശി​ക​ളു​ടെ അ​ള​വ് കു​റ​യു​ക​യും ചെ​യ്യു​ന്നു.

ദി​വ​സ​വും എ​യ്‌​റോ​ബി​ക് വ്യാ​യാ​മം ചെ​യ്യു​ന്ന​ത് ഹൃ​ദ​യ​ത്തി​ന്‍റെ​യും ശ്വാ​സ​കോ​ശ​ത്തി​ന്‍റെ​യും പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​ത വ​ര്‍​ധി​പ്പി​ക്കു​ന്നു. കൃ​ത്യ​മാ​യ വ്യാ​യാ​മ​ത്തി​നൊ​പ്പം ക്ര​മേ​ണ വ്യാ​യാ​മം ചെ​യ്യു​ന്ന സ​മ​യം വ​ര്‍​ദ്ധി​പ്പി​ക്കു​ന്ന​ത് ര​ക്ത​സ​മ്മ​ര്‍​ദം കു​റ​യ്ക്കാ​ന്‍ സ​ഹാ​യി​ക്കു​ക​യും ഹൃ​ദ്രോ​ഹ സാ​ധ്യ​ത കു​റ​യ്ക്കു​ക​യും ചെ​യ്യു​ന്നു.

ദി​വ​സ​വും വ്യാ​യാ​മം ചെ​യ്യു​ന്ന​തി​ലൂ​ടെ ശ​രീ​ര​ത്തി​ലെ HDL (ന​ല്ല കൊ​ള​സ്‌​ട്രോ​ളി​ന്റെ അ​ള​വ്) വ​ര്‍​ധി​പ്പി​ക്കു​ക​യും LDL (മോ​ശം കൊ​ള​സ്‌​ട്രോ​ളി​ന്‍റെ അ​ള​വ്) കു​റ​യ്ക്കു​ക​യും ചെ​യ്യു​ന്നു.

ആ​ര്‍​ത്ത​വ​വി​രാ​മ​ത്തി​നു മു​മ്പേ വ്യാ​യാ​മം ചെ​യ്തു തു​ട​ങ്ങു​ന്ന​തി​ലൂ​ടെ ര​ക്ത​ക്കു​ഴ​ലി​നെ ബാ​ധി​ക്കു​ന്ന രോ​ഗ​ങ്ങ​ള്‍ തീ​വ്ര​ത​യി​ലേ​ക്ക് എ​ത്തു​ന്ന​ത് മ​ന്ദ​ഗ​തി​യി​ല്‍ ആ​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്നു.

ഇ​തു കൂ​ടാ​തെ Metabolism ന​ല്ല രീ​തി​യി​ല്‍ ആ​ക്കാ​നും ആ​രോ​ഗ്യ​ക​ര​മാ​യ ശ​രീ​ര​ഭാ​രം നി​ല​നി​ര്‍​ത്താ​നും സ​ഹാ​യി​ക്കു​ന്നു.

ശ​രീ​ര​ത്തി​ന്‍റെ ബാ​ല​ന്‍​സ്

ആ​ര്‍​ത്ത​വ​വി​രാ​മ​ത്തി​നു​ശേ​ഷം ശ​രീ​ര​ത്തി​ലെ ന്യൂ​റോ സെ​ന്‍​സ​റി സി​സ്റ്റ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം മ​ന്ദ​ഗ​തി​യി​ലാ​വു​ക​യും ശ​രീ​ര​ത്തി​ന്‍റെ ബാ​ല​ന്‍​സി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ക​യും ചെ​യ്യു​ന്നു.

ഇ​ത്ത​ര​ത്തി​ല്‍ ബാ​ല​ന്‍​സ് ന​ഷ്ട​മാ​കു​മ്പോ​ള്‍ വീ​ഴ്ച​യു​ടെ സാ​ധ്യ​ത വ​ര്‍ധി​ക്കു​ന്നു. ഈ ​സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ന്ന​തി​ന് അ​നു​യോ​ജ്യ​മാ​യ പ​രി​ശീ​ല​ന​വും വ്യാ​യാ​മ​വും ഒ​രു ഫി​സി​യോ​തെ​റാ​പ്പി​സ്റ്റി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം കൃ​ത്യ​മാ​യി ചെ​യ്യേ​ണ്ട​താ​ണ്.

പെ​ല്‍​വി​ക് അ​വ​യ​വ​ങ്ങ​ളു​ടെ പ്രൊ​ലാ​പ്‌​സ് (Pelvic Organ Prolapse)

ആ​ര്‍​ത്ത​വ​വി​രാ​മ​ത്തി​ല്‍ ഈ​സ്ട്ര​ജ​ന്‍ ഹോ​ര്‍​മോ​ണി​ന്‍റെ അ​ള​വ് കു​റ​യു​ന്ന​ത് മൂ​ലം പെ​ല്‍​വി​ക് ഫ്ലോ​റി​ലെ പേ​ശി​ക​ളു​ടെ ബ​ല​ക്ഷ​യം സം​ഭ​വി​ക്കു​ന്നു. ഈ ​അ​വ​സ്ഥ​യി​ലാ​ണ് Pelvic Organ Prolapse സം​ഭ​വി​ക്കു​ന്ന​ത്.

