x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​യാ​ൽ പ്ര​തി​നി​ധി​ക​ൾ കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

വെബ് ഡെസ്ക്
Published: August 6, 2026 02:00 AM IST | Updated: August 6, 2026 02:00 AM IST

കി​യാ​ൽ എം​ഡി സി. ​ദി​നേ​ശ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ന്ദ്ര​വ്യോ​മ​യാ​ന മ​ന്ത്രി കി​ഞ്ചി​ര​പു റാം​മോ​ഹ​ൻ നാ​യി​ഡു​വി​നെ ക​ണ്ട​പ്പോ​ൾ. സി. ​സ​ദാ​ന​ന്ദ​ൻ എം​പി സ​മീ​പം.

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​നു പോ​യി​ന്‍റ് ഓ​ഫ് കോ​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ അ​നു​കൂ​ല ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കി​യാ​ൽ പ്ര​തി​നി​ധി​ക​ൾ കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി കി​ഞ്ചി​ര​പു റാം​മോ​ഹ​ൻ നാ​യി​ഡു​വി​നെ ക​ണ്ടു. കി​യാ​ൽ എം​ഡി സി. ​ദി​നേ​ശ്കു​മാ​ർ, ചീ​ഫ് ഓ​പ്പ​റേ​ഷ​ൻ ഓ​ഫീ​സ​ർ വി.​കെ. അ​ശ്വ​നി​കു​മാ​ർ എ​ന്നി​വ​രാ​ണു ഡ​ൽ​ഹി​യി​ൽ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. സി. ​സ​ദാ​ന​ന്ദ​ൻ എം​പി​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന് പോ​യി​ന്‍റ് ഓ​ഫ് കോ​ൾ പ​ദ​വി, കൂ​ടു​ത​ൽ അ​ന്താ​രാ​ഷ്‌​ട്ര-​ആ​ഭ്യ​ന്ത​ര സ​ർ​വീ​സു​ക​ൾ, പ​ശ്ചാ​ത്ത​ല വി​ക​സ​ന​ത്തി​ന് കൂ​ടു​ത​ൽ പ​ദ്ധ​തി​ക​ൾ എ​ന്നി​വ വേ​ണ​മെ​ന്ന് മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് ത​യാ​റാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളും മ​ന്ത്രി​ക്ക് മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ചു. ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ നി​ല​വി​ലെ പ്ര​വ​ർ​ത്ത​ന സ്ഥി​തി​യെ​ക്കു​റി​ച്ച് കി​യാ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ മ​ന്ത്രി​യെ അ​റി​യി​ക്കു​ക​യും വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലേ​ക്കു​ള്ള സ​ർ​വീ​സു​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ വ​ള​ർ​ച്ച​യെ​ക്കു​റി​ച്ചും അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം എ​ന്നീ വി​വി​ധ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു. ആ​വ​ശ്യ​ങ്ങ​ൾ അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കാ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താ​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി​യ​താ​യി കി​യാ​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Kia

Recent News

Corehub Up