പെ​ല്‍​വി​ക് ഫ്ലോ​​റി​ലെ ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളാ​യ ഗ​ര്‍​ഭാ​ശ​യം, മൂ​ത്രാ​ശ​യം, മ​ലാ​ശ​യം എ​ന്നി​വ​യി​ല്‍ ഏ​തെ​ങ്കി​ലും ഉ​ള്ളി​ല്‍ നി​ന്നും യോ​നി ഭാ​ഗ​ത്തേ​ക്ക് വ​ലി​ഞ്ഞു​വ​രു​ന്ന അ​വ​സ്ഥ​യാ​ണി​ത്.

യോ​നീ​ഭാ​ഗ​ത്തെ സ​മ്മ​ര്‍​ദം, വേ​ദ​ന, ഇ​ട​യ്ക്കി​ടെ മൂ​ത്രം ഒ​ഴി​ക്കു​ക, മൂ​ത്രം അ​റി​യാ​തെ പോ​വു​ക തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളാ​ണ് പ്ര​ക​ട​മാ​കു​ന്ന​ത്. പെ​ല്‍​വി​ക് പേ​ശി​ക​ളെ ബ​ല​പ്പെ​ടു​ത്തു​ന്ന വ്യാ​യാ​മ​ങ്ങ​ള്‍ ഫി​സി​യോ​തെ​റാ​പ്പി​യി​ല്‍ ല​ഭ്യ​മാ​ണ്.

മാ​ന​സി​കാ​രോ​ഗ്യ​വും ഉ​റ​ക്ക​വും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്

വ്യാ​യാ​മം ചെ​യ്യു​ന്ന​ത് ശ​രീ​ര​ത്തി​ലെ Endorphinsserotonin പോ​ലു​ള്ള രാ​സ​വ​സ്തു​ക്ക​ളു​ടെ ഉ​ല്‍​പാ​ദ​നം വ​ര്‍ധിപ്പി​ക്കു​ന്നു. ഉ​ത്ക​ണ്ഠ, വി​ഷാ​ദം, മാ​ന​സി​ക സ​മ്മ​ര്‍​ദ്ദം എ​ന്നി​വ കു​റ​യ്ക്കു​ന്ന​തി​നാ​യി വ്യാ​യാ​മം ശീ​ല​മാ​ക്കു​ക.

വ്യാ​യാ​മം ചെ​യ്യു​ന്ന​ത​ലൂ​ടെ ആ​ത്മവിശ്വാസം വ​ര്‍​ധിക്കു​ന്നു, ഉ​റ​ക്ക​ത്തിന്‍റെ ഗു​ണ​മേ​ന്മ മെ​ച്ച​പ്പെ​ടു​ന്നു, കൂ​ടാ​തെ വൈ​ജ്ഞാ​നി​ക പ്ര​വ​ര്‍​ത്ത​ന​വും (Cognitive function) മെ​ച്ച​പ്പെ​ടു​ത്തു​ന്നു. ദി​വ​സ​വും 60 മി​നി​റ്റ് വ്യാ​യാ​മം ചെ​യ്യു​ന്ന​ത് മാ​ന​സി​കാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താ​ന്‍ സ​ഹാ​യി​ക്കു​ന്നു.

ആ​ര്‍​ത്ത​വ വി​രാ​മ​ത്തി​നു ശേ​ഷ​മു​ള്ള സ്ത്രീ​ക​ളി​ല്‍ ശാ​രീ​രി​ക ക്ഷ​മ​ത, ജീ​വി​ത നി​ല​വാ​രം, മെ​റ്റ​ബോ​ളി​ക് ആ​രോ​ഗ്യം, ബോ​ണ്‍ മി​ന​റ​ല്‍ ഡെ​ന്‍​സി​റ്റി എ​ന്നി​വ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും അ​സ്ഥി​നാ​ശം ത​ട​യു​ന്ന​തി​നും വ്യ​ക്തി​ഗ​ത വ്യാ​യാ​മം സ​ഹാ​യ​ക​ര​മാ​ണ്.

ആ​ര്‍​ത്ത​വ വി​രാ​മ​ത്തി​ന് ശേ​ഷം സ്ത്രീ​ക​ള്‍​ക്കാ​യു​ള്ള ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യ ഔ​ഷ​ധ ര​ഹി​ത ചി​കി​ത്സാ മാ​ര്‍​ഗ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് വ്യ​ക്തി​ഗ​ത വ്യാ​യാ​മ​ങ്ങ​ള്‍.

ഇ​വ ദി​വ​സ​വും കൃ​ത്യ​മാ​യി ചെ​യ്യു​ന്ന​തി​ലൂ​ടെ ശാ​രീ​രി​ക-​മാ​ന​സി​ക ആ​രോ​ഗ്യം നി​ല​നി​ര്‍​ത്താ​നും മെ​ച്ച​പ്പെ​ടു​ത്താ​നും സ​ഹാ​യ​ക​ര​മാ​ണ്. ആ​ര്‍​ത്ത​വ വി​രാ​മ​ത്തി​നു ശേ​ഷ​മു​ള്ള വ്യാ​യ​മ​ത്തി​ന്‍റെ പ്രാ​ധാ​ന്യം മ​ന​സി​ലാ​ക്കി പ്ര​വ​ര്‍​ത്തി​ക്കു​ക.

വിവരങ്ങൾ: ശ്രീദേവി
HOD, Department of Physiotherapy, SUT Hospital, Pattom.

01-07-2026

തൊ​ഴി​ൽ അ​ല്ല, ഇത് സേവനം; ഡോക്‌ടേഴ്സ് ദിനത്തിൽ കുറിപ്പുമായി യുവഡോക്‌ടർ

ഡോ​ക്‌ട​റാ​കു​ന്ന​ത് ഒ​രു തൊ​ഴി​ൽ മാ​ത്രം അ​ല്ല; അ​തൊ​രു ഉ​ത്ത​ര​വാ​ദി​ത്ത​വും ഒ​രു പ്ര​തി​ജ്ഞ​യും മ​നു​ഷ്യ​ജീ​വി​ത​ത്തോ​ടു​ള്ള ദീ​ർ​ഘ​കാ​ല സ​മ​ർ​പ്പ​ണ​വു​മാ​ണ്. പ്ര​ത്യേ​കി​ച്ച് കു​ട്ടി​ക​ളു​ടെ അ​തി​തീ​വ്ര​പ​രി​ച​ര​ണ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​മ്പോ​ൾ ഓ​രോ നി​മി​ഷ​വും നി​ർ​ണാ​യ​ക​മാ​ണ്.

ഒ​രു കു​ഞ്ഞി​ന്‍റെ ശ്വാ​സം സ്ഥി​ര​ത നേ​ടു​ന്ന നി​മി​ഷ​വും ആ​ശ​ങ്ക​യോ​ടെ കാ​ത്തി​രി​ക്കു​ന്ന മാ​താ​പി​താ​ക്ക​ളു​ടെ ക​ണ്ണു​ക​ളി​ൽ പ്ര​തീ​ക്ഷ മ​ട​ങ്ങി​യെ​ത്തു​ന്ന നി​മി​ഷ​വും എ​ന്‍റെ ജീ​വി​ത​ത്തെ ഏ​റ്റ​വും അ​ർ​ഥ​വ​ത്താ​ക്കു​ന്ന അ​നു​ഭ​വ​ങ്ങ​ളാ​യി ഞാ​ൻ കാ​ണു​ന്നു.

ക​ഴി​ഞ്ഞ ഏ​ഴ് വ​ർ​ഷ​മാ​യി കോ​ഴി​ക്കോ​ട് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കൺസൾട്ടന്‍റ് ആൻഡ് പീഡിയാട്രിക് ഇന്‍റൻസിവിസ്റ്റ് ​ആ​യി സേ​വ​നം അ​നു​ഷ്ഠി​ക്കു​മ്പോ​ൾ, ചി​കി​ത്സ എ​ന്ന​ത് ശാ​സ്ത്ര​വും ക​രു​ണ​യും സം​ഗ​മി​ക്കു​ന്ന അ​തി​വി​ശി​ഷ്‌ടമാ​യൊ​രു സേ​വ​ന​മാ​ണെ​ന്ന് ഞാ​ൻ ദി​നം​പ്ര​തി കൂ​ടു​ത​ൽ ആ​ഴ​ത്തി​ൽ തി​രി​ച്ച​റി​യു​ന്നു.

എ​ന്‍റെ വൈ​ദ്യ​ജീ​വി​ത​ത്തി​ന്‍റെ അ​ടി​ത്ത​റ മദ്രാസ് മെഡിക്കൽ കോളജിലെ എംബിബിഎസ് ​പ​ഠ​ന​ത്തി​ലൂ​ടെ​യാ​ണ് രൂ​പം കൊ​ണ്ട​ത്. തു​ട​ർ​ന്ന് PGI Chandigarh-ൽ ​നി​ന്ന് MD Pediatrics നേ​ടി​യ​തും പി​ന്നീ​ട് Sir Ganga Ram Hospital, Delhi-യി​ൽ super speciality പ​രി​ശീ​ല​നം നേ​ടി​യ​തും Pediatric Critical Care എ​ന്ന മേ​ഖ​ല​യി​ലേ​ക്കു​ള്ള എ​ന്‍റെ യാ​ത്ര​യെ കൂ​ടു​ത​ൽ ദൃ​ഢ​മാ​ക്കി.

ഇ​രു​പ​ത് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് വൈ​ദ്യ​വി​ദ്യാ​ഭ്യാ​സ യാ​ത്ര ആ​രം​ഭി​ക്കു​മ്പോ​ൾ, ചി​കി​ത്സ​യെ ഞാ​ൻ പ്ര​ധാ​ന​മാ​യും അ​റി​വി​ന്‍റെ​യും നൈ​പു​ണ്യ​ത്തി​ന്‍റെയും ഒ​രു ശാ​സ്ത്ര​മേ​ഖ​ല​യാ​യി ക​ണ്ടി​രു​ന്നു. എ​ന്നാ​ൽ കാ​ല​വും അ​നു​ഭ​വ​ങ്ങ​ളും എ​ന്നെ പ​ഠി​പ്പി​ച്ച​ത്, വൈ​ദ്യ​സേ​വ​നം രോ​ഗ​നി​ർ​ണ​യ​ത്തി​ലും ചി​കി​ത്സാ​നി​ർ​ദേ​ശ​ത്തി​ലും മാ​ത്രം ഒ​തു​ങ്ങു​ന്നി​ല്ലെ​ന്ന സ​ത്യ​മാ​ണ്.

രോ​ഗി​യു​ടെ കു​ടും​ബ​ത്തി​ന്‍റെ ഭ​യ​ങ്ങ​ളും പ്ര​തീ​ക്ഷ​ക​ളും ഉ​ൾ​ക്കൊ​ള്ളു​ക​യും വി​ശ്വാ​സം, ആ​ശ​യ​വി​നി​മ​യം, ക​രു​ണ എ​ന്നി​വ​യെ ചി​കി​ത്സ​യു​ടെ അ​നി​വാ​ര്യ ഘ​ട​ക​ങ്ങ​ളാ​യി കാ​ണു​ക​യും ചെ​യ്യേ​ണ്ട​ത് അ​ത്ര ത​ന്നെ പ്രാ​ധാ​ന്യ​മു​ള്ള​താ​ണ്.

ഒ​രു Pediatric Intensivist എ​ന്ന നി​ല​യി​ൽ, ക​രു​ണ​യും സ​ഹാ​നു​ഭൂ​തി​യും ത​ന്നെ​യാ​ണ് എ​ന്‍റെ ചി​കി​ത്സാ​സ​മീ​പ​ന​ത്തി​ന്‍റെ അ​ടി​ത്ത​റ. ഐ​സി​യു​വി​ൽ പ്ര​വേ​ശി​ക്കു​ന്ന ഓ​രോ കു​ഞ്ഞും ഒ​രു രോ​ഗാ​വ​സ്ഥ മാ​ത്ര​മ​ല്ല; ഒ​രു കു​ടും​ബ​ത്തി​ന്‍റെ മു​ഴു​വ​ൻ പ്ര​തീ​ക്ഷ​ക​ളും പ്രാ​ർ​ഥന​ക​ളും ചു​റ്റി​പ്പ​റ്റി​യു​ള്ള ജീ​വ​നു​ല​ക​മാ​ണ്.

അ​തു​കൊ​ണ്ട് ചി​കി​ത്സ ന​ൽ​കു​ന്ന​തി​നൊ​പ്പം മാ​താ​പി​താ​ക്ക​ളു​മാ​യി സു​താ​ര്യ​വും ക​രു​ത​ലോ​ടു​കൂ​ടി​യ​തു​മാ​യ ആ​ശ​യ​വി​നി​മ​യം പു​ല​ർ​ത്തു​ന്ന​തും അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. പ്ര​തി​സ​ന്ധി​യേ​റി​യ നി​മി​ഷ​ങ്ങ​ളി​ൽ വ്യ​ക്ത​വും സ​ത്യ​സ​ന്ധ​വും ആ​ശ്വാ​സ​ക​ര​വു​മാ​യി വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​ത് വി​ശ്വാ​സ​ബ​ന്ധം കൂ​ടു​ത​ൽ ഉ​റ​പ്പി​ക്കു​ന്നു.

വി​വ​ര​ങ്ങ​ളു​ടെ അ​മി​ത​പ്ര​വാ​ഹ​വും സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ക്കു​ന്ന തെ​റ്റാ​യ ധാ​ര​ണ​ക​ളും ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ക്കു​ന്ന ഇ​ന്ന​ത്തെ കാ​ല​ഘ​ട്ട​ത്തി​ൽ, ചി​കി​ത്സ ന​ൽ​കു​ന്ന ഡോ​ക്ട​റി​ലു​ള്ള രോ​ഗി​യു​ടെ വി​ശ്വാ​സം വൈ​ദ്യ​സേ​വ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ശി​ല​യാ​യി നി​ല​കൊ​ള്ളു​ന്നു. പ​ല​പ്പോ​ഴും രോ​ഗ​ശ​മ​ന​ത്തി​ന് മ​രു​ന്നു​ക​ൾ​ക്ക​പ്പു​റം മ​നു​ഷ്യ​ത്വ​വും ആ​ശ്വാ​സം പ​ക​രു​ന്ന വാ​ക്കു​ക​ളും അ​നി​വാ​ര്യ​മാ​യി മാ​റു​ന്നു.

എ​ന്റെ വൈ​ദ്യ​ജീ​വി​ത​ത്തി​ലെ ചി​ല നേ​ട്ട​ങ്ങ​ളെ ഞാ​ൻ ഏ​റെ ന​ന്ദി​യോ​ടെ ഓ​ർ​ക്കു​ന്നു. 2020-ലെ ​കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ൽ, ഏ​ഷ്യ​യി​ൽ നി​ന്നു​ള്ള ആ​ദ്യ​ത്തെ MIS-C കേ​സ് വി​ജ​യ​ക​ര​മാ​യി ചി​കി​ത്സി​ക്കു​ക​യും അ​ത് റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യും ഈ ​രോ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം വ്യാ​പി​പ്പി​ക്കു​ക​യും ചെ​യ്യാ​ൻ സാ​ധി​ച്ചു.

2024 ജൂ​ലൈ​യി​ൽ, ഇ​ന്ത്യ​യി​ൽ അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​ര​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട ആ​ദ്യ രോ​ഗി​യെ ചി​കി​ത്സി​ച്ച സം​ഘ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കാ​നാ​യ​തും പ​ത്തി​ലേ​റെ കു​ട്ടി​ക​ളെ പ്ര​സ്തു​ത രോ​ഗ​ത്തി​ൽ നി​ന്ന് ര​ക്ഷി​ക്കാ​നാ​യ​തും ക​രി​യ​റി​ലെ നി​ർ​ണാ​യ​ക നാ​ഴി​ക​ക്ക​ല്ലു​ക​ളാ​യി.

അ​തോ​ടൊ​പ്പം, ഈ ​രോ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം പൊ​തു​ജ​ന​ങ്ങ​ളി​ലും വൈ​ദ്യ​സ​മൂ​ഹ​ത്തി​നു​മി​ട​യി​ൽ വ്യാ​പി​പ്പി​ക്കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കാ​നും ക​ഴി​ഞ്ഞു.

ഇ​തു​കൂ​ടാ​തെ, ആറ് ഒ​റി​ജി​ന​ൽ ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 40 പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. Outlook Magazine-ന്‍റെ Best Doctors South India 2025 ​പ​ട്ടി​ക​യി​ലും India Today Magazine-ന്‍റെ 50-ാം ​വാ​ർ​ഷി​ക പ​തി​പ്പി​ലെ Eminent Doctors South India 2025 പ​ട്ടി​ക​യി​ലും ഉ​ൾ​പ്പെ​ടാ​ൻ ക​ഴി​ഞ്ഞ​ത് വി​ന​യ​പൂ​ർ​വം സ്വീ​ക​രി​ക്കു​ന്ന അം​ഗീ​കാ​ര​ങ്ങ​ളാ​യി ക​രു​തു​ന്നു.

എ​ന്നി​രു​ന്നാ​ലും, ഈ ​നേ​ട്ട​ങ്ങ​ളൊ​ന്നും ഒ​രാ​ളു​ടെ മാ​ത്രം വി​ജ​യ​മാ​യി ഞാ​ൻ കാ​ണു​ന്നി​ല്ല. വ​ഴി​കാ​ട്ടി​യാ​യ ഗു​രു​ക്ക​ന്മാ​ർ​ക്കും നി​ര​ന്ത​രം കൈ​ത്താ​ങ്ങാ​യ എ​ന്‍റെ മാ​താ​പി​താ​ക്ക​ൾ​ക്കും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും വി​ശ്വ​സി​ച്ച് ചി​കി​ത്സ​യ്ക്കാ​യി മു​ന്നോ​ട്ടു​വ​ന്ന രോ​ഗി​ക​ൾ​ക്കും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കും ഈ ​സേ​വ​ന​ത്തി​ന് അ​വ​സ​ര​വും അ​നു​ഗ്ര​ഹ​വും ന​ൽ​കി​യ ദൈ​വ​ത്തോ​ടും ഞാ​ൻ ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി അ​ർ​പ്പി​ക്കു​ന്നു.

തൊ​ഴി​ൽ​ജീ​വി​ത​ത്തി​ലെ ദീ​ർ​ഘ​മാ​യ സ​മ​യ​ക്ര​മ​വും കു​ടും​ബ​ത്തി​ൽ നി​ന്ന് അ​ക​ന്നു​പോ​യ അ​നേ​കം നി​മി​ഷ​ങ്ങ​ളും അ​തി​യാ​യ സ​ഹ​ന​ത്തോ​ടും സ്നേ​ഹ​ത്തോ​ടും കൂ​ടി ഏ​റ്റു​വാ​ങ്ങി​യ ഭാ​ര്യ​യ്ക്കും മ​ക്ക​ൾ​ക്കും ഞാ​ൻ അ​തീ​വ ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു.

Doctors Day എ​ന്ന​ത്, നാം ​രോ​ഗം മാ​ത്രം ചി​കി​ത്സി​ക്കു​ന്ന​വ​ർ അ​ല്ല; ഭ​യം അ​ക​റ്റു​ന്ന​വ​ർ, വി​ശ്വാ​സം സം​ര​ക്ഷി​ക്കു​ന്ന​വ​ർ, പ്ര​ത്യാ​ശ പ​ക​രു​ന്ന​വ​ർ കൂ​ടി​യാ​ണെ​ന്ന് ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന ദി​ന​മാ​ണ്.

എ​ന്‍റെ കാ​ഴ്ച​പ്പാ​ടി​ൽ, Being a Doctor എ​ന്ന​ത് ശാ​സ്ത്രീ​യ അ​റി​വി​നെ മ​നു​ഷ്യ​സേ​വ​ന​മാ​യി സ​മ​ർ​പ്പി​ക്കു​ക​യും ക​രു​ണ​യെ ചി​കി​ത്സ​യു​ടെ ജീ​വാ​ത്മാ​വാ​ക്കു​ക​യും, പ്ര​തി​സ​ന്ധി​യു​ടെ അ​തി​രു​ക​ളി​ലു​പോ​ലും ജീ​വ​ന്‍റെ വി​ള​ക്കാ​യി നി​ല​കൊ​ള്ളു​ക​യും ചെ​യ്യു​ന്ന​താ​ണ്.

ഡോ. കെ.കെ. അബ്‌ദുൾ റൗഫ്
Consultant Pediatrician and Pediatric Intensivist, Baby Memorial Hospital, Kozhikode.

07-08-2025

കാ​പ്പി​യും പു​രു​ഷ ലൈം​ഗി​ക​ത​യും ത​മ്മി​ല്‍ എ​ന്ത്...?

നി​ങ്ങ​ള്‍ സ്ഥി​ര​മാ​യി കാ​പ്പി കു​ടി​ക്കു​ന്ന​വ​രാ​ണോ...? സ്ഥി​ര​മാ​യി കാ​പ്പി കു​ടി​ക്കു​ന്ന പു​രു​ഷ​ന്മാ​ര്‍​ക്ക് സ​ന്തോ​ഷ വാ​ര്‍​ത്ത, നി​ങ്ങ​ളു​ടെ ലൈം​ഗി​ക ശേ​ഷി​ക്ക് ഇ​ത് ഉ​ത്തേ​ജ​നം പ​ക​രം... കാ​പ്പി പ്രേ​മി​ക​ളാ​യ പു​രു​ഷ​ന്മാ​ര്‍​ക്ക് സ​ന്തോ​ഷി​ക്കാ​ന്‍ ഇ​തി​ല്‍​പ്പ​രം എ​ന്തു​വേ​ണം...

കാ​പ്പി കു​ടി​ക്കു​ന്ന പു​രു​ഷ​ന്മാ​ര്‍​ക്ക് ലൈം​ഗി​ക ക​രു​ത്ത് വ​ര്‍​ധി​ക്കാ​റു​ണ്ടെ​ന്നു പ​ഠ​ന​ങ്ങ​ള്‍ തെ​ളി​യി​ച്ചി​ട്ടു​ണ്ട്. കാ​പ്പി കു​ടി​ക്കു​ന്ന​തി​ന്‍റെ അ​ള​വ് വ​ര്‍​ധി​പ്പി​ക്കാ​ന്‍ ഇ​തി​ല്‍​പ്പ​രം എ​ന്തു​കാ​ര​ണം വേ​ണം? കാ​പ്പി​യും പു​രു​ഷ ലൈം​ഗി​ക​ത​യും ത​മ്മി​ല്‍ എ​ങ്ങ​നെ ഇ​ഴ​ചേ​ര്‍​ന്നി​രി​ക്കു​ന്നു എ​ന്നു നോ​ക്കാം...

ഉ​ദ്ധാ​ര​ണ​ക്കു​റ​വി​നു പ​രി​ഹാ​രം

യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് ടെ​ക്‌​സ​സ് ഹെ​ല്‍​ത്ത് സ​യ​ന്‍​സ് സെ​ന്‍റ​ര്‍ ന​ട​ത്തി​യ ഒ​രു പ​ഠ​ന​ത്തി​ല്‍ കാ​പ്പി കു​ടി​ക്കു​ന്ന​വ​ര്‍​ക്ക് ഉ​ദ്ധാ​ര​ണ​ക്കു​റ​വ് അ​നു​ഭ​വ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍, കാ​പ്പി​യി​ല്‍ മ​ധു​ര​മി​ട്ട് കു​ടി​ച്ചാ​ല്‍ പ്ര​മേ​ഹം ഉ​ണ്ടാ​കും എ​ന്ന​തു മ​റ്റൊ​രു പ്ര​ശ്‌​ന​മാ​ണ്.

അ​തു​കൊ​ണ്ട് കാ​പ്പി ക​ഴി​ക്കു​മ്പോ​ള്‍ പ​ര​മാ​വ​ധി മ​ധു​ര​വും പെ​യ്സ്റ്റു​ക​ളും ഇ​ല്ലാ​തെ വേ​ണം എ​ന്ന​തും മ​റ​ക്ക​രു​ത്. പ്ര​തി​ദി​നം 2 മു​ത​ല്‍ 3 ക​പ്പ് വ​രെ കാ​പ്പി കു​ടി​ച്ച ആ​ളു​ക​ള്‍​ക്ക് ഉ​ദ്ധാ​ര​ണ​ക്കു​റ​വ് വ​ള​രെ വി​ര​ള​മാ​ണെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ളി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

രാ​വി​ലെ കാ​പ്പി കു​ടി​ക്കു​ന്ന​ത് നി​ങ്ങ​ള്‍​ക്ക് ക​ഫീ​ന്‍ പ​രി​ഹാ​രം ന​ല്‍​കു​ക മാ​ത്ര​മ​ല്ല, നി​ങ്ങ​ള്‍​ക്ക് ആ​ന്‍റി​ഓ​ക്‌​സി​ഡ​ന്‍റു​ക​ളും ല​ഭി​ക്കും. ആ​ന്‍റി​ഓ​ക്‌​സി​ഡ​ന്‍റു​ക​ള്‍ ര​ക്ത​യോ​ട്ടം മെ​ച്ച​പ്പെ​ടു​ത്തും. ഇ​ത് ഉ​ദ്ധാ​ര​ണ​ക്കു​റ​വി​ന്‍റെ കാ​ര്യ​ത്തി​ല്‍ ഒ​രു പ്ര​ധാ​ന പ​രി​ഹാ​ര മാ​ര്‍​ഗ​മാ​ണ്.

സ്റ്റാ​മി​ന വ​ര്‍​ധി​പ്പി​ക്കു​ന്നു

ബെ​ഡ്‌​റൂ​മി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്ക​ണ​മെ​ങ്കി​ല്‍ സ്റ്റാ​മി​ന ആ​വ​ശ്യ​മാ​ണ്. മ​റ്റെ​ല്ലാ വ്യാ​യാ​മ​ങ്ങ​ളെ​യും പോ​ലെ ക​ലോ​റി ക​ത്തി​ക്കു​ന്ന​തി​ല്‍ നി​ര്‍​ണാ​യ​ക സ്വാ​ധീ​നം ലൈം​ഗി​ക​ത​യ്ക്കും ഉ​ണ്ട്. അ​താ​യ​ത് ന​ല്ല സ്റ്റാ​മി​ന​യു​ണ്ടെ​ങ്കി​ല്‍ ന​ല്ല​രീ​തി​യി​ല്‍ ലൈം​ഗി​ക​ത ആ​സ്വ​ദി​ക്കാം.

കാ​പ്പി​യി​ല്‍ അ​ട​ങ്ങി​യി​രി​ക്കു​ന്ന ക​ഫീ​ന്‍ പു​രു​ഷ​ന്മാ​രി​ല്‍ സ്റ്റാ​മി​ന വ​ര്‍​ധി​പ്പി​ക്കും. ഒ​പ്പം ക്ഷീ​ണം കു​റ​യ്ക്കാ​നും സ​ഹാ​യി​ക്കും. ക​ഫീ​ന്‍റെ സ്റ്റാ​മി​ന ബൂ​സ്റ്റിം​ഗ് കാ​യി​ക താ​ര​ങ്ങ​ള്‍ കൃ​ത്യ​മാ​യി ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. 75 ശ​ത​മാ​നം കാ​യി​ക താ​ര​ങ്ങ​ളും മ​ത്സ​ര​ത്തി​നു തൊ​ട്ടു​മു​മ്പ് ക​ഫീ​ന്‍ ക​ഴി​ക്കാ​റു​ണ്ട്.

സ​മ്മ​ര്‍​ദ്ദം കു​റ​യ്ക്കും

കാ​പ്പി​യി​ലെ ക​ഫീ​ന് സ​മ്മ​ര്‍​ദ്ദം കു​റ​യ്ക്കാ​നു​ള്ള ക​ഴി​വു​ണ്ട്. പ്ര​ത്യേ​കി​ച്ച് കാ​പ്പി​യും സു​ഗ​ന്ധ​ത്തി​ന്. സ​മ്മ​ര്‍​ദ്ദം കു​റ​യു​മ്പോ​ള്‍ മെ​ച്ച​പ്പെ​ട്ട രീ​തി​യി​ല്‍ ലൈം​ഗി​ക​ത ആ​സ്വ​ദി​ക്കാ​ന്‍ സാ​ധി​ക്കും. സ​മ്മ​ര്‍​ദ്ദം, ഉ​ത്ക​ണ്ഠ, ക്ഷീ​ണം എ​ന്നി​വ ലി​ബി​ഡോ കു​റ​യു​ന്ന​തി​ലേ​ക്ക് ന​യി​ക്കു​ന്നു.

ഇ​ത് ലൈം​ഗി​ക പ​രാ​ജ​യ​ത്തി​നും ഉ​ദ്ധാ​ര​ണ​ക്കു​റ​വി​നും കാ​ര​ണ​മാ​കാ​റു​ണ്ട്. ദീ​ര്‍​ഘ​കാ​ല സ​മ്മ​ര്‍​ദ്ദം ടെ​സ്റ്റോ​സ്റ്റി​റോ​ണ്‍ അ​ള​വ് കു​റ​യു​ന്ന​തു​ള്‍​പ്പെ​ടെ ജൈ​വ​പ​ര​മാ​യ മാ​റ്റ​ങ്ങ​ള്‍​ക്കു കാ​ര​ണ​മാ​കും.

ലൈം​ഗി​ക ഹോ​ര്‍​മോ​ണാ​യ ടെ​സ്റ്റോ​സ്റ്റി​റോ​ണി​ന്‍റെ കു​റ​വ് താ​ല്‍​പ​ര്യം കു​റ​യ്ക്കു​ക​യും ഉ​ദ്ധാ​ര​ണ​ക്കു​റ​വി​ലേ​ക്ക് ന​യി​ക്കു​ക​യും ചെ​യ്യും. ഇ​തി​നെ​ല്ലാം പ​രി​ഹാ​ര​മാ​ര്‍​ഗ​മാ​ണ് ക​ഫീ​ന്‍.

ലൈം​ഗി​ക ആ​ഗ്ര​ഹം വ​ര്‍​ധി​പ്പി​ക്കും

കാ​പ്പി​യി​ലെ ക​ഫീ​ന്‍ ലൈം​ഗി​ക ആ​ഗ്ര​ഹം വ​ര്‍​ധി​പ്പി​ക്കു​മെ​ന്നു പ​ഠ​ന​ങ്ങ​ള്‍ തെ​ളി​യി​ച്ചി​ട്ടു​ണ്ട്. കാ​ര​ണം, ആ​ന്‍റി​ഓ​ക്‌​സി​ഡ​ന്‍റു​ക​ളാ​ല്‍ സ​മ്പ​ന്ന​മാ​യ ക​ഫീ​ന്‍ ഉ​ദ്ധാ​ര​ണ​ക്കു​റ​വ് പ​രി​ഹ​രി​ക്കും. അ​തോ​ടെ ലൈം​ഗി​ക ആ​ഗ്ര​ഹം ഓ​ട്ടോ​മാ​റ്റി​ക്കാ​യി ഉ​ണ​രും.

അ​തു​പോ​ലെ സ്റ്റാ​മി​ന വ​ര്‍​ധി​ക്കു​ന്ന​തോ​ടെ ലൈം​ഗി​ക​ത കൂ​ടു​ത​ല്‍ ആ​സ്വ​ദി​ക്കാ​നും സാ​ധി​ക്കും. കാ​പ്പി​യു​ടെ മ​ണം പോ​ലും സ​മ്മ​ര്‍​ദ്ദം കു​റ​യ്ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന​താ​ണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

അർജന്റീനയെ വിറപ്പിച്ച് കേപ് വെർദെ
തൂഫാൻ; പെരുന്പാവൂരിനെ ക്ലീനാക്കാൻ ചെന്നിത്തല
തൂഫാൻ; പോലിസ് പിടിച്ചപ്പോൾ പൊട്ടിക്കരച്ചിൽ
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up